Wednesday, May 16, 2012

സൈബര്‍ ലോകം - ഒരു ആമുഖം

, by Mufeed | tech tips

             
പ്രിയ സുഹൃത്തുക്കളെ,

സൈബര്‍ സ്പേസിലേയ്ക്ക് സ്വാഗതം  

ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകം ഇന്ന് വളരെയധികം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ കണ്ട ഉപകരണങ്ങളെയല്ല നാം ഇന്ന് കാണുന്നത്. അതായിരിക്കില്ല ഒരു പക്ഷെ നാളെ.
                                             ദിനേനയുള്ള ഈ വളര്‍ച്ച, പുത്തന്‍ സാങ്കേതിക വിദ്യയേയും അത് വഴി പുതിയ ആശയക്കൈമാറ്റ രീതികളിലേക്കുമാണ് വഴി തെളിക്കുന്നത്. മാത്രമല്ല, ധാരാളം കഴിവുള്ള ശാസ്ത്രജ്ഞരേയും സാങ്കേതിക ലോകത്തിന്ന് ലഭിക്കുന്നു.
                    ഇന്ന് കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് സുപരിചിതമായ ഒരു വാക്കാണ് ‘മൈക്രോസോഫ്റ്റ്’. മൈക്രോസോഫ്റ്റിന്‍റെ സ്ഥാപകന്‍ ബില്‍ഗേറ്റ്സ് ഒരിക്കല്‍ പറയുകയുണ്ടായി,

             “ഒരു വ്യക്തിയ്ക്ക് 640K  മെമ്മറി ധാരാളം മതിയാകും”.

ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റല്‍, ഇലക്രോണിക് ഡിവൈസുകളും ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. വൈദ്യുതിയുടെ ഒഴുക്കുനെ മനുഷ്യന് ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിയെടുത്ത പ്രയത്നത്തെപറ്റി ഒന്ന് ചിന്തിച്ച് നോക്കൂ..!
                        കളിപ്പാട്ടങ്ങള്‍ തുടങ്ങി മൊബൈല്‍ ഫോണുകള്‍,സ്മാര്‍ട്ട് ഫോണുകള്‍,ഡെസ്ക്ടോപ് കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്/പാംടോപ്/ടാബ് ലറ്റ് കമ്പ്യൂട്ടറുകള്‍, അത്യാധുനിക തരത്തിലുള്ള റോബോട്ടുകള്‍, ബഹിരാകാശ ഉപഗ്രഹങ്ങള്‍ വരെ പ്രവര്‍ത്തിക്കുന്നതും നിയന്ത്രിക്കുന്നതും ഇലക്ട്രോണിക് സര്‍ക്യൂട്ടുകളിടെ സഹായത്താലാണ്.
Integrated Circuit
                          ഇവ നിര്‍മിച്ചിരിക്കുന്നത് ഇലക്ട്രോണിക് ഘടകങ്ങളായ റസിസ്റ്റര്‍, കപാസിറ്റര്‍, ഡയോഡ് ട്രാന്‍സിസ്റ്റര്‍,  ഐസി ചിപ്പ്...മുതലായ ഘടകങ്ങള്‍ കൊണ്ടുമാണ്. ഇതും, പുറമേ ധാരാളം ഘടകങ്ങളും അനുയോജ്യമായ രീതിയില്‍ സവിധാനിച്ചെടുക്കുമ്പോഴാണ് നാം ഉദ്ദേശിച്ച ഫലം ലഭിക്കുക.
സങ്കീര്‍ണ്ണമായ ഇലക്ട്രോണിക് സര്‍ക്യൂട്ടുകളില്‍ ഇത്തരം പതിനായിരക്കണക്കിന് ഘടകങ്ങള്‍ ഉപയോഗിക്കേണ്ടി വന്നേക്കാം. അപ്പോള്‍ ഇത്തരം സര്‍ക്യൂട്ടുകളുടെ വലിപ്പം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ...
എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയിലൂടെ ഇത്തരം ലക്ഷക്കണക്കിന് ഘകടങ്ങള്‍ ഒരു അര്‍ദ്ധചാലകപാളിയില്‍ രൂപപ്പെടുത്തിയെക്കാം. ഈ സം‌വിധാനത്തെയാണ് ഇന്‍റര്‍ഗ്രേറ്റഡ് സര്‍ക്യൂട്ട് അഥവാ, ഐ.സി ചിപ് എന്ന് പറയുന്നത്.
              ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറായ ENIAC (‍Electronic Numerical Integrator And Computer) ന് സ്ഥിതി ചെയ്യാന്‍ വലിയ ഒരു കെട്ടിടം തന്നെ ആവശ്യമായിരുന്നു എന്ന് നമുക്കേവര്‍ക്കും അറിയാം. എന്നാല്‍ ഇന്നോ? പോകറ്റിലിട്ട് നടക്കാവുന്നത്ര ചെറിയ കമ്പ്യൂട്ടറുകള്‍ സുലഭമാണ്. ഐ.സി ചിപ്പുകളുടെ വരവോടെയാണ് ഇത് സാധിച്ചത്.
                     കമ്പ്യൂട്ടറിന്‍റെ തലച്ചോര്‍ എന്നറിയപ്പെടുന്ന പ്രൊസസറിന്‍റെ നിര്‍മാണം ഇങ്ങനെതന്നെ.

ENIAC
1972 ല്‍ പുറത്തിറങ്ങിയ 8008 എന്ന പ്രൊസസറില്‍ 3500 ട്രാന്‍സിസ്റ്ററുകളാണ് ഉള്‍കൊള്ളിച്ചിരുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 80286 എന്ന പ്രൊസസര്‍ പുറത്തിറങ്ങി. 8008 ന്റ്റെ ഏകദേശം അതേ വലിപ്പമുള്ള ഇതില്‍ 1,34,000 ട്രാന്‍സിസ്റ്ററുകളാണ് ഉണ്ടായിരുന്നത്. 1993 ല്‍ 31 ലക്ഷം ട്രാന്‍സിസ്റ്ററുകളുമായി പെന്‍റിയം പ്രൊസസറുകള്‍ വിപണിയില്‍ എത്തി. വലിപ്പത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. ഇതില്‍ നിന്ന് വലിപ്പം കുറഞ്ഞതിനനുസരിച്ച് പെര്‍ഫോമന്‍സ് കൂടിയതായി കാണാം. ഇത് വിവര സാങ്കേതിക രംഗത്തെ സമൂലമായൊരു മാറ്റത്തെ സൂചിപ്പിക്കുന്നതായി കാണാം. 2002 ആയപ്പോള്‍ 550 ലക്ഷം ട്രാന്‍സിസ്റ്ററുകളുമായി പെന്‍റിയം-4 രംഗത്തെത്തി. ഇന്നോ? മാര്‍ച്ച് 2010 ല്‍ Core i7 പ്രൊസസര്‍ 170 കോടി ട്രാന്‍സിസ്റ്ററുകളുമായി രംഗപ്രവേശം ചെയ്തു..!

ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്തെ വിപ്ലവാത്മകമായ മാറ്റങ്ങള്‍ പലതും നമുക്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.   തെറ്റുകുറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രിയ വായനക്കാര്‍ ചൂണ്ടിക്കാണിക്കണം. നിങ്ങളുടെ പ്രോത്സാഹനമാണ് എന്‍റെ വിജയം. എല്ലാ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊണ്ട് വിട...
                       

16 comments:

  1. evarkum prayojanapedunna arivukal ivide undakatte

    ithuvazhi kudi vanit poku=== www.pcprompt.net

    ReplyDelete
  2. ആശംസകൾ... അ‌ക്ഷ‌ര തെറ്റുകൾ വരാതെ ശ്രദ്ധിക്കുക.

    ലേറ്റസ്റ്റ് ടെക്നോളജി ഇൻഫർമേഷൻ കൂടുതൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക

    ReplyDelete
  3. നന്ദി സുമേഷ്... അക്ഷരത്തെറ്റുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാം. ആദ്യ പോസ്റ്റായതു കൊണ്ടാണ് അല്പം ഹിസ്റ്ററി കൊടുത്തത്..

    ReplyDelete
  4. നന്ദി പി. കെ. ആര്‍. കുമാര്‍ . വീണ്ടും വരണം

    ReplyDelete
  5. Mufeed,
    I very much appreciate your attempt. In my opinion a redesign is must for the blog. hope you will come with more useful posts. All the best.

    ReplyDelete
  6. jaise,
    thanks for leaving a reply.
    i just selected a template for this blog. i am searching for a good theme.
    wait for the useful posts,,,,

    ReplyDelete
  7. welldone, all the support from my side.

    ReplyDelete
  8. നല്ല തുടക്കം!

    ആശംസകള്‍!!!

    ReplyDelete
  9. @ ശ്രീ,
    @ കുമാരന്‍,
    ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
    വീണ്ടും വരിക

    ReplyDelete
  10. വറൈറ്റി ആയിട്ടുള്ള ബ്ലോഗ്‌ എന്നത് കൊണ്ട് തന്നെ തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടും..
    നേരറിയാന്‍,ശാസ്ത്രത്തെ അറിയാന്‍ എന്ന് വേണേല്‍ ടൈറ്റില്‍ കൊടുത്തോ.. :)
    ഭാവുകങ്ങള്‍ സഹോദരാ...:)

    ReplyDelete
  11. നന്ദി ഫിറോസ്ക്കാ... ടൈറ്റിലിന്‍റെ കാര്യം നോക്കാം

    ReplyDelete
  12. Chetta enikkoru project unde..subject cybaridangalile aavishkaaram...
    enne help cheyyamo?urgent aane..

    ReplyDelete