ആന്‍ഡ്രോയിഡില്‍ മലയാളം ടൈപ്പ് ചെയ്യാം...!
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ആന്‍ഡ്രോയിഡ് മൊബൈലും ടാബ്ലറ്റും ഉപയോഗിക്കുന്നവര്‍ക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ കമ്പ്യൂട്ടറിനെത്തന്നെ ആശ്രയിക്കണം.
എന്നാല്‍, പുതിയ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നമുക്ക് മലയാളം നിഷ്പ്രയാസം ടൈപ്പ് ചെയ്യാന്‍ സാധിക്കും. ഒരു വിധ ഫോണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാതെത്തന്നെ.
അതിനായി, ആദ്യംഗൂഗിളിന്റെ ആപ്ലിക്കേഷന്‍ സ്റ്റോര്‍ ആയ ഗൂഗിള്‍ പ്ലേ / പ്ലേ സ്റ്റോര്‍ ഓപ്പണ്‍ ചെയ്യുക. ആപ്പ് ഡ്രോയറില്‍ ഡീഫോള്‍ട്ടായി ഉണ്ടാകും.
സെര്‍ച്ച് ബോക്സില്‍ varamozhi എന്ന് റ്റൈപ്പ് ചെയ്ത് സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുക.
ശേഷം APPS എന്ന ഹെഡിങിന് താഴെയുള്ള Varamozhi Transliteration എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
Install എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Accept & Download ബട്ടണ്‍ ക്ലിക്ക് ചെയൂക.
Download in progress...
Open ക്ലിക്കുക.
Type in Manglish എന്നിടത്ത് മംഗ്ലീഷില്‍, നമുക്ക് മലയാളത്തില്‍ വരുത്തേണ്ടവ എഴുതുക. എത്ര വേണമെങ്കിലും സപ്പോര്‍ട്ട് ആവുന്നതാണ്.
ഒരു ഉദാഹരണം താഴെ (ടൈപ്പ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക് ആയി മലയാളം വരുന്നതാണ്).
Copy ബട്ടണ്‍ അമര്‍ത്തുക.
ശേഷം എവിടെയാണോ മലയാളം ടൈപ്പ് ചെയ്യേണ്ടത്, അവിടെ പേസ്റ്റ് ചെയ്യുക.
ചില ഉദാഹരണങ്ങള്‍...
എല്ലാവരും അഭിപ്രായം അറിയിക്കുമല്ലോ...
എല്ലാത്തിന്റെയും സ്ക്രീന്‍ഷോട്ട് ഉണ്ടായത് കൊണ്ട് വേഗം മനസ്സിലാക്കാന്‍ കഴിയും , കൂടുതല്‍ ആളുകള്‍ക്ക് ഉപകാരപ്പെടും ,, വളരെ നല്ല ഒരു പോസ്റ്റ്
ReplyDeleteനന്ദി സലിംക്കാ...വീണ്ടും വരിക...
Deleteകഴിഞ്ഞ ഒരാഴ്ച ഇതൊന്നു റെഡിയാക്കാന്‍ ഞാന്‍ പെട്ട പാട്.... ഇതില്‍ പറയും പോലെ വരമൊഴി transliteration app തുറന്നു ടൈപ്പ് ചെയ്തു കോപ്പി ചെയ്യുകയല്ലാതെ നേരിട്ട് കമന്റ് ബോക്സില്‍ മലയാളം ടൈപ്പ് സാധിക്കുമല്ലോ... languages and input settingsല്‍ പോയി വരമൊഴി select ചെയ്താല്‍ മതിയല്ലോ.... ആ സൂത്രം കൂടി ഇതില്‍ ഉള്‍പ്പെടുത്തിക്കൂടെ....
ReplyDeleteആ ഓപ്ഷന് വര്‍ക്ക് ആവുമെങ്കിലും മംഗ്ലീഷില്‍ തന്നെയാണ് ഔട്ട്പുട്ട് വരുന്നത്. വ്യത്യസ്ത മോഡലുകളില്‍ പരീഷിച്ച് നോക്കണം
Deleteഹ.. ഹ.. ഞാനിത് എങ്ങനെ കിട്ടും എന്ന് അന്വേഷിച്ചു നടക്കുവാരുന്നു... നന്ദി മുഫീദ്... നല്ല പോസ്റ്റ്....,...
ReplyDeleteവീണ്ടും വരിക :)
Deleteമുഫീദ് ഇത് പൊളിച്ചു ഡീറ്റെയിലായി എല്ലാം വിവരിച്ചു .. താങ്ക്സ്
ReplyDeleteനന്ദി അനീസ്...
Deleteവളരെ നല്ല പോസ്റ്റ്...,,, കൃത്യമായ വിവരങ്ങള്‍ ഭംഗിയായി വിവരിച്ചിരിക്കുന്നു..
ReplyDeleteവന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...
Deleteനന്ദി
ReplyDeleteവീണ്ടും വരിക...
Deleteവളരെ ഉപകാരപ്രദമായൊരു പോസ്റ്റ്.
ReplyDeletethank you shameemkka...
Deleteനോക്കട്ടെ
ReplyDeleteവളരെ നല്ല ലേഖനം.
ReplyDeleteഅഭിനന്ദനങ്ങൾ!
നന്ദി ജയന് ചേട്ടാ..വീണ്ടും വരിക.
Deleteനന്ദി മുഫീദ് . ( ഇപ്പോഴാ ഒരു ആന്‍ഡ്രോയിഡ് ഫോനെ സ്വന്തമായത്. അപ്പോള്‍ ആവശ്യം വന്നു )
ReplyDeleteനന്ദി നിസാര്‍ക്കാ.
Deleteനല്ല പോസ്റ്റ്..വിവരങ്ങള്‍ പങ്കു വെച്ചതിനു നന്ദി
ReplyDeleteനന്ദി ഷാജിക്കാ..വീണ്ടും വരണേ...
Deleteനന്ദി .. ഒരുപാടു ഉപകാരപ്രദം ആയി ..
ReplyDeleteഉപകാരപ്രദം ആയി എന്നറിഞ്ഞതില്‍ സന്തോഷം. വീണ്ടും വരിക :)
Deletemalayalam-in-english editor-ആന്‍ഡ്രോയിഡിൽ ഉണ്ട്.ഒന്നു ശ്രമിചു നോക്കൂമുഫീദ്...
ReplyDeleteനന്നായിട്ടുണ്ട് മാഷെ..
ReplyDeleteപ്രിയമുഫീദ്,എന്റെ റ്റാബ്ലെറ്റിൽ ( കേർണൾ 3.1വേർഷൻ )വരമൊഴി മലായളം ടൈപ്പ് ചെയ്യാം എന്നാൽ മാറ്റർ കോപ്പിചെയ്യുബോൾ ചതുരകട്ടകളായാണ് പേസ്റ്റാവുന്നത്. റ്റാബ് മലയാളം സപ്പോർട്ട് ചെയ്യാത്തത് കൊണ്ടാണൊ?
ReplyDeleteതാങ്കൾ സാഹായിക്കുമല്ലൊ പ്രതീക്ഷയൊടെ