Thursday, April 25, 2013

ഗ്യാലക്സി നോട്ട് 8 ഇന്ത്യയില്‍ - 30,900 രൂപ.

, by Mufeed | tech tips





സാംസങ്ങിന്‍റെ ഗ്യാലക്സി നോട്ട് സീരീസിലെ പുതിയ ഒരു ഗാഡ്ജറ്റ് ആയ ഗ്യാലക്സി നോട്ട് 8 പുറത്തിറക്കിയ കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഇനി നോട്ട് 8 ഇന്ത്യയിലും 30,900 രൂപയ്ക്ക്, ഗ്യാലക്സി നോട്ട് 510 എന്ന പേരില്‍ ലഭ്യമായിത്തുടങ്ങും. നിരവധി സവിശേഷതകളുമായാണ് ഗ്യാലക്സി നോട്ട് വരുന്നത്. എഴുത്തിനും വായനയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് നോട്ട് നിര്‍മിച്ചിരിക്കുന്നത് എന്ന് പേരില്‍ നിന്ന് തന്നെ മനസ്സിലാക്കാം.
ആന്‍ഡ്രോയിഡ് 4.1.2 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് 189ppi ഡെന്‍സിറ്റിയോട് കൂടി 1280 X 800 പിക്സല്‍ വലിപ്പത്തിലുള്ള 8 ഇഞ്ച് XVGA TFT ഡിസ്പ്ലേ ആണുള്ളത്.



 സ്റ്റാറ്റസ് ബാറില്‍ റീഡിംഗ് മോഡ് എന്ന ഓപ്ഷന്‍ കൂടി വായന എളുപ്പമാക്കാന്‍ നല്‍കിയിട്ടുണ്ട്.











കൂടാതെ ഫോണ്‍ കോളിന്‍റെ ഇടയില്‍ നോട്ടുകള്‍ തയ്യാറാക്കാം, ഇ-മെയില്‍ ചെക്ക് ചെയ്യാം, മാപ്പ് നോക്കാം...










പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത എസ്-നോട്ട് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡീഫോള്‍ട്ടായി നല്‍കിയിരിക്കുന്ന 10+3 ടെമ്പ്ലേറ്റുകള്‍ ഉപയോഗിച്ച് ആകര്‍ഷകമായ രീതിയില്‍ ലേഖനങ്ങളും മറ്റും തയ്യാറാക്കാം.













 നോട്ടിന്‍റെ കൂടെ നല്‍കിയിരിക്കുന്ന എസ്-പെന്‍ ഉപയോഗിച്ച് എഴുത്ത്, വായന, ചിത്രരചന,
എഡിറ്റിങ് എന്നിവ വേഗത്തിലാക്കാനും, മികവുറ്റതാക്കാനും കഴിയും. എയര്‍ വ്യൂ, എസ്-നോട്ട്, എസ് പ്ലാനാര്‍, ഹാന്‍ഡ് റൈറ്റിങ് എന്നിവയും എസ്-പെന്‍ നല്‍കുന്നു.





ക്വാഡ് കോര്‍ പ്രൊസസ്സറും 2 ജിബി റാമും മികച്ച വേഗത നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് ആംഗിളില്‍ നോക്കിയാലും നിറവ്യത്യാസം അനുഭവപ്പെടാത്ത ടി എഫ് ടി സ്ക്രീന്‍ മികച്ച വായനാനുഭവം തീര്‍ച്ചയായും നല്‍കും.
64 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താവുന്ന നോട്ട്, 16 ജിബി, 32 ജിബി എന്നീ വ്യത്യസ്ത മോഡലുകളില്‍ ലഭ്യമാണ്. a/b/g/n ബാന്‍ഡുകളിലുള്ള വൈഫൈ, ബ്ലൂടൂത്ത് 4.0 എന്നിവ മികച്ച കണക്റ്റിവിറ്റി പ്രദാനം ചെയ്യുന്നു.

 Key Specifications
  • 8 Inch XVGA TFT Display with resolution of 1280X800
  • 1.6 Ghz Quad core processor.
  • 2 GB RAM.
  • 16/32 GB internal storage.
  • MicroSD support up to 64 GB
  • 5 MP rear camera and 1.3 MP front facing camera.
  • WiFi 802 a/b/g/n
  • Bluetooth 4.0
  • USB 2.0
  • A-GPS
  • Android 4.1.2 Jellybean
  • Accelerometer, Digital compass, Proximity sensor.
  • 4,600 mAh battery.

9 comments:

Post a Comment

Saturday, April 20, 2013

പ്ലേസ്റ്റോര്‍ ആപ്ലിക്കേഷനുകളുടെ .apk സേവ് ചെയ്യാം...!

, by Mufeed | tech tips




സുഹൃത്തുക്കളെ, ഇതാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത...

മുഖ്യധാരാ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ നിരയിലേയ്ക്ക് കടന്ന് വന്നിരിക്കുന്ന ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ച് അറിയാത്തവര്‍ ഇന്ന് നമുക്കിടയില്‍ ഉണ്ടായിരിക്കില്ല.
ഇന്ന് നമുക്ക് പുതിയ ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പരിചയപ്പെടാം.
ആന്‍ഡ്രോയില്‍ മലയാളം എഴുതുന്നതിനെക്കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ പലപ്പോഴും ആപ്ലിക്കേഷനുകള്‍ ഗൂഗിളിന്‍റെ അപ്ലിക്കേഷന്‍ സ്റ്റോര്‍ ആയ പ്ലേസ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുകയാണല്ലോ പതിവ്. ഇങ്ങനെ ഡൌണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ നേരിട്ട് ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ആവുകയാണ് ചെയ്യുന്നത്. നമ്മള്‍ ഡിവൈസ് റീസെറ്റ് ചെയ്യുകയോ അബദ്ധവശാല്‍ ആപ്ലിക്കേഷന്‍ റിമൂവ് ആവുകയോ ചെയ്താല്‍ വീണ്ടും പ്ലേസ്റ്റോറില്‍ ചെന്ന് ഡൌണ്‍ലോഡ് ചെയ്യുകതന്നെ വേണം. അതായത്, ആപ്ലിക്കേഷന്‍റെ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യേണ്ട .akp ഫയല്‍ നമുക്ക് കിട്ടുന്നില്ല. വൈറസ് ബാധ, മറ്റു സെക്യൂരിറ്റി കാരണങ്ങള്‍ കൊണ്ട് പലരും മറ്റു സൈറ്റുകളില്‍ നിന്ന് ഇന്സ്റ്റാള്‍ ഫയലായ .apk ഡൌണ്‍ലോഡ് ചെയ്യാന്‍ മടിക്കുകയാണ്. പ്ലേസ്റ്റോറില്‍ നിന്നാണെങ്കില്‍ ലേറ്റസ്റ്റ് അപ്ഡേഷനും കിട്ടും. ഇതിനൊരു പരിഹാരമാണ് SaveMaster എന്ന ആപ്ലിക്കേഷന്‍.
ഇതിലൂടെ നമ്മള്‍ ഒരു പ്രാവശ്യം പ്ലേസ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനുകളുടെ apk ഫയല്‍ സേവ് ചെയ്യാം. ആന്‍ഡ്രോയിഡ് 2.0 യ്ക്ക് മുകളിലുള്ള ഏത് വേര്‍ഷനിലും ഇത് വര്‍ക്ക് ചെയ്യും. മൊബൈലുകളിലേയ്ക്കും ടാബ്ലറ്റുകളിലേയ്ക്കും ഒറ്റ വെര്‍ഷന്‍ മാത്രം മതി.
ഇതിന്‍റെ ഇന്‍സ്റ്റലേഷനും ഉപയോഗവും നമുക്ക് നോക്കാം. ഇവിടെ കാണിച്ചിരിക്കുന്നത് ജെല്ലി ബീന്‍ ഒ.എസ് ആണ്.
അപ്പ് ഡ്രോയറില്‍ നിന്ന് പ്ലേസ്റ്റോര്‍ ഐക്കണ്‍ ടാപ്പ് ചെയ്ത് സ്റ്റോറിലെത്തുക.
NB : ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് യാതൊരു റൂട്ട് പെര്‍മിഷനും ആവശ്യമില്ല.



സെര്‍ച്ച് ബോക്സില്‍ save master എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ബട്ടണ്‍ ടാപ്പ് ചെയ്യുക.



ആദ്യം കാണുന്ന അപ്പ് സെലക്റ്റ് ചെയ്യുക.


ഇന്‍സ്റ്റാള്‍ ബട്ടണ്‍ ടാപ്പ് ചെയ്യുക.



accept & download സെലക്റ്റ് ചെയ്യുക.


 installation in progress....



ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുക.




ഇവിടെ നിങ്ങള്‍ക്ക് പ്ലേസ്റ്റോര്‍ വഴി ഡൌണ്‍ലോഡ് ചെയ്തതും, ഓഫ്ലൈന്‍ ആയി ഇന്‍സ്റ്റാള്‍ ചെയ്തതുമായ ആപ്ലിക്കേഷനുകള്‍ കാണാന്‍ സാധിക്കും.
ഒരു മൊബൈല്‍ വ്യൂ,






ഇനി സേവ് ചെയ്യാനുദ്ദേശിക്കുന്ന ആപ്ലിക്കേഷനില്‍ ടാപ്പ് ചെയ്യുക.



Save ബട്ടണ്‍ അമര്‍ത്തുക. ആപ്ലിക്കേഷന്‍ സേവ് ആയിക്കഴിഞ്ഞു..!


 ഇനി ഒന്നിലധികം ആപ്ലിക്കേഷനുകളുടെ ഇന്‍സ്റ്റാള്‍ ഫയല്‍ വേണമെങ്കില്‍ മാര്‍ക് ചെയ്ത് സേവ് ചെയ്യാവുന്നതാണ്.



മാര്‍ക് ചെയ്തതിന് ശേഷം Backup ബട്ടണ്‍ ടാപ് ചെയ്താല്‍ മതി. മാര്‍ക് ചെയ്തയത്രയും സേവ് ആയിക്കൊള്ളും.



 ഇനി സേവ് ചെയ്ത ആപ്ലിക്കേഷനുകള്‍ എങ്ങനെ കാണാം എന്ന് നോക്കാം.
 ഫോണില്‍/ടാബില്‍ ഇന്‍റേര്‍ണല്‍ മെമ്മറി ഉണ്ടെങ്കില്‍ അത്, അല്ലെങ്കില്‍ എസ് ഡി കാര്‍ഡ് ആണെങ്കില്‍ അത്, ഓപ്പണ്‍ ചെയ്യുക. ഹോം ഫോള്‍ഡറില്‍ മറ്റു ഫോള്‍ഡറുകളുടെ കൂടെ appsaver എന്നൊരു ഫോള്‍ഡര്‍ കൂടെ കാണാം. അത് ഓപ്പണ്‍ ചെയ്യുക.



ഇനി ഡിവൈസ് ഫോര്‍മാറ്റ് ചെയ്യുകയോ ആപ്ലിക്കേഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ ഒരു പ്രശ്നവും ഇല്ല, ഇവിടെ നിന്നും ആപ്ലിക്കേഷനുകള്‍ എടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.






എന്നെ സംബന്ധിച്ചിടത്തോളം ഈ ആപ്ലിക്കേഷന്‍ ഒരു അനുഗ്രഹം തന്നെ!
ഇത് ഉപകാരപ്പെട്ടെങ്കില്‍ ദയവായി അഭിപ്രായം അറിയിക്കുക. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം.

14 comments:

Post a Comment

ഇന്‍റക്സ് അവതരിപ്പിക്കുന്നു, പുതിയ ക്വാഡ് കോര്‍ ഫോണ്‍...!

, by Mufeed | tech tips


ഇന്ത്യന്‍ കമ്പനിയായ ഇന്‍റക്സ് പുറത്തിറക്കുന്ന സ്മാര്‍ട്ട് ഫോണാണ് ഇന്‍റക്സ് അക്വ വണ്ടര്‍ ക്വാഡ് കോര്‍. പുതിയ ഫീച്ചേഴ്സും നല്ല ഹാര്‍ഡ് വെയര്‍ പിന്തുണയുമായി വരുന്ന ഈ ഫോണ്‍ ആന്‍ഡ്രോയിഡിന്‍റെ പുതിയ ഓപ്പറേസ്റ്റിങ് സിസ്റ്റമായ ജെല്ലി ബീന്‍ 4.1.2 ല്‍ ആണ് വര്‍ക്ക് ചെയ്യുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ രണ്ട് ഡ്യുവല്‍ കോര്‍ പ്രൊസസറുകളുടെ പ്രവര്‍ത്തന ശേഷി ലഭിക്കുന്ന ക്വാഡ് കോര്‍ പ്രൊസസ്സര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 512 എം ബി റാമും കമ്പനി നല്‍കുന്നുണ്ട്. ഫ്ലാഷ് എല്‍ ഇ ഡിയോട് കൂടെയുള്ള 8 എം.പി റിയര്‍ ക്യാമറയും  ത്രീജി കോളിങിനായി 2 എം.പി ഫ്രണ്ട് ക്യാമറയുമുണ്ട്. 2G യിലും 3G ത്രീജിയിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഡ്യുവല്‍ സിം മോഡലാണ് ഇന്‍റക്സ് അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ ക്യാമറക്ക് ഓട്ടോ ഫോക്കസ് സങ്കേതവും ഉണ്ട്.
4.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീനില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് 4 ജിബി ഇന്‍റേര്‍ണല്‍ മെമ്മറിയോടൊപ്പം 32 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താനായി മൈക്രോ എസ് ഡി സ്ലോട്ടും കൂടെയുണ്ട്.
കണക്റ്റിവിറ്റിക്കായി ത്രീജി, ഡ്യുവല്‍ സിം, വൈഫൈ, ജി പി ആര്‍ എസ്, ബ്ലൂടൂത്ത്, ജി പി എസ് എന്നിവയും ഉണ്ട്.
ജി-സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ എന്നിവയോട് കൂടിത്തന്നെ പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, നിംബസ്, സ്കൈപ്, വാട്സ് ആപ്പ് എന്നിവയും നല്‍കുന്നുണ്ട്. ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാനായി ഗൂഗിളിന്‍റെ പ്ലേസ്റ്റോര്‍ പിന്തുണയും ഉണ്ട്.
ഓണ്‍ലൈന്‍ ആയി വങ്ങുന്നവര്‍ക്ക് ഇന്ത്യയില്‍ 9990 രൂപയാണ് വില. എന്തുകൊണ്ടും അനുയോജ്യമായ വിലതന്നെ.

6 comments:

Post a Comment