Saturday, February 22, 2014

പോയിന്‍റ് ആന്‍ഡ് ഷൂട്ട് ക്യാമറയില്‍ RAW ഷൂട്ട് ചെയ്യാം...!

, by Mufeed | tech tips



RAW 

ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു മീഡിയ ഫോര്‍മാറ്റ് ആണ് RAW. ക്യാമറയുടെ സെന്‍സറില്‍ നിന്ന് പ്രൊസസ് ചെയ്യാനുള്ള ചിത്രത്തിന്‍റെ എല്ലാ വിവരങ്ങളും ഈ ഫയലില്‍ ഉണ്ടാവും.  ചെറിയ ഇമേജ് എഡിറ്ററുകളുടെ സഹായത്താല് നമുക്കിത് ചെയ്യാന്‍ സാധിക്കില്ല. മാത്രമല്ല, പ്രിന്‍റ് എടുക്കാനും തയ്യാറായിട്ടുണ്ടാവില്ല. അതിനാല്‍ റോ പ്രൊസസിംഗ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയാണ് നാം RAW പ്രൊസസ് ചെയ്യുന്നത്. നമ്മള്‍ ഫിലിം ക്യാമറയില്‍ എടുത്ത ചിത്രം പ്രൊസസ് ചെയ്യുന്നതും, നെഗറ്റീവ് ഫോട്ടോ പ്രൊസസ് ചെയ്തെടുക്കന്നതുമെല്ലാം നമുക്കിതിന്‍റെ കൂടെ കൂട്ടി വായിക്കാവുന്നതാണ്.
                                             ഫിലിം ഫോട്ടാഗ്രാഫിയിലെ നെഗറ്റീവുകളുടെ അതേ സൌകര്യം ചെയ്ത് തരുന്ന ഇത്തരം ഫോര്‍മാറ്റുകളെ നമുക്ക് ഡിജിറ്റല്‍ നെഗറ്റീവ് എന്നും വിളിക്കാം. സാധാരണ നമ്മള്‍ ഉപയോഗിക്കാറുള്ള JPEG, BMP, GIFപോലുള്ള ഫോട്ടോകള്‍ അല്ല ഇവ. കാരണം, ഫോട്ടോ എടുക്കുമ്പോഴുള്ള എല്ലാ സെറ്റിംഗ്സുകളും, മറ്റു പ്രൊസസ് ചെയ്യാത്ത ഡാറ്റകളും RAW ഫയലിനോടൊപ്പം സേവ് ആകും. നമുക്കിത് നമ്മുടെ ഇഷ്ടം അനുസരിച്ച് ഇതില്‍ നിന്ന് ഫോട്ടോ ഉണ്ടാക്കിയെടുക്കാം.
                      ഫോട്ടോഷോപ്പ്, ലൈറ്റ് റൂം, പിക്കാസ തുടങ്ങിയവ നമുക്ക് റോ പ്രൊസസിംഗിനുള്ള സഹായം ചെയ്ത് തരുന്നുണ്ട്. ഒന്ന് മനസ്സിലാക്കുക,  RAW ഒരു ഫയല്‍ ഫോര്‍മാറ്റ് അല്ല. പ്രൊസസ് ചെയ്യാതെ ക്യാമറയില്‍ നിന്ന് ലഭിക്കുന്ന ഏതൊരു ചിത്രത്തിനും  RAW എന്ന് പറയാം.
പ്രധാനപ്പെട്ട  RAW ഫയല്‍ ഫോര്‍മാറ്റുകള്‍,
.3fr
.ari
.arw
.bay
.crw
 .cr2
.cap
.dcs
.dcr
.dng
.drf ...... etc

പോയിന്‍റ് ആന്‍ഡ് ഷൂട്ട് ക്യാമറയില്‍ RAW ഷൂട്ട് ചെയ്യാം...!

ഇവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് RAW എങ്ങനെ സാദാ പോയിന്‍റ് ആന്‍ഡ് ഷൂട്ട് ക്യാമറയില്‍ ഷൂട്ട് ചെയ്യാം എന്നാണ്. ഹൈ എന്‍ഡ് ക്യാമറകളില്‍ മാത്രം കണ്ട് വരുന്ന ഈ ഓപ്ഷന്‍ ചിലപ്പോള്‍ നിങ്ങളുടെ പോയിന്‍റ് ആന്‍ഡ് ഷൂട്ട് ക്യാമറയുടെ സ്പെസിഫിക്കേഷനിലും കണ്ടെന്നിരിക്കും. പക്ഷേ നമുക്കിത് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കില്ല. അതിനാല്‍ ആദ്യം നമ്മുടെ പോയിന്‍റ് ആന്‍ഡ് ഷൂട്ട് ക്യാമറ ഹാക്ക് ചെയ്യേണ്ടതുണ്ട്. അതിനായി തൊട്ട് മുമ്പത്തെ പോസ്റ്റ് സന്ദര്‍ശിക്കുക (ഇവിടെ ക്ലിക്കുക). ദയവായി കാനണ്‍ ക്യാമറ ഉപയോക്താക്കള്‍ മാത്രം ഇത് പരീക്ഷിക്കുക.

തുടങ്ങാം,

          1.  ആദ്യം നിങ്ങളുടെ സി എച്ച് ഡി കെ ലോഡ് ചെയ്ത കാനണ്‍ ക്യാമറ പ്ലേ മോഡില്‍ ഓണ്‍                ചെയ്യുക. അതിനായി പ്ലേ ബാക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയാകും.
          2.  ശേഷം മെനു ബട്ടണ്‍ അമര്‍ത്തുക.
          3.  താഴെ 'Firm Update' ഓപ്ഷന്‍ സെലെക്റ്റ് ചെയ്യുക. ഒകെ അമര്‍ത്തുക.


           4.  ഇപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു സ്ക്രീന്‍ പ്രത്യക്ഷമാകും.


           5.  ഇനി ഷട്ടര്‍ ബട്ടണ്‍ പകുതി അമര്‍ത്തി ഷൂട്ടിംഗ് മോഡിലേയ്ക്ക് കടക്കുക.     ഇവിടെ         പതിവില്‍ നിന്ന് വ്യത്യസ്തമായി ക്യാമറയുടെ താപനില, ബാറ്ററി നില, സമയം തുടങ്ങിയ കൂടുതല്‍ ഓപ്ഷന്‍സ് കാണാന്‍ കഴിയും. ഇനി നമുക്ക് CHDK മെയിന്‍ മെനുവിലേയ്ക്ക് കടക്കണം. അതിനായി പ്ലേ ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ സ്ക്രീനില്‍ താഴെ <ALT> എന്ന് കാണാം. ഇത് വരുന്നില്ലെങ്കില്‍ മറ്റു ബട്ടണുകള്‍ പരീക്ഷിച്ച് നോക്കുക. <ALT> മോഡിലേയ്ക്ക് കടന്നതിന് ശേഷം മെനു ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ നിങ്ങള്‍ക്ക് ക്യാമറയില്‍ ഇല്ലാത്ത, കുറേയധികം ഓപ്ഷനുകളോട് കൂടിയ മറ്റൊരു മെനു കാണാം.

          
          6. ഇനി ഇതിലെ മൂന്നാമത്തെ ഓപ്ഷന്‍ 'RAW (digital negative) സെലക്റ്റ് ചെയ്യുക. ഇതിനായി   സാധാരണ ഉപയോഗിക്കാറുള്ള നാവിഗേഷന്‍ കീകളും OK/SET ബട്ടണും ഉപയോഗിച്ചാല്‍ മതി.

          7.

                   Save RAW എനേബിള്‍ ചെയ്യുക.
                 
            8.  ശേഷം താഴേയ്ക്ക് സ്ക്രോള്‍ ചെയ്ത് DNG format എന്നത് കൂടി എനേബിള്‍ ചെയ്യുക.

       
            9.  ഇവരണ്ടും എനേബിള്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഷൂട്ട് ചെയ്ത് തുടങ്ങാം. അതിനായി മെനു ബട്ടണ്‍ അമര്‍ത്തി CHDK മെയിന്‍ മെനുവില്‍ നിന്ന് പുറത്ത് കടക്കുക. ശേഷം നമ്മള്‍ നേരത്തെ <ALT> മോഡില്‍ പ്രവേശിക്കാനയില്‍ അമര്‍ത്തിയ ബട്ടണ്‍ ഒന്നുകൂടി അമര്‍ത്തി <ALT> മോഡില്‍ നിന്ന് പുറത്ത് വരിക.

           10. ഷൂട്ട് ചെയ്യുക.

ഇപ്പോള്‍ സാധാരണ ഫയല്‍ സേവ് ആകാറുള്ള സമയത്തേക്കാള്‍ കൂടുതല്‍ സമയം ക്യാമറ എടുക്കുന്നതായി കാണാം. പേടിക്കേണ്ട അവശ്യമില്ല, റോ ഇമേജ് സേവ് ആകുന്ന സമയം ആണത്. സാധാരണ JPEG ഇമേജ് ഫയലിന്‍റെ അഞ്ചോ ആറോ ഇരട്ടി വലിപ്പമുണ്ടാം റോ ഫയലിന്!!!
റോ സേവിംഗ് വേണ്ട എന്ന് തോന്നിയാല്‍ നേരത്തെ ചെയ്ത പോലെ CHDK മെനുവില്‍ പ്രവേശിച്ച് Save RAW ഡിസേബിള്‍ ചെയ്യാം.
നിങ്ങള്‍ ഇപ്പോള്‍ ഷൂട്ട് ചെയ്ത റോ ഫയലിനെ ഒരു കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിലേയ്ക്ക് മാറ്റാവുന്നതാണ്. CANONDC\DCIM\100CANON\ പോലെയുള്ള ഫോള്‍ഡറുകളിലാണ് റോ ഫോര്‍മാറ്റിലുള്ള ഫയലുകള്‍ സൂക്ഷിച്ച് വെക്കുന്നത്. ആവശ്യാനുസരണം കമ്പ്യൂട്ടറിലേയ്ക്ക് കോപ്പി ചെയ്ത് ഫോട്ടോഷോപ്പ്, ലൈറ്റ് റൂം, പിക്കാസ പോലുള്ള റോ പ്രൊസസിംഗ് പ്രോഗ്രാമുകളുടെ സഹായത്തോടെ നമുക്ക് റോ പ്രൊസസ് ചെയ്ത് മനോഹരമായ, സാധാരണ എടുക്കുന്ന് JPEG ചിത്രങ്ങളേക്കാള്‍ ഗുണമേന്മയും ക്ലാരിറ്റിയും ഉള്ള ചിത്രങ്ങള്‍ ഉണ്ടാക്കിയെടുക്കാവുന്നതാണ്.
സംശയം ഉണ്ടെങ്കില്‍ അറിയിക്കുക.
നന്ദി.
keep visiting :)

tags :
Shoot RAW
Shoot point and shoot
Shoot raw in point and shoot
Shoot raw in camera
Canon camera hack
Camera hack
How to hack camera
How to hack canon camera





4 comments:

  1. Replies
    1. സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി...വീണ്ടും വരിക ഷൈജ്വേട്ടാ :)

      Delete