Sunday, December 23, 2012

6499 രൂപക്ക് ഒരടിപൊളി സ്മാര്‍ട്ട് ഫോണ്‍

, by Mufeed | tech tips



വില കുറച്ചൊരു സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കണമെന്ന് ഏവരും ആഗ്രഹിച്ചിട്ടുണ്ടാകില്ലേ...അത്തരക്കാര്‍ക്കൊരു ബെസ്റ്റ് ചോയിസ് ആണ് മൈക്രോമാക്സ് പുറത്തിറക്കുന്ന A8 Smarty എന്ന പുത്തന്‍ മോഡല്‍.
സാധാരണ, ഇതു പോലൊരു മോഡലിന് 15000 രൂപയില്‍ കൂടുതല്‍ വേണ്ടി വരും എന്നാണ് നിര്‍മാതാക്കാള്‍ അവകാശപ്പെടുന്നത്. വില കുറവാണെങ്കിലും സ്പെസിഫിക്കേഷന്‍ കേട്ടാന്‍ ആരും ഞെട്ടും...
                        ഏറ്റവും ആദ്യം തന്നെ ശ്രദ്ധിക്കപ്പെടുന്നത് 4 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച്സ്ക്രീന്‍ തന്നെ. സ്ക്രീന്‍ റെസലൂഷന്‍ 480 X 800 ആണ്. പുതിയ ടി.എഫ്.ടി ടെക്നോളജിയില്‍ നിര്‍മ്മിച്ച സ്ക്രീന്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സ്ക്രീനിന് മറ്റു സ്ക്രീനുകളെപ്പോലെ എവിടെ നിന്ന് നോക്കിയാലും നിറവ്യത്യാസം അനുഭവപ്പെടില്ല. മാത്രമല്ല, 1 ജിഗാഹെര്‍ട്സ് പ്രൊസസറും 512 എം.ബി റാമും സ്മാര്‍ട്ടിയെ സ്മാര്‍ട്ടാക്കുന്നു. ആന്‍ഡ്രോയിഡ് 4.0 ഐസ്ക്രീം സാന്‍ വിച്ച് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ടിയ്ക്ക് ഫ്ലാഷോട് കൂടിയ 5 മെഗാപിക്സല്‍ ക്യാമറ ഉപയോഗിച്ച് കൂടുതല്‍ മിഴിവുള്ള ചിത്രങ്ങള്‍ എടുക്കാനാകും. മള്‍ട്ടിഷോട്ട്, സൂം, നൈറ്റ് വിഷന്‍ എന്നിവയും ക്യാമറയുടെ പ്രതേകതകളാണ്. 4 ജിബി ഇന്‍റേര്‍ണല്‍ മെമ്മറി ഉണ്ട്. 32 ജിബി വരെയുള്ള എസ്.ഡി കാര്‍ഡുകളും സപ്പോര്‍ട്ട് ചെയ്യും.1600 mAh ഉള്ള ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിച്ച് 5 മണിക്കൂര്‍ ടോക് ടൈമും 144 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയും വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് വേര്‍ഷന്‍ 3 ആണ് ഉപയോഗിച്ചിരിക്കുന്നത്. MP3, WAV, 3GP, MP4, MPEG, AVI തുടങ്ങി ഒട്ടുമിക്ക മീഡിയ ഫോര്‍മാറ്റുകളും പിന്തുണയ്ക്കും.
ഡാറ്റാ കമ്മ്യൂണിക്കേഷനായി ബ്ലൂടൂത്തിന് പുറമെ വൈഫൈ, ജി പി എസ് എന്നിവയും ഉണ്ട്. എന്നാല്‍ ത്രീജി ഇല്ലാത്തത് സ്മാര്‍ട്ടിയെ സ്മാര്‍ട്ട് ഫോണ്‍ ലിസ്റ്റില്‍ നിന്ന് ആളുകള്‍ ഒഴിവാക്കുമോ എന്ന സംശയവും ഉണ്ട്. ഒരു ഡ്യുവല്‍ സിം ഫോണ്‍ ആണ് മൈക്രോമാക്സ് സ്മാര്‍ട്ടി. ഒരു വര്‍ഷം വാറന്‍റിയും നല്‍കുന്നുണ്ട് കമ്പനി.
ഇത്രയും വിലകുറച്ച് ഇങ്ങനൊരു ഫോണ്‍ കിട്ടിയാല്‍ നിങ്ങളും വാങ്ങില്ലേ? അഭിപ്രായങ്ങള്‍ പോന്നോട്ടെ,

10 comments:

Post a Comment

Saturday, December 22, 2012

ആന്‍ഡ്രോയിഡില്‍ മലയാളം ടൈപ്പ് ചെയ്യാം...!

, by Mufeed | tech tips



ആന്‍ഡ്രോയിഡ് എന്ന വാക്ക് ഇന്ന് ചിരപരിചിതമായിക്കഴിഞ്ഞു. മൊബൈല്‍, ടാബ്ലറ്റ് പ്ലാറ്റ്ഫോം രംഗത്ത് ആന്‍ഡ്രോയിഡ് ഇന്ന് മറ്റെല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളേയും പിന്തള്ളി മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ പ്രമുഖ മൊബൈല്‍ നിര്‍മാതാക്കാളും തന്നെ താന്താങ്ങളുടെ ലേറ്റസ്റ്റ് മോഡലുകളില്‍ പുതിയ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം നല്‍കാന്‍ മത്സരിക്കുകയാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ആന്‍ഡ്രോയിഡ് മൊബൈലും ടാബ്ലറ്റും ഉപയോഗിക്കുന്നവര്‍ക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ കമ്പ്യൂട്ടറിനെത്തന്നെ ആശ്രയിക്കണം.
എന്നാല്‍, പുതിയ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നമുക്ക് മലയാളം നിഷ്പ്രയാസം ടൈപ്പ് ചെയ്യാന്‍ സാധിക്കും. ഒരു വിധ ഫോണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാതെത്തന്നെ.
അതിനായി, ആദ്യംഗൂഗിളിന്‍റെ ആപ്ലിക്കേഷന്‍ സ്റ്റോര്‍ ആയ ഗൂഗിള്‍ പ്ലേ / പ്ലേ സ്റ്റോര്‍ ഓപ്പണ്‍ ചെയ്യുക. ആപ്പ് ഡ്രോയറില്‍ ഡീഫോള്‍ട്ടായി ഉണ്ടാകും.





സെര്‍ച്ച് ബോക്സില്‍ varamozhi എന്ന് റ്റൈപ്പ് ചെയ്ത് സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുക.




ശേഷം APPS എന്ന ഹെഡിങിന് താഴെയുള്ള Varamozhi Transliteration എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.



Install എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.



Accept & Download ബട്ടണ്‍ ക്ലിക്ക് ചെയൂക.



Download in progress...



Open ക്ലിക്കുക.










Type in Manglish എന്നിടത്ത് മംഗ്ലീഷില്‍, നമുക്ക് മലയാളത്തില്‍ വരുത്തേണ്ടവ എഴുതുക. എത്ര വേണമെങ്കിലും സപ്പോര്‍ട്ട് ആവുന്നതാണ്.






ഒരു ഉദാഹരണം താഴെ (ടൈപ്പ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക് ആയി മലയാളം വരുന്നതാണ്).



Copy ബട്ടണ്‍ അമര്‍ത്തുക.
ശേഷം എവിടെയാണോ മലയാളം ടൈപ്പ് ചെയ്യേണ്ടത്, അവിടെ പേസ്റ്റ് ചെയ്യുക.
ചില ഉദാഹരണങ്ങള്‍...






എല്ലാവരും അഭിപ്രായം അറിയിക്കുമല്ലോ...

26 comments:

Post a Comment

Tuesday, December 18, 2012

സാംസങ്ങില്‍ നിന്നും ആന്‍ഡ്രോയിഡ് ക്യാമറ..!

, by Mufeed | tech tips

                                   നീണ്ട ഇടവേളക്ക് ആദ്യമേ ക്ഷമ ചോദിക്കട്ടെ, എയര്‍സെലുകാര് പണി നിര്‍ത്തിയതൊടെ നമ്മടെ പണി വെള്ളത്തിലായി. ‘ഇറ്റിവെട്ടേറ്റവനെ തവള കടിച്ചു’ എന്ന് പറഞ്ഞ പോലെ ദേ പിന്നാലെ സെമസ്റ്റര്‍ എക്സാമും. അതൊക്കെ പോട്ടെ, നമുക്ക് ഇന്ന് സാമസങ്ങില്‍ നിന്നുള്ള പുതിയൊരു ഗാഡ്ജറ്റായ ഗ്യാലക്സി ക്യാമിനെ പരിചയപ്പെടാം.
 





സ്മാര്‍ട്ട് ഫോണുകളിലൂടെ മൊബൈല്‍ ഫോണ്‍ രംഗത്ത് തരംഗം സൃഷ്ടിച്ച സാസങ്ങില്‍ നിന്നും
ഇതാ പുതിയൊരു സ്മാര്‍ട്ട് ഗാഡ്ജറ്റ് കൂടെ,
    ക്യാമറയുടെ ബാക്ക് കണ്ടാല്‍ അസ്സലൊരു സ്മാര്‍ട്ട് ഫോണ്‍ തന്നെ. സാംസങ്ങിന്‍റെ സ്മാര്‍ട്ട്ഫോണ്‍ സീരീസായ ഗ്യാലക്സിയില്‍ തന്നെയാണ് സാംസങ്ങ് ഗ്യാലക്സി ക്യാം എന്ന് പേരിട്ട ക്യാമറ വിപണിയിലെത്തുന്നത്. ഇതൊരു ക്യാമറ മാത്രമല്ല, മറിച്ച് ഒരു സ്മാര്‍ട്ട് ഫോണ്‍കൂടിയാണ്. പക്ഷേ കാളിങ് സൌകര്യം മാത്രം ഇല്ല. എടുത്ത ഫോട്ടോസ് മുഴുവന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലേയ്ക്ക് അപ് ലോഡ് ചെയ്യുന്ന പുതുതലമുറയെ ലക്ഷ്യമിട്ടാവാം ഒരുപക്ഷേ ഇത്തരമൊരു ക്യാമറയുടെ നിര്‍മാണത്തിലേയ്ക്ക് സാംസങ്ങിനെ നയിച്ചത്. 3G നെറ്റ്വര്‍ക്ക് പിന്തുണയ്ക്കുന്ന ഇതില്‍ ഒരു ഫോട്ടോ എടുത്ത് നിമിഷങ്ങള്‍ കൊണ്ട് തന്നെ നെറ്റിലേയ്ക്ക് അപ് ലോഡ് ചെയ്യാനും മെയില്‍ ചെയ്യാനും സാധിക്കും.
ഗൂഗിളിന്‍റെ പ്രഥമ ടാബ് ലറ്റായ നെക്സസ് 7 ലൂടെ അവതരിച്ച ജെല്ലിബീന്‍ 4.1 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സാസംങ്ങിന്‍റെ ആന്‍ഡ്രോയിഡ് ക്യാമറ പ്രവര്‍ത്തിക്കുന്നത്.
                  16 മെഗാപിക്സല്‍ ശേഷിയുള്ള BSI CMOS ക്യാമറയാണ് ഗ്യാലക്സി ക്യാമില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 1.4 ജിഗാഹെര്‍ട്ട്സ് പ്രൊസസറും 21x ഒപ്റ്റിക്കല്‍ സൂം, കൂടാതെ 4.77 ഇഞ്ച് ഡിസ്പ്ലേയും ഇതിനെ മറ്റു ക്യാമറകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. 1280 X 720 റെസലൂഷനില്‍ കപ്പാസിറ്റീവ് ടച്ച് സ്ക്രീനും. കൂടാതെ ത്രീജി, വൈഫൈ, ബ്ലൂടൂത്ത്, ജി പി എസ്, 3.5 ഹെഡ്സെറ്റ് ജാക്ക്, യു എസ് ബി കണക്റ്റിവിറ്റി എന്നിവയും  വാഗ്ദാനം ചെയ്യുന്നു. ഇന്‍റേര്‍ണല്‍ മെമ്മറി 8 ജിബിയാണ്. കൂടാതെ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം.
എന്നാല്‍ ഇത് ആദ്യത്തെ ആന്‍ഡ്രോയിഡ് ക്യാമറ അല്ല. ഇതിന് മുമ്പ് നിക്കണ്‍, Coolpix S800c എന്ന ക്യാമറ പുറത്തിറക്കിയിരുന്നു. അത് ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
അമേരിക്കയില്‍ 499 ഡോളറിന് ലഭിക്കും. എങ്കിലും ഇപ്പോള്‍ 29,900 രൂപയ്ക്ക് ഇന്ത്യയില്‍ പ്രീ ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. ഏതായാലും അസ്സലൊരു സ്മാര്‍ട്ട് ക്യാമറ തന്നെ.

3 comments:

Post a Comment