Friday, May 31, 2013

സോഫ്റ്റ്വെയറുകള്‍ കീബോര്‍ഡ് വഴി ഓപ്പണ്‍ ചെയ്യാം..!

, by Mufeed | tech tips


പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളും മറ്റും വേഗത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഒരു ഷോര്‍ട്ട് കട്ട് ഉണ്ടാക്കി ഡെസ്ക്ടോപ്പിലോ സ്റ്റാര്‍ട്ട് മെനുവിലോ കൊണ്ടിടുന്നവരാണല്ലോ നമ്മളിലധികവും. എന്നാല്‍ പ്രോഗ്രാമുകള്‍ കീബോര്‍ഡ് ഷോര്‍ട്ട്കട്ട് വഴി എളുപ്പത്തില്‍ തുറക്കാന്‍ കഴിയുന്ന ഒരു വിദ്യ പരിചയപ്പെടുത്തുകയാണിവിടെ.
ആദ്യമായി ഷോര്‍ട്ട്കട്ട് ഉണ്ടാക്കേണ്ട  പ്രോഗ്രാമിന്‍റെ ഒരു ഷോര്‍ട്ട്കട്ട് ഐക്കണ്‍ എവിടെയെങ്കിലും ക്രിയേറ്റ് ചെയ്തിടുക. ശേഷം ആ ഷോര്‍ട്ട്കട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ്എടുക്കുക.

Shortcut എന്ന ടാബിന് താഴെ Shortcut key എന്നൊരു ഓപ്ഷന്‍ കാണാം. മുമ്പ് ഷോര്‍ട്ട് കട്ട് കീ സെറ്റ് ചെയ്തിട്ടില്ലെങ്കില്‍ None എന്നായിരിക്കും കാണുക.


ഇനി ‘None‘ എന്ന് എഴുതിയിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് കീ ബോര്‍ഡില്‍, ഈ പ്രോഗ്രാം തുറക്കാന്‍ വേണ്ട ഷോര്‍ട്ട് കട്ട് ആവശ്യാനുസരണം ടൈപ്പ് ചെയ്ത് നല്‍കുക.
ഒരു ഉദാഹരണം നോക്കാം,

ഇവിടെ Ctrl, Alt, I കീകള്‍ ഒരുമിച്ച് അമര്‍ത്തിയിരിക്കുന്നു. നേരത്തെ None എന്ന് കാണിച്ചിടത്ത് ഇപ്പോള്‍ ഈ കീകള്‍ ആയിരിക്കും കാണിക്കുന്നത്.

ശേഷം ഒകെ അമര്‍ത്തുക. ഇനി ഈ കീകള്‍ ഒരുമിച്ചമര്‍ത്തിയാല്‍ മതി ആ പ്രോഗ്രാം തുറക്കാന്‍.. :)
അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

5 comments:

Post a Comment

Thursday, May 30, 2013

HTC One ഇന്ത്യയില്‍...

, by Mufeed | tech tips


എച്ച് ടി സി യില്‍ നിന്നുള്ള ഹൈ എന്‍ഡ് സ്മാര്‍ട്ട് ഫോണ്‍ HTC One ന്റ്റെ വില പ്രസിദ്ധീകരിച്ചു.
കമ്പനി ഒഫീഷ്യലായി അനൌണ്‍സ് ചെയ്തില്ലയെങ്കിലും ചില ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ വിലയറിവായിത്തുടങ്ങിയിട്ടുണ്ട്. അടുത്ത ആഴ്ച തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങും. 42900 രൂപയാണ് ഇന്ത്യയിലെ വില. ഏകദേശം സാംസങ്ങിന്‍റെ ഗ്യാലക്സി എസ് 4 നോട് അടുത്ത വില. എന്നാല്‍ അത്രയും ഗുണം ഉണ്ടോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

HTC One ന്റ്റെ സവിശേഷതകളിലേയ്ക്ക്...
1.7 Ghz സ്പീഡുള്ള സ്നാപ്ഡ്രാഗണ്‍ 600 ക്വാഡ് കോര്‍ പ്രൊസസറോട് കൂടി വരുന്ന എച്ച് ടി സി വണ്ണിന് 2 ജിബി റാം ഉണ്ട്. ജെല്ലിബീന്‍ 4.2 വേര്‍ഷനില്‍ ഓടുന്ന ഇതിന് 1920 X 1080 എച്ച് ഡി റെസല്യൂഷനില്‍ ഉള്ള സൂപ്പര്‍ ഐ പി എസ് എല്‍സിഡി  സ്ക്രീന്‍ ആണുള്ളത്.
പ്രധാനപ്പെട്ട ഒരു സവിശേഷത എന്ന് പറയാവുന്നത് എല്‍ ഇ ഡി ഫ്ലാഷോട് കൂടിയ റിയര്‍ ഫേസിങ് 4 മെഗാപിക്സല്‍ അള്‍ട്രാപിക്സല്‍ ക്യാമറയാണ്. എച്ച് ഡി റെക്കോര്‍ഡിങ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഉള്‍പ്പടെ നിരവധി സവിശേഷതല്‍ ഉള്ള ക്യാമറയാണിത്. വീഡിയോ കോണ്‍ഫറന്‍സിങിനായി 2.1 മെഗാ പിക്സല്‍ ഉള്ള ഒരു ഫ്രണ്ട് ഫേസിങ് ക്യാമറയും നല്‍കിയിട്ടുണ്ട്
ആവശ്യമായ എല്ലാ സെന്‍സറുകളും, കണക്റ്റിവിറ്റി പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. മൈക്രോ യു എസ് ബി പോര്‍ട്ട്, വൈ ഫൈ, ബ്ലൂടൂത്ത്, ജി പി എസ് എന്നിവയും ഉണ്ട്.


0 comments:

Post a Comment

Monday, May 6, 2013

ബ്ലോഗിലെ കമന്‍റുകള്‍ മെയില്‍ വരുന്നത് നിര്‍ത്താം.

, by Mufeed | tech tips

ബ്ലോഗര്‍മാര്‍ക്ക് ഉപകാരപ്പെട്ടേക്കാവുന്ന ചെറിയ ഒരു ടിപ് ആണിത്. നമ്മുടെ ബ്ലോഗില്‍ മറ്റുള്ളവര്‍ ഇടുന്ന കമന്‍റുകള്‍ മെയില്‍ ആയി വരുന്നത് സാധാരണയാണല്ലോ, ഇത് വഴി നമുക്ക് ബ്ലോഗില്‍ ചെല്ലാതെ തന്നെ കമന്‍റുകള്‍ വായിക്കാനും വിലയിരുത്താനും കഴിയും. പക്ഷേ ഇത്തരത്തിലുള്ള മെയിലുകള്‍ കൊണ്ട് വലഞ്ഞിരിക്കുന്നവര്‍ക്ക് താഴെയുള്ള ട്രിക് ഉപയോഗിച്ച് നോക്കാവുന്നതാണ്.

ആദ്യം ബ്ലോഗറില്‍ സൈന്‍ ഇന്‍ ചെയ്ത് ഡാഷ് ബോര്‍ഡില്‍ എത്തുക. അവിടെ നിന്ന് ഏത് ബ്ലോഗില്‍ നിന്നുള്ള കമന്‍റുകളാനോ നിര്‍ത്തേണ്ടത്, ആ ബ്ലോഗ് സെലക്റ്റ് ചെയ്യുക.

 സൈഡില്‍ ഉള്ള 'Settings' എടുക്കുക. അതിന്‍റെ സബ്മെനു ആയ ‘Mobile and email‘ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Comment Notification Email‘ എന്ന ഒരു ബോക്സ് കാണാം. അവിടെ നല്‍കിയിരിക്കുന്ന മെയില്‍ അഡ്രസ്സിലേക്കാണ് ബ്ലോഗിലെ പുതിയ കമന്‍റുകളുടെ നോട്ടിഫിക്കേഷന്‍ പോകുന്നത്. നിര്‍ത്തലാക്കുന്നതിന് വേണ്ടി ‘Remove‘ ക്ലിക്കുക.

ഇനി കമന്‍റ് നോട്ടിഫിക്കേഷനുകള്‍ മറ്റൊരു മെയില്‍ ഐഡിയിലേയ്ക്ക് പോകണമെങ്കില്‍ ആ ബോക്സില്‍ ഐഡി നല്‍കുക. നോട്ടിഫിക്കേഷന്‍ വേണം, എന്നാല്‍ മറ്റു മെയിലുകളുടെ കൂടെ പാടില്ല എന്നുള്ളവര്‍ക്ക് ഈ രീതി അവലംബിക്കാം.


അവസാനം സേവ് ബട്ടണ്‍ അമര്‍ത്തുക.

8 comments:

Post a Comment

Sunday, May 5, 2013

കീബോര്‍ഡ് ഒരു മൌസ് ആക്കാം...!

, by Mufeed | tech tips

തലക്കെട്ട് കണ്ട് അത്ഭുതപ്പെടേണ്ട, വിന്‍ഡോസ് നമുക്കായി ഒരുക്കി വെച്ച അത്ഭുതങ്ങളിള്‍ ചെറിയ ഒന്ന്. പ്രധാനപ്പെട്ട എന്തെങ്കിലും വര്‍ക്കുകള്‍ ചെയ്യുമ്പോള്‍ മൌസ് പണി മുടക്കിയാല്‍ നമ്മള്‍ എന്ത് ചെയ്യും? ഒന്നുകില്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്ത് നോക്കും, അല്ലെങ്കില്‍ മൌസ് കമ്പ്ലൈന്‍റ് ആണോ എന്ന് നോക്കും. രണ്ടായാലും  വര്‍ക്ക് പെട്ടന്ന് തീര്‍ക്കണം, ഒരു മൌസ് എവിടെയും കിട്ടാനും ഇല്ല. ഈ സാഹചര്യത്തില്‍ മൌസ്കീസ് (MouseKeys) എന്ന വിന്‍ഡോസ് സങ്കേതം നമ്മുടെ സഹായത്തിനെത്തുകയാണ്. ഇതിന് ഒരു സോഫ്റ്റ്വെയറും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. മൌസ് കീസ് പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
             അദ്യമായി കീബോര്‍ഡിലെ Alt+Shift+NumLock കീകള്‍ ഒരുമിച്ചമര്‍ത്തുക.

 അപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു ഡയലോഗ് ബോക്സ് ഓപ്പണ്‍ ആവും.


അതില്‍ നിന്നും ‘സെറ്റിങ്ങ്സ്’ എടുക്കുക.Use mouse keys ടിക്ക് ചെയ്തതിന് ശേഷം സെറ്റിങ്ങ്സില്‍ ക്ലിക്കുക.ഇവിടെ നമുക്ക് പോയിറ്ററിന്‍റെ സ്പീഡും, ആക്സലറേഷനും ക്രമീകരിക്കാം. ശേഷം ഒകെ അമര്‍ത്തുക.ഒകെ ക്ലിക്ക് ചെയ്യാം. ഇപ്പൊള്‍ മുതല്‍ നിങ്ങള്‍ക്ക് കീബോര്‍ഡില്‍ മൌസ് ഉപയോഗിച്ച് തുടങ്ങാം. ഇതിനായി ന്യൂമറിക് കീ പാഡ് എന്ന കീബോര്‍ഡിന്‍റെ ഭാഗം ആണ് ഉപയോഗിക്കുന്നത്.  ഓരോ കീകളുടേയും ഉപയോഗം താഴെ കൊടുത്തിരിക്കുന്നു.

ഉപയോഗം കഴിഞ്ഞാല്‍ വീണ്ടും Alt+Shift+NumLock അമര്‍ത്തി മൌസ് കീസ് ക്ലോസ് ചെയ്യാം.

ഓര്‍ക്കുക, മൌസിന് പകരം മൌസ് മാത്രം :D

12 comments:

Post a Comment

സാംസങ് ഗ്യാലക്സി S4 ഇന്ത്യയില്‍, 41500 രൂപയ്ക്ക്!

, by Mufeed | tech tips
ഗാഡ്ജറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട്, ഇതാ ഗ്യാലക്സി എസ് 4 ഇന്ത്യയില്‍! കൊറിയന്‍ കമ്പനിയായ സാംസങ്ങിന്‍റെ ഗ്യാലക്സി സീരീസിലെ ഏറ്റവും പുതിയ ഫോണാണ് ഗ്യാലക്സി എസ് 4. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ പ്രീ ഓര്‍ഡര്‍ ചെയ്യാമായിരുന്ന എസ്4 ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യാം, സാധനം വീട്ടിലെത്തും! ഫ്ലിപ്കാര്‍ട്ട് വഴി.
ഗ്യാലക്സി എസ്4 ന്റ്റെ സവിശേഷതകള്‍ എന്തൊക്കെയെന്ന് നോക്കാം. വളരെ വൈകിയത് കൊണ്ട് ഒരു റിവ്യൂ ഇടാന്‍ കഴിഞ്ഞിരുന്നില്ല. അറിയാത്തവര്‍ക്കായി,
ഗാഡ്ജറ്റ് ലോകം അടക്കി വാണിരുന്ന ആപ്പിളിനെപ്പോലും അമ്പരിപ്പിച്ച് കൊണ്ട് ലോകത്തിലെ ആദ്യത്തെ ഒക്റ്റ കോര്‍ (Octa Core) പ്രൊസസര്‍ ഫോണുമായാണ് എസ് 4 വരുന്നത്. കരുത്തിനോടൊപ്പം വേഗത പകരാനായി 2 ജിബി റാമും. 1.6 ജിഗാ ഹെര്‍ട്സ് ക്വാഡ് കോര്‍ കോര്‍ടെക്സ് എ15 പ്രൊസസറിനോടൊപ്പം 1.2 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ കോര്‍ടെക്സ് എ7 പ്രൊസസര്‍ കൂടി ചേര്‍ത്താണ് 8 കോര്‍  പ്രൊസസര്‍ പ്രവര്‍ത്തിക്കുന്നത്. വേഗതയിലും കരുത്തിലും എസ്4 നെ വെല്ലാന്‍ മറ്റൊരു ഫോണും ഇതുവരെ ഇറങ്ങിയിട്ടില്ല എന്ന് ചുരുക്കം.
                                                              130 ഗ്രാം മാത്രമുള്ള എസ് 4 ന് 136.6 മി.മി നീളവും, 69.8 മി.മി വീതിയും, 7.9 മി.മി കനവും ഉണ്ട്. ആന്‍ഡ്രോയിഡിന്‍റെ ഏറ്റവും പുതിയ ഒ.എസ് ആയ ജെല്ലിബീന്‍ 4.2.2 വില്‍ ഓടുന്ന ഇതിന് 1920 X 1080 ഫുള്‍ എച്ച്.ഡിയോട് കൂടിയ 5 ഇഞ്ച് സ്ക്രീന്‍ ആണുള്ളത്. 13 മെഗാപിക്സല്‍ ഉള്ള പിന്‍ ക്യാമറ ഉപയോഗിച്ച് 1920 X 1080 ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാനാവും. ഓട്ടോഫോക്കസ്, ഫ്ലാഷ്, സീറോ ഷട്ടര്‍ ലാഗ്, ഡ്യുവല്‍ ഷോട്ട്, ഡ്യുവല്‍ റെക്കോര്‍ഡിങ്, ഡ്രാമാ ഷോട്ട്, 360 ഫോട്ടോ, ആനിമേറ്റഡ് ഫോട്ടോ, എച്ച് ഡി ആര്‍, പനോരമ തുടങ്ങി നിരവധി സൌകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന പിന്‍ ക്യാമറ ഒരു ഫോട്ടോഗ്രഫി പ്രേമിയെ ഒരിക്കലും നിരാശനാക്കില്ല എന്ന് കരുതാം. ത്രീജി കോളിങിനായി 2 മെഗാപിക്സല്‍ മുന്‍ ക്യാമറയും നല്‍കിയിട്ടുണ്ട്.
16 ജിബി ഇന്‍റേര്‍ണല്‍ മെമ്മറിയോട് കൂടിവരുന്ന എസ് 4 ന്റ്റെ സ്റ്റോറേജ് മൈക്രോ എസ് ഡി വഴി 64 ജിബി വരെ ഉയര്‍ത്താം.
കണക്റ്റിവിറ്റിക്കായി എഡ്ജ്, ജി പി ആര്‍ എസ്, 42 എംബി/സെക്കന്‍റ് സ്പീഡിള്ള ത്രിജി, 802.11 a/b/g/n/ac റേഞ്ചിലുള്ള വൈഫൈ, വൈഫൈ ഹോട്ട്സ്പോട്ട്, മൈക്രോ യു എസ് ബി, ജി പി എസ്, ബ്ലൂടൂത്ത് എന്നിവ നല്‍കിയിട്ടുണ്ട്. 4 ജി സപ്പോര്‍ട്ട് കൂടെ നല്‍കിയിരുന്നെങ്കില്‍ മാര്‍ക്കറ്റിലെ ഏറ്റവും മികച്ച ഫോണ്‍ ആകുമായിരുന്നു എസ് 4 എന്നതില്‍ സംശയമില്ല. ഗാഡ്ജറ്റ് ലോകത്തെ എതിരാളികള്‍ വെറുതെ ഇരിക്കില്ല. കൂടുതല്‍ മികവുറ്റ ഫോണുകള്‍ ഇനിയും വരാനിരിക്കുന്നു...

5 comments:

Post a Comment

Follow by Email