Thursday, August 2, 2012

ഫോട്ടോഷോപ്പിലും വേഡിലും മലയാളം എഴുതാം : ഫോട്ടോഷോപ്പ് പഠിക്കാം.

, by Mufeed | tech tips


ഡ്രാഫിക് ഡിസൈനിങ് രംഗത്ത് അനന്ത സാധ്യതകളുള്ള ഒരു സോഫ്റ്റ്വെയറാണ് ഫോട്ടോഷോപ്പ് എന്ന് നമുക്കറിയാം. അഡോബ് സിസ്റ്റംസ് എന്ന കമ്പനി നിര്‍മിച്ച് വിതരണം ചെയ്യുന്ന സോഫ്റ്റ്വെയര്‍ ആണിത്. പോസ്റ്ററുകള്‍, ഫ്ലക്സുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍ തുടങ്ങി ഡിസൈനിങ് മേഖലയില്‍ എല്ലായിടത്തും ഫോട്ടോഷോപ്പിന്‍റെ സാന്നിദ്ധ്യം നമുക്ക് കാണാം. ക്രിയേറ്റ് സ്യൂട്ട് (Create Suit) എന്ന സീരീസിലെ CS 6 എന്ന വേര്‍ഷനാണ് ഇപ്പോഴത്തെ ലേറ്റസ്റ്റ് എഡിഷന്‍. മുകളില്‍ പറഞ്ഞ തരത്തിലുള്ള വര്‍ക്കുകള്‍ ചെയ്യുമ്പോള്‍ അതില്‍ നമ്മുടെ മാതൃഭാഷ കടന്നു വരിക സ്വാഭാവികമാണ്. എന്നാല്‍ ടൈപ്പ് ചെയ്യാനുള്ള ബിദ്ധിമുട്ട് മൂലം പലപ്പോഴും ഇംഗ്ലീഷില്‍ തന്നെ ചെയ്യുകയാണ് പതിവ്. ഇനി നമുക്ക് മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് എങ്ങനെ മലയാളത്തില്‍ വരുത്താം എന്ന് നോക്കാം. വളരെ സിമ്പിള്‍ ആയൊരു ട്രിക്ക് ആണിത്.
 ആദ്യമായി ഒരു കുഞ്ഞു സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യണം. മാത്രമല്ല, ML TT ഫോണ്ടുകളും ആവശ്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഇവിടെ ക്ലിക്ക് ചെയ്ത് ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാം.

ഇനി കീമാന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത ഫോണ്ടുകളും ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍, ഡൌണ്‍ലോഡ് ചെയ്ത ഫോണ്ടുകളെല്ലാം കണ്ട്രോള്‍ പാനലിലെ ഫോണ്ട്സ് എന്ന ഫോള്‍ഡ്റില്‍ പേസ്റ്റ് ചെയ്താല്‍ മതി.
ഇനി കീമാന്‍ ഓപ്പണ്‍ ചെയ്യുക.



ശേഷം ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്യുക.

File --> New എന്ന ക്രമത്തില്‍ പുതിയ ഡോക്യ്യുമെന്‍റ് ഓപ്പണ്‍ ചെയ്യുക.




ടൂള്‍ ബാറിലെ  ‘T‘ എന്ന ടൂള്‍ സെലക്റ്റ് ചെയ്യുക.



ടൈപ്പ് ചെയ്യുന്നതിന് മുമ്പ് സിസ്റ്റം ട്രേ ഒന്ന് ശ്രദ്ധിക്കൂ...നാം നേരത്തെ ഓപ്പണ്‍ ചെയ്ത കീമാന്‍ പ്രോഗ്രാം ഇവിടെ ഒരു ഐക്കണ്‍ ആയി കിടക്കുകയാണ്. ഈ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.


അപ്പോള്‍ കിട്ടുന്ന ലിസ്റ്റില്‍ നിന്നും ML_TT Keyboard(ASCII) സെലക്റ്റ് ചെയ്യുക.


ആപ്പോള്‍ കീമാന്‍ ഐക്കണ്‍ മാറിയതായി കാണാം. ഈ ഐക്കണ്‍ ആക്റ്റീവ് ആയി നില്‍ക്കുമ്പോള്‍ മാത്രമേ നമുക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കൂ...




ഇനി ടൈപ്പിങ് തുടങ്ങുന്നതിന് മുമ്പ് നാം നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്ത് വെച്ച ഏതെങ്കിലും ഒരു ഫോണ്ട് സെലക്റ്റ് ചെയ്യുക.





ഇനി ബ്ലാങ്ക് ഡോക്യുമെന്‍റിലെ ഏതെങ്കിലും ഒരു സ്ഥലത്ത് ക്ലിക്ക് ചെയ്ത് മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് നോക്കൂ...

കീമാന്‍ ഓഫ് ചെയ്യണമെങ്കില്‍ സിസ്റ്റം ട്രേയിലെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് No Keyman Keyboard സെലക്റ്റ് ചെയ്താല്‍ മതി.


മൈക്രോസൊഫ്റ്റ് വേഡിലും ഇതു പോലെ ടൈപ്പ് ചെയ്യാവുന്നതാണ്. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കുക. അത് വഴി എനിക്കും പഠിക്കം.


മംഗ്ലീഷ് ടൈപ്പിങ് സഹായി



18 comments:

Post a Comment

Wednesday, August 1, 2012

1 GB/s ഇന്‍റര്‍നെറ്റ് സ്പീഡുമായി ഗൂഗിള്‍...!

, by Mufeed | tech tips


ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്‍റര്‍നെറ്റ് കണക്ഷനുമായി ഗൂഗിള്‍. ഗൂഗിള്‍ ഫൈബര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ കണക്ഷനില്‍ സെക്കന്‍റില്‍ ഒരു ജി.ബി എന്ന നിരക്കിലാണ് വേഗത. ഫൈബര്‍ ഒപ്റ്റിക് കേബിളുകളിലൂടെയാണ് ഡാറ്റ കൈമാറ്റം ചെയ്യുന്നത്. ഇതില്‍ പ്രകാശ രശ്മികളായാണ് വിവരങ്ങള്‍ അയയ്ക്കുന്നത്, വളരെ വേഗത്തില്‍ കൂടുതല്‍ ഡാറ്റ അയക്കാന്‍ കഴിയും എന്നത് ഫൈബര്‍ ഒപ്റ്റിക് കേബിളുകളുടെ ഒരു മേന്മയാണ്.
തുടക്കത്തില്‍ കാന്‍സാസ് സിറ്റി, മിസൌറി എന്നിവിടങ്ങളില്‍ കണക്ഷന്‍ ലഭ്യമാവും. അധികം വൈകാതെ എല്ലായിടത്തും വ്യാപിപ്പിക്കാനാകും. ഹൈ ഡെഫിനിഷന്‍ സ്ട്രീമിങ് വീഡിയോ എല്ലാം തടസ്സമില്ലാതെ ആസ്വദിക്കാനാകും.
70 ഡോളറാണ് പ്രതിമാസ നിരക്ക്. ഇതോടൊപ്പം തന്നെ കേബിള്‍ ടിവി സേവനവും ലഭ്യമാക്കുന്നുണ്ട് ഗൂഗിള്‍. എന്നാല്‍ ഈ സേവനത്തിന് 50 ഡോളര്‍ അധികം നല്‍കേണ്ടി വരും. ആദ്യ ദിവസങ്ങളില്‍ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ഗൂഗിളിന്‍റെ സ്വന്തം ടാബ്ലറ്റ് ആയ നെക്സസ് 7 സൌജന്യമായി നല്‍കും. ഇനി മുതല്‍ ഒട്ടും താമസമില്ലാത്ത ഡൌണ്‍ലോഡിങ്ങും ബ്രൌസിങ്ങും സാധ്യമാകും. കാത്തിരുന്നു കാണാം...

2 comments:

Post a Comment