Sunday, December 23, 2012

6499 രൂപക്ക് ഒരടിപൊളി സ്മാര്‍ട്ട് ഫോണ്‍

, by Mufeed | tech tips



വില കുറച്ചൊരു സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കണമെന്ന് ഏവരും ആഗ്രഹിച്ചിട്ടുണ്ടാകില്ലേ...അത്തരക്കാര്‍ക്കൊരു ബെസ്റ്റ് ചോയിസ് ആണ് മൈക്രോമാക്സ് പുറത്തിറക്കുന്ന A8 Smarty എന്ന പുത്തന്‍ മോഡല്‍.
സാധാരണ, ഇതു പോലൊരു മോഡലിന് 15000 രൂപയില്‍ കൂടുതല്‍ വേണ്ടി വരും എന്നാണ് നിര്‍മാതാക്കാള്‍ അവകാശപ്പെടുന്നത്. വില കുറവാണെങ്കിലും സ്പെസിഫിക്കേഷന്‍ കേട്ടാന്‍ ആരും ഞെട്ടും...
                        ഏറ്റവും ആദ്യം തന്നെ ശ്രദ്ധിക്കപ്പെടുന്നത് 4 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച്സ്ക്രീന്‍ തന്നെ. സ്ക്രീന്‍ റെസലൂഷന്‍ 480 X 800 ആണ്. പുതിയ ടി.എഫ്.ടി ടെക്നോളജിയില്‍ നിര്‍മ്മിച്ച സ്ക്രീന്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സ്ക്രീനിന് മറ്റു സ്ക്രീനുകളെപ്പോലെ എവിടെ നിന്ന് നോക്കിയാലും നിറവ്യത്യാസം അനുഭവപ്പെടില്ല. മാത്രമല്ല, 1 ജിഗാഹെര്‍ട്സ് പ്രൊസസറും 512 എം.ബി റാമും സ്മാര്‍ട്ടിയെ സ്മാര്‍ട്ടാക്കുന്നു. ആന്‍ഡ്രോയിഡ് 4.0 ഐസ്ക്രീം സാന്‍ വിച്ച് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ടിയ്ക്ക് ഫ്ലാഷോട് കൂടിയ 5 മെഗാപിക്സല്‍ ക്യാമറ ഉപയോഗിച്ച് കൂടുതല്‍ മിഴിവുള്ള ചിത്രങ്ങള്‍ എടുക്കാനാകും. മള്‍ട്ടിഷോട്ട്, സൂം, നൈറ്റ് വിഷന്‍ എന്നിവയും ക്യാമറയുടെ പ്രതേകതകളാണ്. 4 ജിബി ഇന്‍റേര്‍ണല്‍ മെമ്മറി ഉണ്ട്. 32 ജിബി വരെയുള്ള എസ്.ഡി കാര്‍ഡുകളും സപ്പോര്‍ട്ട് ചെയ്യും.1600 mAh ഉള്ള ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിച്ച് 5 മണിക്കൂര്‍ ടോക് ടൈമും 144 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയും വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് വേര്‍ഷന്‍ 3 ആണ് ഉപയോഗിച്ചിരിക്കുന്നത്. MP3, WAV, 3GP, MP4, MPEG, AVI തുടങ്ങി ഒട്ടുമിക്ക മീഡിയ ഫോര്‍മാറ്റുകളും പിന്തുണയ്ക്കും.
ഡാറ്റാ കമ്മ്യൂണിക്കേഷനായി ബ്ലൂടൂത്തിന് പുറമെ വൈഫൈ, ജി പി എസ് എന്നിവയും ഉണ്ട്. എന്നാല്‍ ത്രീജി ഇല്ലാത്തത് സ്മാര്‍ട്ടിയെ സ്മാര്‍ട്ട് ഫോണ്‍ ലിസ്റ്റില്‍ നിന്ന് ആളുകള്‍ ഒഴിവാക്കുമോ എന്ന സംശയവും ഉണ്ട്. ഒരു ഡ്യുവല്‍ സിം ഫോണ്‍ ആണ് മൈക്രോമാക്സ് സ്മാര്‍ട്ടി. ഒരു വര്‍ഷം വാറന്‍റിയും നല്‍കുന്നുണ്ട് കമ്പനി.
ഇത്രയും വിലകുറച്ച് ഇങ്ങനൊരു ഫോണ്‍ കിട്ടിയാല്‍ നിങ്ങളും വാങ്ങില്ലേ? അഭിപ്രായങ്ങള്‍ പോന്നോട്ടെ,

10 comments:

Post a Comment

Saturday, December 22, 2012

ആന്‍ഡ്രോയിഡില്‍ മലയാളം ടൈപ്പ് ചെയ്യാം...!

, by Mufeed | tech tips



ആന്‍ഡ്രോയിഡ് എന്ന വാക്ക് ഇന്ന് ചിരപരിചിതമായിക്കഴിഞ്ഞു. മൊബൈല്‍, ടാബ്ലറ്റ് പ്ലാറ്റ്ഫോം രംഗത്ത് ആന്‍ഡ്രോയിഡ് ഇന്ന് മറ്റെല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളേയും പിന്തള്ളി മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ പ്രമുഖ മൊബൈല്‍ നിര്‍മാതാക്കാളും തന്നെ താന്താങ്ങളുടെ ലേറ്റസ്റ്റ് മോഡലുകളില്‍ പുതിയ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം നല്‍കാന്‍ മത്സരിക്കുകയാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ആന്‍ഡ്രോയിഡ് മൊബൈലും ടാബ്ലറ്റും ഉപയോഗിക്കുന്നവര്‍ക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ കമ്പ്യൂട്ടറിനെത്തന്നെ ആശ്രയിക്കണം.
എന്നാല്‍, പുതിയ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നമുക്ക് മലയാളം നിഷ്പ്രയാസം ടൈപ്പ് ചെയ്യാന്‍ സാധിക്കും. ഒരു വിധ ഫോണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാതെത്തന്നെ.
അതിനായി, ആദ്യംഗൂഗിളിന്‍റെ ആപ്ലിക്കേഷന്‍ സ്റ്റോര്‍ ആയ ഗൂഗിള്‍ പ്ലേ / പ്ലേ സ്റ്റോര്‍ ഓപ്പണ്‍ ചെയ്യുക. ആപ്പ് ഡ്രോയറില്‍ ഡീഫോള്‍ട്ടായി ഉണ്ടാകും.





സെര്‍ച്ച് ബോക്സില്‍ varamozhi എന്ന് റ്റൈപ്പ് ചെയ്ത് സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുക.




ശേഷം APPS എന്ന ഹെഡിങിന് താഴെയുള്ള Varamozhi Transliteration എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.



Install എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.



Accept & Download ബട്ടണ്‍ ക്ലിക്ക് ചെയൂക.



Download in progress...



Open ക്ലിക്കുക.










Type in Manglish എന്നിടത്ത് മംഗ്ലീഷില്‍, നമുക്ക് മലയാളത്തില്‍ വരുത്തേണ്ടവ എഴുതുക. എത്ര വേണമെങ്കിലും സപ്പോര്‍ട്ട് ആവുന്നതാണ്.






ഒരു ഉദാഹരണം താഴെ (ടൈപ്പ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക് ആയി മലയാളം വരുന്നതാണ്).



Copy ബട്ടണ്‍ അമര്‍ത്തുക.
ശേഷം എവിടെയാണോ മലയാളം ടൈപ്പ് ചെയ്യേണ്ടത്, അവിടെ പേസ്റ്റ് ചെയ്യുക.
ചില ഉദാഹരണങ്ങള്‍...






എല്ലാവരും അഭിപ്രായം അറിയിക്കുമല്ലോ...

26 comments:

Post a Comment

Tuesday, December 18, 2012

സാംസങ്ങില്‍ നിന്നും ആന്‍ഡ്രോയിഡ് ക്യാമറ..!

, by Mufeed | tech tips

                                   നീണ്ട ഇടവേളക്ക് ആദ്യമേ ക്ഷമ ചോദിക്കട്ടെ, എയര്‍സെലുകാര് പണി നിര്‍ത്തിയതൊടെ നമ്മടെ പണി വെള്ളത്തിലായി. ‘ഇറ്റിവെട്ടേറ്റവനെ തവള കടിച്ചു’ എന്ന് പറഞ്ഞ പോലെ ദേ പിന്നാലെ സെമസ്റ്റര്‍ എക്സാമും. അതൊക്കെ പോട്ടെ, നമുക്ക് ഇന്ന് സാമസങ്ങില്‍ നിന്നുള്ള പുതിയൊരു ഗാഡ്ജറ്റായ ഗ്യാലക്സി ക്യാമിനെ പരിചയപ്പെടാം.
 





സ്മാര്‍ട്ട് ഫോണുകളിലൂടെ മൊബൈല്‍ ഫോണ്‍ രംഗത്ത് തരംഗം സൃഷ്ടിച്ച സാസങ്ങില്‍ നിന്നും
ഇതാ പുതിയൊരു സ്മാര്‍ട്ട് ഗാഡ്ജറ്റ് കൂടെ,
    ക്യാമറയുടെ ബാക്ക് കണ്ടാല്‍ അസ്സലൊരു സ്മാര്‍ട്ട് ഫോണ്‍ തന്നെ. സാംസങ്ങിന്‍റെ സ്മാര്‍ട്ട്ഫോണ്‍ സീരീസായ ഗ്യാലക്സിയില്‍ തന്നെയാണ് സാംസങ്ങ് ഗ്യാലക്സി ക്യാം എന്ന് പേരിട്ട ക്യാമറ വിപണിയിലെത്തുന്നത്. ഇതൊരു ക്യാമറ മാത്രമല്ല, മറിച്ച് ഒരു സ്മാര്‍ട്ട് ഫോണ്‍കൂടിയാണ്. പക്ഷേ കാളിങ് സൌകര്യം മാത്രം ഇല്ല. എടുത്ത ഫോട്ടോസ് മുഴുവന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലേയ്ക്ക് അപ് ലോഡ് ചെയ്യുന്ന പുതുതലമുറയെ ലക്ഷ്യമിട്ടാവാം ഒരുപക്ഷേ ഇത്തരമൊരു ക്യാമറയുടെ നിര്‍മാണത്തിലേയ്ക്ക് സാംസങ്ങിനെ നയിച്ചത്. 3G നെറ്റ്വര്‍ക്ക് പിന്തുണയ്ക്കുന്ന ഇതില്‍ ഒരു ഫോട്ടോ എടുത്ത് നിമിഷങ്ങള്‍ കൊണ്ട് തന്നെ നെറ്റിലേയ്ക്ക് അപ് ലോഡ് ചെയ്യാനും മെയില്‍ ചെയ്യാനും സാധിക്കും.
ഗൂഗിളിന്‍റെ പ്രഥമ ടാബ് ലറ്റായ നെക്സസ് 7 ലൂടെ അവതരിച്ച ജെല്ലിബീന്‍ 4.1 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സാസംങ്ങിന്‍റെ ആന്‍ഡ്രോയിഡ് ക്യാമറ പ്രവര്‍ത്തിക്കുന്നത്.
                  16 മെഗാപിക്സല്‍ ശേഷിയുള്ള BSI CMOS ക്യാമറയാണ് ഗ്യാലക്സി ക്യാമില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 1.4 ജിഗാഹെര്‍ട്ട്സ് പ്രൊസസറും 21x ഒപ്റ്റിക്കല്‍ സൂം, കൂടാതെ 4.77 ഇഞ്ച് ഡിസ്പ്ലേയും ഇതിനെ മറ്റു ക്യാമറകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. 1280 X 720 റെസലൂഷനില്‍ കപ്പാസിറ്റീവ് ടച്ച് സ്ക്രീനും. കൂടാതെ ത്രീജി, വൈഫൈ, ബ്ലൂടൂത്ത്, ജി പി എസ്, 3.5 ഹെഡ്സെറ്റ് ജാക്ക്, യു എസ് ബി കണക്റ്റിവിറ്റി എന്നിവയും  വാഗ്ദാനം ചെയ്യുന്നു. ഇന്‍റേര്‍ണല്‍ മെമ്മറി 8 ജിബിയാണ്. കൂടാതെ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം.
എന്നാല്‍ ഇത് ആദ്യത്തെ ആന്‍ഡ്രോയിഡ് ക്യാമറ അല്ല. ഇതിന് മുമ്പ് നിക്കണ്‍, Coolpix S800c എന്ന ക്യാമറ പുറത്തിറക്കിയിരുന്നു. അത് ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
അമേരിക്കയില്‍ 499 ഡോളറിന് ലഭിക്കും. എങ്കിലും ഇപ്പോള്‍ 29,900 രൂപയ്ക്ക് ഇന്ത്യയില്‍ പ്രീ ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. ഏതായാലും അസ്സലൊരു സ്മാര്‍ട്ട് ക്യാമറ തന്നെ.

3 comments:

Post a Comment

Thursday, August 2, 2012

ഫോട്ടോഷോപ്പിലും വേഡിലും മലയാളം എഴുതാം : ഫോട്ടോഷോപ്പ് പഠിക്കാം.

, by Mufeed | tech tips


ഡ്രാഫിക് ഡിസൈനിങ് രംഗത്ത് അനന്ത സാധ്യതകളുള്ള ഒരു സോഫ്റ്റ്വെയറാണ് ഫോട്ടോഷോപ്പ് എന്ന് നമുക്കറിയാം. അഡോബ് സിസ്റ്റംസ് എന്ന കമ്പനി നിര്‍മിച്ച് വിതരണം ചെയ്യുന്ന സോഫ്റ്റ്വെയര്‍ ആണിത്. പോസ്റ്ററുകള്‍, ഫ്ലക്സുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍ തുടങ്ങി ഡിസൈനിങ് മേഖലയില്‍ എല്ലായിടത്തും ഫോട്ടോഷോപ്പിന്‍റെ സാന്നിദ്ധ്യം നമുക്ക് കാണാം. ക്രിയേറ്റ് സ്യൂട്ട് (Create Suit) എന്ന സീരീസിലെ CS 6 എന്ന വേര്‍ഷനാണ് ഇപ്പോഴത്തെ ലേറ്റസ്റ്റ് എഡിഷന്‍. മുകളില്‍ പറഞ്ഞ തരത്തിലുള്ള വര്‍ക്കുകള്‍ ചെയ്യുമ്പോള്‍ അതില്‍ നമ്മുടെ മാതൃഭാഷ കടന്നു വരിക സ്വാഭാവികമാണ്. എന്നാല്‍ ടൈപ്പ് ചെയ്യാനുള്ള ബിദ്ധിമുട്ട് മൂലം പലപ്പോഴും ഇംഗ്ലീഷില്‍ തന്നെ ചെയ്യുകയാണ് പതിവ്. ഇനി നമുക്ക് മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് എങ്ങനെ മലയാളത്തില്‍ വരുത്താം എന്ന് നോക്കാം. വളരെ സിമ്പിള്‍ ആയൊരു ട്രിക്ക് ആണിത്.
 ആദ്യമായി ഒരു കുഞ്ഞു സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യണം. മാത്രമല്ല, ML TT ഫോണ്ടുകളും ആവശ്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഇവിടെ ക്ലിക്ക് ചെയ്ത് ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാം.

ഇനി കീമാന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത ഫോണ്ടുകളും ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍, ഡൌണ്‍ലോഡ് ചെയ്ത ഫോണ്ടുകളെല്ലാം കണ്ട്രോള്‍ പാനലിലെ ഫോണ്ട്സ് എന്ന ഫോള്‍ഡ്റില്‍ പേസ്റ്റ് ചെയ്താല്‍ മതി.
ഇനി കീമാന്‍ ഓപ്പണ്‍ ചെയ്യുക.



ശേഷം ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്യുക.

File --> New എന്ന ക്രമത്തില്‍ പുതിയ ഡോക്യ്യുമെന്‍റ് ഓപ്പണ്‍ ചെയ്യുക.




ടൂള്‍ ബാറിലെ  ‘T‘ എന്ന ടൂള്‍ സെലക്റ്റ് ചെയ്യുക.



ടൈപ്പ് ചെയ്യുന്നതിന് മുമ്പ് സിസ്റ്റം ട്രേ ഒന്ന് ശ്രദ്ധിക്കൂ...നാം നേരത്തെ ഓപ്പണ്‍ ചെയ്ത കീമാന്‍ പ്രോഗ്രാം ഇവിടെ ഒരു ഐക്കണ്‍ ആയി കിടക്കുകയാണ്. ഈ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.


അപ്പോള്‍ കിട്ടുന്ന ലിസ്റ്റില്‍ നിന്നും ML_TT Keyboard(ASCII) സെലക്റ്റ് ചെയ്യുക.


ആപ്പോള്‍ കീമാന്‍ ഐക്കണ്‍ മാറിയതായി കാണാം. ഈ ഐക്കണ്‍ ആക്റ്റീവ് ആയി നില്‍ക്കുമ്പോള്‍ മാത്രമേ നമുക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കൂ...




ഇനി ടൈപ്പിങ് തുടങ്ങുന്നതിന് മുമ്പ് നാം നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്ത് വെച്ച ഏതെങ്കിലും ഒരു ഫോണ്ട് സെലക്റ്റ് ചെയ്യുക.





ഇനി ബ്ലാങ്ക് ഡോക്യുമെന്‍റിലെ ഏതെങ്കിലും ഒരു സ്ഥലത്ത് ക്ലിക്ക് ചെയ്ത് മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് നോക്കൂ...

കീമാന്‍ ഓഫ് ചെയ്യണമെങ്കില്‍ സിസ്റ്റം ട്രേയിലെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് No Keyman Keyboard സെലക്റ്റ് ചെയ്താല്‍ മതി.


മൈക്രോസൊഫ്റ്റ് വേഡിലും ഇതു പോലെ ടൈപ്പ് ചെയ്യാവുന്നതാണ്. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കുക. അത് വഴി എനിക്കും പഠിക്കം.


മംഗ്ലീഷ് ടൈപ്പിങ് സഹായി



18 comments:

Post a Comment

Wednesday, August 1, 2012

1 GB/s ഇന്‍റര്‍നെറ്റ് സ്പീഡുമായി ഗൂഗിള്‍...!

, by Mufeed | tech tips


ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്‍റര്‍നെറ്റ് കണക്ഷനുമായി ഗൂഗിള്‍. ഗൂഗിള്‍ ഫൈബര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ കണക്ഷനില്‍ സെക്കന്‍റില്‍ ഒരു ജി.ബി എന്ന നിരക്കിലാണ് വേഗത. ഫൈബര്‍ ഒപ്റ്റിക് കേബിളുകളിലൂടെയാണ് ഡാറ്റ കൈമാറ്റം ചെയ്യുന്നത്. ഇതില്‍ പ്രകാശ രശ്മികളായാണ് വിവരങ്ങള്‍ അയയ്ക്കുന്നത്, വളരെ വേഗത്തില്‍ കൂടുതല്‍ ഡാറ്റ അയക്കാന്‍ കഴിയും എന്നത് ഫൈബര്‍ ഒപ്റ്റിക് കേബിളുകളുടെ ഒരു മേന്മയാണ്.
തുടക്കത്തില്‍ കാന്‍സാസ് സിറ്റി, മിസൌറി എന്നിവിടങ്ങളില്‍ കണക്ഷന്‍ ലഭ്യമാവും. അധികം വൈകാതെ എല്ലായിടത്തും വ്യാപിപ്പിക്കാനാകും. ഹൈ ഡെഫിനിഷന്‍ സ്ട്രീമിങ് വീഡിയോ എല്ലാം തടസ്സമില്ലാതെ ആസ്വദിക്കാനാകും.
70 ഡോളറാണ് പ്രതിമാസ നിരക്ക്. ഇതോടൊപ്പം തന്നെ കേബിള്‍ ടിവി സേവനവും ലഭ്യമാക്കുന്നുണ്ട് ഗൂഗിള്‍. എന്നാല്‍ ഈ സേവനത്തിന് 50 ഡോളര്‍ അധികം നല്‍കേണ്ടി വരും. ആദ്യ ദിവസങ്ങളില്‍ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ഗൂഗിളിന്‍റെ സ്വന്തം ടാബ്ലറ്റ് ആയ നെക്സസ് 7 സൌജന്യമായി നല്‍കും. ഇനി മുതല്‍ ഒട്ടും താമസമില്ലാത്ത ഡൌണ്‍ലോഡിങ്ങും ബ്രൌസിങ്ങും സാധ്യമാകും. കാത്തിരുന്നു കാണാം...

2 comments:

Post a Comment

Monday, July 30, 2012

റംസാന്‍ സ്പെഷ്യല്‍...

, by Mufeed | tech tips

വൈകിയാണെങ്കിലും എല്ലാ കൂട്ടുകാര്‍ക്കും റംസാന്‍ ആശംസകള്‍ നേരുന്നു...

ഒരു സോഫ്റ്റ് വെയര്‍ പരിചയപ്പെടാം.
കമ്പ്യൂട്ടറില്‍ അധിക നേരം ചിലവഴിക്കുന്നവര്‍ക്കും മറ്റും വളരെയധികം ഉപകാരപ്രദമായേക്കുന്ന ഒന്നാണിത്. ബാങ്ക് വിളിക്കേണ്ട എല്ലാ സമയങ്ങളിലും ഓട്ടോമാറ്റിക് ആയി നിസ്കാര സമയം അറിയിക്കുന്ന സോഫ്റ്റ് വെയര്‍ ആണിത്. ഇവിടെ ക്ലിക്ക് ചെയ്ത് സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റലേഷന് ശേഷം പ്രോഗ്രാം ഓപ്പണ്‍ ചെയ്യുക.

ഏത് രാജ്യത്തേയും ഏത് സ്ഥലത്തേയും സമയം ഈ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. നമ്മുടെ ലൊക്കാലിറ്റി സെലക്റ്റ് ചെയ്യുക. സേവ് ബട്ടണ്‍ അമര്‍ത്തുക.




ബാങ്ക് വിളിയുടെ ശൈലിയും ശബ്ദവും മാറ്റാനും ഇതില്‍ സൌകര്യമുണ്ട്.


ഓണ്‍ലൈന്‍ ഖുര്‍ആന്‍ എങ്ങനെ വായിക്കാം എന്ന് നോക്കാം. ഇവിടെ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഖുര്‍ആന്‍ സൈറ്റില്‍ എത്തുക. കമ്പ്യൂട്ടറില്‍ ഫ്ലാഷ് പ്ലയെര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഇത് വര്‍ക്ക് ചെയ്യുകയുള്ളൂ എന്ന് പ്രതേകം ശ്രദ്ധിക്കുക.


ലോഡ് ചെയ്ത് കഴിഞ്ഞിരിക്കുന്നു.


പേജിന്‍റെ അരികില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്ത് നോക്കൂ...നമ്മുടെ  ഇഷ്ടത്തിനനുസരിച്ച് പേജുകള്‍ മറിച്ച് നോക്കാം...നല്ല ഒറിജിനാലിറ്റി ഫീല്‍ ചെയ്യുന്നില്ലേ?


കൂടുതല്‍ സെറ്റിങ്സുകള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്...


ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും റംസാന്‍ ആശംസകള്‍ നേരുന്നു...

3 comments:

Post a Comment

Wednesday, July 18, 2012

ബ്ലോഗില്‍ Older posts-ന് പകരം പേജ് നമ്പര്‍ ചേര്‍ക്കാം...!

, by Mufeed | tech tips


ബ്ലോഗേഴ്സിനുള്ള ഒരു ട്രിക്ക് ആണിത്.

മിക്കവാറും എല്ലാ ബ്ലോഗര്‍മാരും ബ്ലോഗ് ടെമ്പ്ലേറ്റ് തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ബ്ലോഗിലെ മുമ്പത്തെ പോസ്റ്റുകളിലേയ്ക്ക് എങ്ങനെ പോകാം എന്നത്. ഇത് സാധാരണ Older Posts എന്നോ, മലയാളീകരിച്ച ബ്ലോഗുകളില്‍ ‘വളരെ പഴയ പോസ്റ്റുകള്‍‘ എന്നോ ആണ് കാണിക്കാറുള്ളത്. എന്നാല്‍ ഈ സ്ഥാനത്ത് പേജ് നമ്പര്‍ കൊടുത്താലോ? കൂടുതല്‍ ഭംഗിയായിരിക്കും അല്ലേ? അതിനുള്ള ഒരു വിദ്യയാണ് ഇപ്രാവശ്യത്തെ പോസ്റ്റ്.
നമ്മുടെ ബ്ലോഗിന്‍റെ ലേ ഔട്ടിനനുസരിച്ചും, പശ്ചാത്തലത്തിനനുസരിച്ചും പേജ് നമ്പറുകള്‍ എങ്ങനെ ഡിസ്പ്ലേ ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സൌകര്യവും ഉണ്ട്.

താഴെ തന്നിരിക്കുന്ന ചിത്രം ശ്രദ്ധിക്കൂ... ‘Older Posts‘ എന്ന ടെക്സ്റ്റ് മാത്രമാണ് പഴയ പോസ്റ്റുകള്‍ കാണാനുള്ള ലിങ്ക്. ഇനി ഇത് മാറ്റി പകരം പേജ് നമ്പര്‍ നല്‍കുന്നതെങ്ങനെയാണെന്ന് നോക്കാം.


ആദ്യമായി ഇവിടെ ക്ലിക്ക് ചെയ്ത് ഈ സൈറ്റില്‍ എത്തുക.

ശേഷം നമുക്കിഷ്ടപ്പെട്ട ഒരു ഫോര്‍മാറ്റ് തെരഞ്ഞെടുക്കുക.



തെരഞ്ഞെടുത്ത സ്റ്റൈലില്‍ മാറ്റങ്ങള്‍ വരുത്താനും സൌകര്യം ഉണ്ട്.


തുടര്‍ന്ന് Generate ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


ശേഷം Add to Blogger ക്ലിക്കുക.


പുതിയ വിന്‍ഡോ ഓപ്പണ്‍ ആവും.



Select a blog ലിസ്റ്റില്‍ നിന്നും പേജ് നമ്പര്‍ ചേര്‍ക്കേണ്ട ബ്ലോഗ് സെലക്റ്റ് ചെയ്യുക. ശ്രദ്ധിക്കുക, ബ്ലോഗ് ഉണ്ടാക്കിയ ഗൂഗിള്‍ ഐ.ഡി യില്‍ സൈന്‍ ഇന്‍ ചെയ്ത് കൊണ്ട് വേണം ഇത് ചെയ്യാന്‍.
ശേഷം Add Widget  ബട്ടണ്‍ അമര്‍ത്തുക.


ഇതാ, ബ്ലോഗില്‍ Older Posts എന്നതിന് പകരമായി പേജ് നമ്പര്‍ വന്നിരിക്കുന്നു...
എല്ലാവരും അഭിപ്രായം അറിയിക്കണേ...

7 comments:

Post a Comment

Wednesday, July 11, 2012

മൊബൈലില്‍ മലയാളം ടൈപ്പ് ചെയ്യാം...! (മംഗ്ലീഷില്‍ തന്നെ)

, by Mufeed | tech tips

ചിലര്‍ക്കെങ്കിലും അറിയാവുന്ന ടിപ് ആയിരിക്കും ഇത്. എന്നാലും അറിയാത്തവര്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്നു.
മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും മറ്റും ഉപയോഗിക്കുന്നവര്‍  പോസ്റ്റുകളും കമന്‍റുകളും മലയാളത്തില്‍ എഴുതണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകില്ലേ? അവര്‍ക്ക് വേണ്ടി ഇതാ മൊബൈലില്‍ മലയാളം എഴുതാവുന്ന ഒരു ചെറിയ ടിപ്. വളഞ്ഞ വഴി ആണെങ്കിലും ഉപകാരപ്പെട്ടേയ്ക്കാം.
മൊബൈലില്‍ ടെക്സ്റ്റ് സെലക്റ്റ് ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും ഒരു ബ്രൌസര്‍ ഓപ്പണ്‍ ചെയ്യുക. ഉദാഹരണത്തിന് ഒപേര മിനി ന്യൂ വേര്‍ഷന്‍, യു.സി ബ്രൌസര്‍ പോലുള്ളവ.
ശേഷം താഴെ നല്‍കിയിട്ടുള്ള സൈറ്റില്‍ മൊബൈലില്‍ നിന്ന് ലോഗോണ്‍ ചെയ്യുക.

http://malayalam.keralamla.com/mobile/index.php 

ശേഷം താഴെ പറയുന്ന സ്റ്റെപ്പുകള്‍ ഫോളോ ചെയ്യുക.






ഇവിടെ ഡ്രോപ്പ് ഡൌണ്‍ മെനു വരാന്‍ മെനു ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചാല്‍ മതി. (മറ്റു മോഡലുകളില്‍ വ്യത്യസ്തമായിരിക്കാം).


ഇനി എവിടേക്ക് വേണമെങ്കിലും പേസ്റ്റ് ചെയ്യാം.




അപ്പൊ, ഹാപ്പി മലയാളം ടൈപ്പിങ്....!!!

21 comments:

Post a Comment