Monday, November 18, 2013

ലെനോവോയുടെ യോഗ 8,10 ടാബ്ലറ്റുകള്‍ ഇന്ത്യയില്‍...!

, by Mufeed | tech tipsലെനോവൊ യോഗ 8 (8 ഇഞ്ച്), യോഗ 10 (10 ഇഞ്ച്) എന്നീ പുതിയ രണ്ട് ആന്‍ഡ്രോയിഡ് ടാബ്ലറ്റുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. രണ്ടും 16 ജിബി മോഡലുകളാണ്. ആദ്യമായി യു എസില്‍ ആണ് രണ്ട് മോഡലുകളും അവതരിപ്പിച്ചത്.
രണ്ട് ടാബുകളും ലെനോവോയുടെ മള്‍ട്ടിമോഡ് ഡിസൈനില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇത് വര്‍ക്ക് - ഹോള്‍ഡ്, റ്റില്‍റ്റ്, സ്റ്റാന്‍ഡ് എന്നീ മോഡുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു.
                                                                  ആന്‍ഡ്രോയിഡ് 4.2.2 ജെല്ലിബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ടാബുകളും 1.2 ജിഗാഹെര്‍ട്സ് കോര്‍ടെക്സ് എ 7 പ്രൊസസറില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ 1 ജിബി ഡി ഡി ആര്‍ 2 റാമും ഉണ്ട്. രണ്ട് ടാബുകളുടെയും സ്ക്രീന്‍ റെസല്യൂഷന്‍ 1280 X 800 പിക്സല്‍ ആണ്.
കണക്ടിവിറ്റിക്കായി വൈഫൈ, മൈക്രോ സിം സപ്പോര്‍ട്ടും ഉണ്ട്. കൂടാതെ ത്രീജി കണക്റ്റിവിറ്റിയും ലഭ്യമാണ്.
ചിത്രമെടുക്കാന്‍ 5 മെഗാപിക്സല്‍ ഓട്ടോഫോക്കസോടു കൂടിയ പിന്‍ ക്യാമറയും വീഡിയോ കോണ്‍ഫറന്‍സിംഗിനും മറ്റുമായി 1.6 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്. 18 മണിക്കൂര്‍ വൈ ഫൈ ബ്രൌസിംഗും പ്രദാനം ചെയ്യുന്നു.
രണ്ട് ടാബുകളുടേയും സ്പെസിഫിക്കേഷനുകള്‍ ഒന്ന് തന്നെയാണെങ്കിലും വലിപ്പത്തില്‍ വ്യത്യാസം ഉണ്ട്. മാത്രമല്ല, യോഗ 10 ടാബ്ലറ്റ് 9,000mAh ബാറ്ററി വാഗ്ദാനം ചെയ്യുമ്പോള്‍ യോഗ 8 ടാബ്ലറ്റ് 6,000mAh ബാറ്ററി മാത്രമേ നല്‍കുന്നുള്ളൂ.
കമ്പനിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ നിന്ന് ടാബുകള്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്. നവംബര്‍ 24 ന് മുമ്പ് ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് യോഗ 8, യോഗ 10 ടാബുകളുടെ കൂടെ യഥാക്രമം 4,000, 5,000 രൂപയുടെ ആക്സസറീസ് സൌജ്യന്യമായി നല്‍കുന്നു. 
യോഗ ടാബ് 8 ന് 22,999 ഉം യോഗ ടാബ് 10 ന് 28,999 രൂപയുമാണ് ഇന്ത്യയിലെ വില.

5 comments:

Post a Comment

Thursday, August 22, 2013

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഉണ്ടാക്കാം...!

, by Mufeed | tech tips


ഇന്ന് ആന്‍ഡ്രോയിഡ് എന്ന് കേള്‍ക്കാത്തവര്‍ കുറവാണ്. മൊബൈല്‍ പ്ലാറ്റ്ഫോം രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസറ്റമാണ് ആന്‍ഡ്രോയിഡ് എന്ന് നമുക്കെല്ലാം അറിയാം. ഓപ്പണ്‍ സോഴ്സ് ആണ് എന്നത് തന്നെയാണ് മിക്കവരും ആന്‍ഡ്രോയിഡ് തിരഞ്ഞെടുക്കാന്‍ കാരണം. ഒട്ടേറെ ആപ്ലിക്കേഷനുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആന്‍ഡ്രോയിഡില്‍ സ്വന്തമായി ഒരു ആപ്ലിക്കേഷന്‍ ഉണ്ടാക്കണം എന്ന് ഒരിക്കലെങ്കിലുംആഗ്രഹിച്ചിട്ടില്ലേ... അങ്ങനെയുള്ളവര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രോഗ്രാമിങ് പരിജ്ഞാനം ഇല്ലെങ്കില്‍ പോലും വളരെ എളുപ്പത്തില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഉണ്ടാക്കാം.
ആദ്യഘട്ടത്തില്‍ കോഡിംഗ് ഇല്ലാതെ ഒരു വെബ് ലിങ്ക് ആപ്പ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ബ്ലോഗര്‍മാര്‍ക്കും സ്വന്തമായി വെബ്സൈറ്റ് ഉള്ളവര്‍ക്കും ആണ് ഈ രീതി കൂടുതല്‍ പ്രയോജനപ്പെടുക. അതിന് നമ്മെ സഹായിക്കുന്ന ഒരു വെബ് സൈറ്റാണ് www.appsgeyser.com.ആദ്യം ഈ സൈറ്റില്‍ പ്രവേശിച്ച ശേഷം അക്കൊണ്ട് ഉണ്ടാക്കുക. അല്ലെങ്കില്‍ ആപ്പ് ഉണ്ടാക്കിയതിന് ശേഷം അക്കൊണ്ട് രജിസ്ട്രേഷന്‍ ചെയ്യുകയുമാവാം.
ടോപ് റൈറ്റ് സൈഡില്‍ കാണുന്ന ‘ലോഗിന്‍‘ ബട്ടണ്‍ അമര്‍ത്തുക.
മുമ്പ് അക്കൌണ്ട് ഉള്ളവരാണെങ്കില്‍ ഇ-മെയില്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. അല്ലാത്തവര്‍ക്ക് ഫേസ്ബുക്ക് വഴി ലോഗിന്‍ ചെയ്യാനുള്ള സൌകര്യവും ഉണ്ട്. ആപ്ലിക്കേഷന്‍ ഉണ്ടാക്കിക്കഴിഞ്ഞ് സൈന്‍ അപ് ചെയ്യാനാണ് താല്പര്യം എങ്കില്‍ 'Register a new user' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

‘വെബ് സൈറ്റ്’ എന്ന ബട്ടണ്‍ അമര്‍ത്തുക.അടുത്തതായി വരുന്ന പേജിലാണ് നമുക്ക് ആപ്ലിക്കേഷന്‍ സംബന്ധമായ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുള്ളത്.
1 ) ഏത് ബ്ലോഗിലേക്ക്/വെബ് സൈറ്റിലേക്കുള്ള ലിങ്ക് ആണോ വേണ്ടത്, അത് അവിടെ നല്‍കുക. ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ ഈ സൈറ്റിലേക്കായിരിക്കും പോവുക. ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം, മൊബൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ളതാണെങ്കില്‍ നമ്മുടെ സൈറ്റിന്‍റെ മൊബൈല്‍ വേര്‍ഷനിലേക്കായിരിക്കണം പോകേണ്ടത്. അതിനായി സൈറ്റിന്‍റെ മൊബൈല്‍ വേര്‍ഷന്‍ അഡ്രസ്സ് ടൈപ്പ് ചെയ്ത് നകുക. ബ്ലോഗര്‍ ബോഗിന് എല്ലാം അവസാനം /?m=1 എന്ന് നല്‍കിയാല്‍ മതിയായിരിക്കും.
2‍ ) ആപ്ലിക്കേഷന് വേണ്ട പേര്. ഈ പേരായിരിക്കും ആപ്പ് ഡ്രോയറില്‍ കാണിക്കുക. മുമ്പ് എടുക്കപ്പെട്ട പേരുകള്‍ വീണ്ടും കിട്ടില്ല എന്നൊരു പോരായ്മ ഉണ്ട്.
3 ) ബ്ലോഗ് / സൈറ്റ് ഡിസ്ക്രിപ്ഷന്‍
4 ) ആപ്ലിക്കേഷന്‍ ഐക്കണ്‍ - Custom Icon സെലക്റ്റ് ചെയ്ത് UPLOAD ബട്ടണ്‍ അമര്‍ത്തുക.


72 X 72 പിക്സല്‍ വലിപ്പത്തിലുള്ള ഇമേജ് സെലക്റ്റ് ചെയ്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക്കുക.

5 ) സ്ക്രീന്‍ ഓറിയന്‍റേഷന്‍ ഡിവൈസിന്‍റെ സ്ക്രീന്‍ സൈസിനനുസരിച്ച് സെലക്റ്റ് ചെയ്യാന്‍. സാധാരണ ‘ഓട്ടോ‘ ഉപയോഗിച്ചാല്‍ മതി.
6 ) ആപ്ലിക്കേഷന്‍ കാറ്റഗറി സെലക്റ്റ് ചെയ്യുക.

                        വെബ്സൈറ്റ് യു ആര്‍ എല്‍ ബോക്സിന് താഴെ ഉള്ള 'Refresh Preview' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലൈവ് പ്രിവ്യൂ വലത് ഭാഗത്തെ സ്ക്രീനില്‍ കാണാനാകും.
'CREATE APP' ബട്ടണ്‍ അമര്‍ത്തുക. ആപ്ലിക്കേഷന്‍ ക്രിയേറ്റ് ചെയ്ത് കഴിഞ്ഞു. ഇനി രെജിസ്റ്റര്‍ ചെയ്യണം.പേര്, മെയില്‍ ഐഡി, പാസ് വേഡ് എന്നിവ നല്‍കി ‘SIGN UP' ചെയ്യുക.
തുടര്‍ന്ന് വരുന്ന പേജിലെ, മുകളില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കൂട്ടുകാര്‍ക്ക് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് കൊടുക്കാം.
ഒരു 25 ഡോളര്‍ കൊടുക്കാന്‍ പറ്റുമെങ്കില്‍ പ്ലേ സ്റ്റോറില്‍ ആപ്ലിക്കേഷന്‍ പബ്ലിഷ് ചെയ്യാനുള്ള ലിങ്ക് അതിന് തൊട്ടു താഴെ.'DOWNLOAD APP' ബട്ടണ്‍ അമര്‍ത്തി ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം. ഇത് ആന്‍ഡ്രോയിഡ് ഫോണിലേയ്ക്കോ ടാബിലേയ്ക്കോ സെന്‍റ് ചെയ്ത് ഉപയോഗിക്കാം. അല്ലെങ്കില്‍ ലിങ്ക് ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്താലും മതി.
അഡ്വാന്‍സ്ഡ് അല്ലെങ്കില്‍ കൂടി ഈ സൈറ്റ് ടാബിംഗ് പോലുള്ള സൌകര്യങ്ങള്‍ നല്‍കുന്നുണ്ട്. ആപ്ലിക്കേഷന്‍ ഉണ്ടാക്കി പിന്നെ എപ്പോള്‍ വേണമെങ്കിലും മുകളിലെ 'EDIT' ബട്ടണ്‍ അമര്‍ത്തി നമുക്ക് ആപ്പ് എഡിറ്റ് ചെയ്യാവുന്നതാണ്.ഇതില്‍ നമുക്ക് പുതിയ ടാബ് ചേര്‍ക്കാനും അതില്‍ മറ്റു സൈറ്റുകളിലേയ്ക്കുള്ള ലിങ്ക്, ഓഫ് ലൈന്‍ കണ്ടന്‍റുകള്‍ എന്നിവ നല്‍കാനാകും. 'ADVANCED' ടാബില്‍ ഉള്ള യു ആര്‍ എല്‍ എന്‍ട്രി പോലുള്ള സൌകര്യങ്ങള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്.

ഒരുദാഹരണം,എല്ലാവര്‍ക്കും നന്ദി.

21 comments:

Post a Comment

Friday, May 31, 2013

സോഫ്റ്റ്വെയറുകള്‍ കീബോര്‍ഡ് വഴി ഓപ്പണ്‍ ചെയ്യാം..!

, by Mufeed | tech tips


പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളും മറ്റും വേഗത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഒരു ഷോര്‍ട്ട് കട്ട് ഉണ്ടാക്കി ഡെസ്ക്ടോപ്പിലോ സ്റ്റാര്‍ട്ട് മെനുവിലോ കൊണ്ടിടുന്നവരാണല്ലോ നമ്മളിലധികവും. എന്നാല്‍ പ്രോഗ്രാമുകള്‍ കീബോര്‍ഡ് ഷോര്‍ട്ട്കട്ട് വഴി എളുപ്പത്തില്‍ തുറക്കാന്‍ കഴിയുന്ന ഒരു വിദ്യ പരിചയപ്പെടുത്തുകയാണിവിടെ.
ആദ്യമായി ഷോര്‍ട്ട്കട്ട് ഉണ്ടാക്കേണ്ട  പ്രോഗ്രാമിന്‍റെ ഒരു ഷോര്‍ട്ട്കട്ട് ഐക്കണ്‍ എവിടെയെങ്കിലും ക്രിയേറ്റ് ചെയ്തിടുക. ശേഷം ആ ഷോര്‍ട്ട്കട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ്എടുക്കുക.

Shortcut എന്ന ടാബിന് താഴെ Shortcut key എന്നൊരു ഓപ്ഷന്‍ കാണാം. മുമ്പ് ഷോര്‍ട്ട് കട്ട് കീ സെറ്റ് ചെയ്തിട്ടില്ലെങ്കില്‍ None എന്നായിരിക്കും കാണുക.


ഇനി ‘None‘ എന്ന് എഴുതിയിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് കീ ബോര്‍ഡില്‍, ഈ പ്രോഗ്രാം തുറക്കാന്‍ വേണ്ട ഷോര്‍ട്ട് കട്ട് ആവശ്യാനുസരണം ടൈപ്പ് ചെയ്ത് നല്‍കുക.
ഒരു ഉദാഹരണം നോക്കാം,

ഇവിടെ Ctrl, Alt, I കീകള്‍ ഒരുമിച്ച് അമര്‍ത്തിയിരിക്കുന്നു. നേരത്തെ None എന്ന് കാണിച്ചിടത്ത് ഇപ്പോള്‍ ഈ കീകള്‍ ആയിരിക്കും കാണിക്കുന്നത്.

ശേഷം ഒകെ അമര്‍ത്തുക. ഇനി ഈ കീകള്‍ ഒരുമിച്ചമര്‍ത്തിയാല്‍ മതി ആ പ്രോഗ്രാം തുറക്കാന്‍.. :)
അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

5 comments:

Post a Comment

Thursday, May 30, 2013

HTC One ഇന്ത്യയില്‍...

, by Mufeed | tech tips


എച്ച് ടി സി യില്‍ നിന്നുള്ള ഹൈ എന്‍ഡ് സ്മാര്‍ട്ട് ഫോണ്‍ HTC One ന്റ്റെ വില പ്രസിദ്ധീകരിച്ചു.
കമ്പനി ഒഫീഷ്യലായി അനൌണ്‍സ് ചെയ്തില്ലയെങ്കിലും ചില ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ വിലയറിവായിത്തുടങ്ങിയിട്ടുണ്ട്. അടുത്ത ആഴ്ച തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങും. 42900 രൂപയാണ് ഇന്ത്യയിലെ വില. ഏകദേശം സാംസങ്ങിന്‍റെ ഗ്യാലക്സി എസ് 4 നോട് അടുത്ത വില. എന്നാല്‍ അത്രയും ഗുണം ഉണ്ടോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

HTC One ന്റ്റെ സവിശേഷതകളിലേയ്ക്ക്...
1.7 Ghz സ്പീഡുള്ള സ്നാപ്ഡ്രാഗണ്‍ 600 ക്വാഡ് കോര്‍ പ്രൊസസറോട് കൂടി വരുന്ന എച്ച് ടി സി വണ്ണിന് 2 ജിബി റാം ഉണ്ട്. ജെല്ലിബീന്‍ 4.2 വേര്‍ഷനില്‍ ഓടുന്ന ഇതിന് 1920 X 1080 എച്ച് ഡി റെസല്യൂഷനില്‍ ഉള്ള സൂപ്പര്‍ ഐ പി എസ് എല്‍സിഡി  സ്ക്രീന്‍ ആണുള്ളത്.
പ്രധാനപ്പെട്ട ഒരു സവിശേഷത എന്ന് പറയാവുന്നത് എല്‍ ഇ ഡി ഫ്ലാഷോട് കൂടിയ റിയര്‍ ഫേസിങ് 4 മെഗാപിക്സല്‍ അള്‍ട്രാപിക്സല്‍ ക്യാമറയാണ്. എച്ച് ഡി റെക്കോര്‍ഡിങ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഉള്‍പ്പടെ നിരവധി സവിശേഷതല്‍ ഉള്ള ക്യാമറയാണിത്. വീഡിയോ കോണ്‍ഫറന്‍സിങിനായി 2.1 മെഗാ പിക്സല്‍ ഉള്ള ഒരു ഫ്രണ്ട് ഫേസിങ് ക്യാമറയും നല്‍കിയിട്ടുണ്ട്
ആവശ്യമായ എല്ലാ സെന്‍സറുകളും, കണക്റ്റിവിറ്റി പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. മൈക്രോ യു എസ് ബി പോര്‍ട്ട്, വൈ ഫൈ, ബ്ലൂടൂത്ത്, ജി പി എസ് എന്നിവയും ഉണ്ട്.


0 comments:

Post a Comment

Monday, May 6, 2013

ബ്ലോഗിലെ കമന്‍റുകള്‍ മെയില്‍ വരുന്നത് നിര്‍ത്താം.

, by Mufeed | tech tips

ബ്ലോഗര്‍മാര്‍ക്ക് ഉപകാരപ്പെട്ടേക്കാവുന്ന ചെറിയ ഒരു ടിപ് ആണിത്. നമ്മുടെ ബ്ലോഗില്‍ മറ്റുള്ളവര്‍ ഇടുന്ന കമന്‍റുകള്‍ മെയില്‍ ആയി വരുന്നത് സാധാരണയാണല്ലോ, ഇത് വഴി നമുക്ക് ബ്ലോഗില്‍ ചെല്ലാതെ തന്നെ കമന്‍റുകള്‍ വായിക്കാനും വിലയിരുത്താനും കഴിയും. പക്ഷേ ഇത്തരത്തിലുള്ള മെയിലുകള്‍ കൊണ്ട് വലഞ്ഞിരിക്കുന്നവര്‍ക്ക് താഴെയുള്ള ട്രിക് ഉപയോഗിച്ച് നോക്കാവുന്നതാണ്.

ആദ്യം ബ്ലോഗറില്‍ സൈന്‍ ഇന്‍ ചെയ്ത് ഡാഷ് ബോര്‍ഡില്‍ എത്തുക. അവിടെ നിന്ന് ഏത് ബ്ലോഗില്‍ നിന്നുള്ള കമന്‍റുകളാനോ നിര്‍ത്തേണ്ടത്, ആ ബ്ലോഗ് സെലക്റ്റ് ചെയ്യുക.

 സൈഡില്‍ ഉള്ള 'Settings' എടുക്കുക. അതിന്‍റെ സബ്മെനു ആയ ‘Mobile and email‘ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Comment Notification Email‘ എന്ന ഒരു ബോക്സ് കാണാം. അവിടെ നല്‍കിയിരിക്കുന്ന മെയില്‍ അഡ്രസ്സിലേക്കാണ് ബ്ലോഗിലെ പുതിയ കമന്‍റുകളുടെ നോട്ടിഫിക്കേഷന്‍ പോകുന്നത്. നിര്‍ത്തലാക്കുന്നതിന് വേണ്ടി ‘Remove‘ ക്ലിക്കുക.

ഇനി കമന്‍റ് നോട്ടിഫിക്കേഷനുകള്‍ മറ്റൊരു മെയില്‍ ഐഡിയിലേയ്ക്ക് പോകണമെങ്കില്‍ ആ ബോക്സില്‍ ഐഡി നല്‍കുക. നോട്ടിഫിക്കേഷന്‍ വേണം, എന്നാല്‍ മറ്റു മെയിലുകളുടെ കൂടെ പാടില്ല എന്നുള്ളവര്‍ക്ക് ഈ രീതി അവലംബിക്കാം.


അവസാനം സേവ് ബട്ടണ്‍ അമര്‍ത്തുക.

8 comments:

Post a Comment

Sunday, May 5, 2013

കീബോര്‍ഡ് ഒരു മൌസ് ആക്കാം...!

, by Mufeed | tech tips

തലക്കെട്ട് കണ്ട് അത്ഭുതപ്പെടേണ്ട, വിന്‍ഡോസ് നമുക്കായി ഒരുക്കി വെച്ച അത്ഭുതങ്ങളിള്‍ ചെറിയ ഒന്ന്. പ്രധാനപ്പെട്ട എന്തെങ്കിലും വര്‍ക്കുകള്‍ ചെയ്യുമ്പോള്‍ മൌസ് പണി മുടക്കിയാല്‍ നമ്മള്‍ എന്ത് ചെയ്യും? ഒന്നുകില്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്ത് നോക്കും, അല്ലെങ്കില്‍ മൌസ് കമ്പ്ലൈന്‍റ് ആണോ എന്ന് നോക്കും. രണ്ടായാലും  വര്‍ക്ക് പെട്ടന്ന് തീര്‍ക്കണം, ഒരു മൌസ് എവിടെയും കിട്ടാനും ഇല്ല. ഈ സാഹചര്യത്തില്‍ മൌസ്കീസ് (MouseKeys) എന്ന വിന്‍ഡോസ് സങ്കേതം നമ്മുടെ സഹായത്തിനെത്തുകയാണ്. ഇതിന് ഒരു സോഫ്റ്റ്വെയറും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. മൌസ് കീസ് പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
             അദ്യമായി കീബോര്‍ഡിലെ Alt+Shift+NumLock കീകള്‍ ഒരുമിച്ചമര്‍ത്തുക.

 അപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു ഡയലോഗ് ബോക്സ് ഓപ്പണ്‍ ആവും.


അതില്‍ നിന്നും ‘സെറ്റിങ്ങ്സ്’ എടുക്കുക.Use mouse keys ടിക്ക് ചെയ്തതിന് ശേഷം സെറ്റിങ്ങ്സില്‍ ക്ലിക്കുക.ഇവിടെ നമുക്ക് പോയിറ്ററിന്‍റെ സ്പീഡും, ആക്സലറേഷനും ക്രമീകരിക്കാം. ശേഷം ഒകെ അമര്‍ത്തുക.ഒകെ ക്ലിക്ക് ചെയ്യാം. ഇപ്പൊള്‍ മുതല്‍ നിങ്ങള്‍ക്ക് കീബോര്‍ഡില്‍ മൌസ് ഉപയോഗിച്ച് തുടങ്ങാം. ഇതിനായി ന്യൂമറിക് കീ പാഡ് എന്ന കീബോര്‍ഡിന്‍റെ ഭാഗം ആണ് ഉപയോഗിക്കുന്നത്.  ഓരോ കീകളുടേയും ഉപയോഗം താഴെ കൊടുത്തിരിക്കുന്നു.

ഉപയോഗം കഴിഞ്ഞാല്‍ വീണ്ടും Alt+Shift+NumLock അമര്‍ത്തി മൌസ് കീസ് ക്ലോസ് ചെയ്യാം.

ഓര്‍ക്കുക, മൌസിന് പകരം മൌസ് മാത്രം :D

12 comments:

Post a Comment

സാംസങ് ഗ്യാലക്സി S4 ഇന്ത്യയില്‍, 41500 രൂപയ്ക്ക്!

, by Mufeed | tech tips
ഗാഡ്ജറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട്, ഇതാ ഗ്യാലക്സി എസ് 4 ഇന്ത്യയില്‍! കൊറിയന്‍ കമ്പനിയായ സാംസങ്ങിന്‍റെ ഗ്യാലക്സി സീരീസിലെ ഏറ്റവും പുതിയ ഫോണാണ് ഗ്യാലക്സി എസ് 4. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ പ്രീ ഓര്‍ഡര്‍ ചെയ്യാമായിരുന്ന എസ്4 ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യാം, സാധനം വീട്ടിലെത്തും! ഫ്ലിപ്കാര്‍ട്ട് വഴി.
ഗ്യാലക്സി എസ്4 ന്റ്റെ സവിശേഷതകള്‍ എന്തൊക്കെയെന്ന് നോക്കാം. വളരെ വൈകിയത് കൊണ്ട് ഒരു റിവ്യൂ ഇടാന്‍ കഴിഞ്ഞിരുന്നില്ല. അറിയാത്തവര്‍ക്കായി,
ഗാഡ്ജറ്റ് ലോകം അടക്കി വാണിരുന്ന ആപ്പിളിനെപ്പോലും അമ്പരിപ്പിച്ച് കൊണ്ട് ലോകത്തിലെ ആദ്യത്തെ ഒക്റ്റ കോര്‍ (Octa Core) പ്രൊസസര്‍ ഫോണുമായാണ് എസ് 4 വരുന്നത്. കരുത്തിനോടൊപ്പം വേഗത പകരാനായി 2 ജിബി റാമും. 1.6 ജിഗാ ഹെര്‍ട്സ് ക്വാഡ് കോര്‍ കോര്‍ടെക്സ് എ15 പ്രൊസസറിനോടൊപ്പം 1.2 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ കോര്‍ടെക്സ് എ7 പ്രൊസസര്‍ കൂടി ചേര്‍ത്താണ് 8 കോര്‍  പ്രൊസസര്‍ പ്രവര്‍ത്തിക്കുന്നത്. വേഗതയിലും കരുത്തിലും എസ്4 നെ വെല്ലാന്‍ മറ്റൊരു ഫോണും ഇതുവരെ ഇറങ്ങിയിട്ടില്ല എന്ന് ചുരുക്കം.
                                                              130 ഗ്രാം മാത്രമുള്ള എസ് 4 ന് 136.6 മി.മി നീളവും, 69.8 മി.മി വീതിയും, 7.9 മി.മി കനവും ഉണ്ട്. ആന്‍ഡ്രോയിഡിന്‍റെ ഏറ്റവും പുതിയ ഒ.എസ് ആയ ജെല്ലിബീന്‍ 4.2.2 വില്‍ ഓടുന്ന ഇതിന് 1920 X 1080 ഫുള്‍ എച്ച്.ഡിയോട് കൂടിയ 5 ഇഞ്ച് സ്ക്രീന്‍ ആണുള്ളത്. 13 മെഗാപിക്സല്‍ ഉള്ള പിന്‍ ക്യാമറ ഉപയോഗിച്ച് 1920 X 1080 ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാനാവും. ഓട്ടോഫോക്കസ്, ഫ്ലാഷ്, സീറോ ഷട്ടര്‍ ലാഗ്, ഡ്യുവല്‍ ഷോട്ട്, ഡ്യുവല്‍ റെക്കോര്‍ഡിങ്, ഡ്രാമാ ഷോട്ട്, 360 ഫോട്ടോ, ആനിമേറ്റഡ് ഫോട്ടോ, എച്ച് ഡി ആര്‍, പനോരമ തുടങ്ങി നിരവധി സൌകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന പിന്‍ ക്യാമറ ഒരു ഫോട്ടോഗ്രഫി പ്രേമിയെ ഒരിക്കലും നിരാശനാക്കില്ല എന്ന് കരുതാം. ത്രീജി കോളിങിനായി 2 മെഗാപിക്സല്‍ മുന്‍ ക്യാമറയും നല്‍കിയിട്ടുണ്ട്.
16 ജിബി ഇന്‍റേര്‍ണല്‍ മെമ്മറിയോട് കൂടിവരുന്ന എസ് 4 ന്റ്റെ സ്റ്റോറേജ് മൈക്രോ എസ് ഡി വഴി 64 ജിബി വരെ ഉയര്‍ത്താം.
കണക്റ്റിവിറ്റിക്കായി എഡ്ജ്, ജി പി ആര്‍ എസ്, 42 എംബി/സെക്കന്‍റ് സ്പീഡിള്ള ത്രിജി, 802.11 a/b/g/n/ac റേഞ്ചിലുള്ള വൈഫൈ, വൈഫൈ ഹോട്ട്സ്പോട്ട്, മൈക്രോ യു എസ് ബി, ജി പി എസ്, ബ്ലൂടൂത്ത് എന്നിവ നല്‍കിയിട്ടുണ്ട്. 4 ജി സപ്പോര്‍ട്ട് കൂടെ നല്‍കിയിരുന്നെങ്കില്‍ മാര്‍ക്കറ്റിലെ ഏറ്റവും മികച്ച ഫോണ്‍ ആകുമായിരുന്നു എസ് 4 എന്നതില്‍ സംശയമില്ല. ഗാഡ്ജറ്റ് ലോകത്തെ എതിരാളികള്‍ വെറുതെ ഇരിക്കില്ല. കൂടുതല്‍ മികവുറ്റ ഫോണുകള്‍ ഇനിയും വരാനിരിക്കുന്നു...

5 comments:

Post a Comment

Thursday, April 25, 2013

ഗ്യാലക്സി നോട്ട് 8 ഇന്ത്യയില്‍ - 30,900 രൂപ.

, by Mufeed | tech tips

സാംസങ്ങിന്‍റെ ഗ്യാലക്സി നോട്ട് സീരീസിലെ പുതിയ ഒരു ഗാഡ്ജറ്റ് ആയ ഗ്യാലക്സി നോട്ട് 8 പുറത്തിറക്കിയ കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഇനി നോട്ട് 8 ഇന്ത്യയിലും 30,900 രൂപയ്ക്ക്, ഗ്യാലക്സി നോട്ട് 510 എന്ന പേരില്‍ ലഭ്യമായിത്തുടങ്ങും. നിരവധി സവിശേഷതകളുമായാണ് ഗ്യാലക്സി നോട്ട് വരുന്നത്. എഴുത്തിനും വായനയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് നോട്ട് നിര്‍മിച്ചിരിക്കുന്നത് എന്ന് പേരില്‍ നിന്ന് തന്നെ മനസ്സിലാക്കാം.
ആന്‍ഡ്രോയിഡ് 4.1.2 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് 189ppi ഡെന്‍സിറ്റിയോട് കൂടി 1280 X 800 പിക്സല്‍ വലിപ്പത്തിലുള്ള 8 ഇഞ്ച് XVGA TFT ഡിസ്പ്ലേ ആണുള്ളത്. സ്റ്റാറ്റസ് ബാറില്‍ റീഡിംഗ് മോഡ് എന്ന ഓപ്ഷന്‍ കൂടി വായന എളുപ്പമാക്കാന്‍ നല്‍കിയിട്ടുണ്ട്.കൂടാതെ ഫോണ്‍ കോളിന്‍റെ ഇടയില്‍ നോട്ടുകള്‍ തയ്യാറാക്കാം, ഇ-മെയില്‍ ചെക്ക് ചെയ്യാം, മാപ്പ് നോക്കാം...


പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത എസ്-നോട്ട് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡീഫോള്‍ട്ടായി നല്‍കിയിരിക്കുന്ന 10+3 ടെമ്പ്ലേറ്റുകള്‍ ഉപയോഗിച്ച് ആകര്‍ഷകമായ രീതിയില്‍ ലേഖനങ്ങളും മറ്റും തയ്യാറാക്കാം.

 നോട്ടിന്‍റെ കൂടെ നല്‍കിയിരിക്കുന്ന എസ്-പെന്‍ ഉപയോഗിച്ച് എഴുത്ത്, വായന, ചിത്രരചന,
എഡിറ്റിങ് എന്നിവ വേഗത്തിലാക്കാനും, മികവുറ്റതാക്കാനും കഴിയും. എയര്‍ വ്യൂ, എസ്-നോട്ട്, എസ് പ്ലാനാര്‍, ഹാന്‍ഡ് റൈറ്റിങ് എന്നിവയും എസ്-പെന്‍ നല്‍കുന്നു.

ക്വാഡ് കോര്‍ പ്രൊസസ്സറും 2 ജിബി റാമും മികച്ച വേഗത നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് ആംഗിളില്‍ നോക്കിയാലും നിറവ്യത്യാസം അനുഭവപ്പെടാത്ത ടി എഫ് ടി സ്ക്രീന്‍ മികച്ച വായനാനുഭവം തീര്‍ച്ചയായും നല്‍കും.
64 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താവുന്ന നോട്ട്, 16 ജിബി, 32 ജിബി എന്നീ വ്യത്യസ്ത മോഡലുകളില്‍ ലഭ്യമാണ്. a/b/g/n ബാന്‍ഡുകളിലുള്ള വൈഫൈ, ബ്ലൂടൂത്ത് 4.0 എന്നിവ മികച്ച കണക്റ്റിവിറ്റി പ്രദാനം ചെയ്യുന്നു.

 Key Specifications
 • 8 Inch XVGA TFT Display with resolution of 1280X800
 • 1.6 Ghz Quad core processor.
 • 2 GB RAM.
 • 16/32 GB internal storage.
 • MicroSD support up to 64 GB
 • 5 MP rear camera and 1.3 MP front facing camera.
 • WiFi 802 a/b/g/n
 • Bluetooth 4.0
 • USB 2.0
 • A-GPS
 • Android 4.1.2 Jellybean
 • Accelerometer, Digital compass, Proximity sensor.
 • 4,600 mAh battery.

9 comments:

Post a Comment

Saturday, April 20, 2013

പ്ലേസ്റ്റോര്‍ ആപ്ലിക്കേഷനുകളുടെ .apk സേവ് ചെയ്യാം...!

, by Mufeed | tech tips
സുഹൃത്തുക്കളെ, ഇതാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത...

മുഖ്യധാരാ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ നിരയിലേയ്ക്ക് കടന്ന് വന്നിരിക്കുന്ന ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ച് അറിയാത്തവര്‍ ഇന്ന് നമുക്കിടയില്‍ ഉണ്ടായിരിക്കില്ല.
ഇന്ന് നമുക്ക് പുതിയ ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പരിചയപ്പെടാം.
ആന്‍ഡ്രോയില്‍ മലയാളം എഴുതുന്നതിനെക്കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ പലപ്പോഴും ആപ്ലിക്കേഷനുകള്‍ ഗൂഗിളിന്‍റെ അപ്ലിക്കേഷന്‍ സ്റ്റോര്‍ ആയ പ്ലേസ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുകയാണല്ലോ പതിവ്. ഇങ്ങനെ ഡൌണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ നേരിട്ട് ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ആവുകയാണ് ചെയ്യുന്നത്. നമ്മള്‍ ഡിവൈസ് റീസെറ്റ് ചെയ്യുകയോ അബദ്ധവശാല്‍ ആപ്ലിക്കേഷന്‍ റിമൂവ് ആവുകയോ ചെയ്താല്‍ വീണ്ടും പ്ലേസ്റ്റോറില്‍ ചെന്ന് ഡൌണ്‍ലോഡ് ചെയ്യുകതന്നെ വേണം. അതായത്, ആപ്ലിക്കേഷന്‍റെ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യേണ്ട .akp ഫയല്‍ നമുക്ക് കിട്ടുന്നില്ല. വൈറസ് ബാധ, മറ്റു സെക്യൂരിറ്റി കാരണങ്ങള്‍ കൊണ്ട് പലരും മറ്റു സൈറ്റുകളില്‍ നിന്ന് ഇന്സ്റ്റാള്‍ ഫയലായ .apk ഡൌണ്‍ലോഡ് ചെയ്യാന്‍ മടിക്കുകയാണ്. പ്ലേസ്റ്റോറില്‍ നിന്നാണെങ്കില്‍ ലേറ്റസ്റ്റ് അപ്ഡേഷനും കിട്ടും. ഇതിനൊരു പരിഹാരമാണ് SaveMaster എന്ന ആപ്ലിക്കേഷന്‍.
ഇതിലൂടെ നമ്മള്‍ ഒരു പ്രാവശ്യം പ്ലേസ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനുകളുടെ apk ഫയല്‍ സേവ് ചെയ്യാം. ആന്‍ഡ്രോയിഡ് 2.0 യ്ക്ക് മുകളിലുള്ള ഏത് വേര്‍ഷനിലും ഇത് വര്‍ക്ക് ചെയ്യും. മൊബൈലുകളിലേയ്ക്കും ടാബ്ലറ്റുകളിലേയ്ക്കും ഒറ്റ വെര്‍ഷന്‍ മാത്രം മതി.
ഇതിന്‍റെ ഇന്‍സ്റ്റലേഷനും ഉപയോഗവും നമുക്ക് നോക്കാം. ഇവിടെ കാണിച്ചിരിക്കുന്നത് ജെല്ലി ബീന്‍ ഒ.എസ് ആണ്.
അപ്പ് ഡ്രോയറില്‍ നിന്ന് പ്ലേസ്റ്റോര്‍ ഐക്കണ്‍ ടാപ്പ് ചെയ്ത് സ്റ്റോറിലെത്തുക.
NB : ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് യാതൊരു റൂട്ട് പെര്‍മിഷനും ആവശ്യമില്ല.സെര്‍ച്ച് ബോക്സില്‍ save master എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ബട്ടണ്‍ ടാപ്പ് ചെയ്യുക.ആദ്യം കാണുന്ന അപ്പ് സെലക്റ്റ് ചെയ്യുക.


ഇന്‍സ്റ്റാള്‍ ബട്ടണ്‍ ടാപ്പ് ചെയ്യുക.accept & download സെലക്റ്റ് ചെയ്യുക.


 installation in progress....ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുക.
ഇവിടെ നിങ്ങള്‍ക്ക് പ്ലേസ്റ്റോര്‍ വഴി ഡൌണ്‍ലോഡ് ചെയ്തതും, ഓഫ്ലൈന്‍ ആയി ഇന്‍സ്റ്റാള്‍ ചെയ്തതുമായ ആപ്ലിക്കേഷനുകള്‍ കാണാന്‍ സാധിക്കും.
ഒരു മൊബൈല്‍ വ്യൂ,


ഇനി സേവ് ചെയ്യാനുദ്ദേശിക്കുന്ന ആപ്ലിക്കേഷനില്‍ ടാപ്പ് ചെയ്യുക.Save ബട്ടണ്‍ അമര്‍ത്തുക. ആപ്ലിക്കേഷന്‍ സേവ് ആയിക്കഴിഞ്ഞു..!


 ഇനി ഒന്നിലധികം ആപ്ലിക്കേഷനുകളുടെ ഇന്‍സ്റ്റാള്‍ ഫയല്‍ വേണമെങ്കില്‍ മാര്‍ക് ചെയ്ത് സേവ് ചെയ്യാവുന്നതാണ്.മാര്‍ക് ചെയ്തതിന് ശേഷം Backup ബട്ടണ്‍ ടാപ് ചെയ്താല്‍ മതി. മാര്‍ക് ചെയ്തയത്രയും സേവ് ആയിക്കൊള്ളും. ഇനി സേവ് ചെയ്ത ആപ്ലിക്കേഷനുകള്‍ എങ്ങനെ കാണാം എന്ന് നോക്കാം.
 ഫോണില്‍/ടാബില്‍ ഇന്‍റേര്‍ണല്‍ മെമ്മറി ഉണ്ടെങ്കില്‍ അത്, അല്ലെങ്കില്‍ എസ് ഡി കാര്‍ഡ് ആണെങ്കില്‍ അത്, ഓപ്പണ്‍ ചെയ്യുക. ഹോം ഫോള്‍ഡറില്‍ മറ്റു ഫോള്‍ഡറുകളുടെ കൂടെ appsaver എന്നൊരു ഫോള്‍ഡര്‍ കൂടെ കാണാം. അത് ഓപ്പണ്‍ ചെയ്യുക.ഇനി ഡിവൈസ് ഫോര്‍മാറ്റ് ചെയ്യുകയോ ആപ്ലിക്കേഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ ഒരു പ്രശ്നവും ഇല്ല, ഇവിടെ നിന്നും ആപ്ലിക്കേഷനുകള്‍ എടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.


എന്നെ സംബന്ധിച്ചിടത്തോളം ഈ ആപ്ലിക്കേഷന്‍ ഒരു അനുഗ്രഹം തന്നെ!
ഇത് ഉപകാരപ്പെട്ടെങ്കില്‍ ദയവായി അഭിപ്രായം അറിയിക്കുക. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം.

15 comments:

Post a Comment

Follow by Email