സാംസങ്ങില്‍ നിന്നും ആന്‍ഡ്രോയിഡ് റഫ്രിജറേറ്റര്‍!!
ഈയിടെയായി വ്യത്യസ്തമാര്‍ന്ന ഗാഡ്ജറ്റുകല്‍ പുറത്തിറത്തിറക്കി ടെക് ലോകത്തെ അമ്പരിപ്പിക്കുന്ന സാംസങ്ങില്‍ നിന്നും ഒരു പുതിയ പ്രൊഡക്റ്റ്! ഒരു റഫ്രിജറേറ്റര്‍.
ഇതിലിപ്പൊ എന്താ ഇത്ര അത്ഭുതപ്പെടാന്‍ എന്ന് ചോദിക്കാന്‍ വരട്ടെ, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട് റഫ്രിജറേറ്റര്‍ ആണിത്...! T9000 എന്ന മോഡലില്‍ പുറത്തിറക്കിയിരിക്കുന്ന ഇതിന് 10 ഇഞ്ച് വൈഫൈ ടച്ച് സ്ക്രീന്‍ ആണുള്ളത്.
ഈ സ്മാര്‍ട്ട് ഫ്രിഡ്ജ് ഉപയോഗിച്ച് അനേകായിരം റെസിപ്പി മെനുകളും മറ്റും തിരഞ്ഞെടുക്കാവുന്നതുമാണ്. മാത്രമല്ല, പാല്‍ പോലെയുള്ള വസ്തുക്കള്‍ കേട് കൂടാതെയിരിക്കാന്‍ കാലപ്പഴക്കം മനസ്സിലാക്കി വണിങും തരുന്നു.

സ്മാര്‍ട്ട് ഫോണുകളുടെയൊ ടാബ് ലറ്റുകളുടെ പൊലെയോ ഇത് ഉപയോഗിക്കാവുന്നതാണ്.
കുറച്ച് മാസങ്ങള്‍കൊണ്ട് നമ്മുടെ അടുക്കളയും സ്മാര്‍ട്ട് ആകും എന്ന് പ്രതീക്ഷിക്കാം...!
ഏകദേശം 4000 ഡോളറാണ് പ്രതീക്ഷിത വില...
6 comments:
Post a Comment