Saturday, July 7, 2012

ജെല്ലിബീന്‍ മധുരവുമായി പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷന്‍..!

, by Mufeed | tech tips


ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ നിരയിലേയ്ക്ക് ഇതാ പുതിയ ഒരു വേര്‍ഷന്‍ കൂടി...
ജെല്ലി ബീന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ് 4.1 വേര്‍ഷന്‍ ആണ്. ഇതിന് മുമ്പ് നിലവിലുണ്ടായിരുന്ന ഐസ്ക്രീം സാന്‍വിച്ച് വേര്‍ഷനില്‍ ശ്രദ്ധേയമായ മാറ്റങ്ങളോട് കൂടിയാണ് ജെല്ലി ബീന്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതു വരെയുണ്ടായിരുന്ന വേര്‍ഷനുകളില്‍ ഇന്ന് തികച്ചും വ്യത്യസ്തമായി കൂടുതല്‍ ലാളിത്യവും, വേഗതയും ആണ് ജെല്ലി ബീനിന്‍റെ മുഖ്യ സവിശേഷതകള്‍.
ഇതു വരെ സെര്‍ച്ച് എഞ്ചിനിലൂടെയും, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലൂടെയും ലോകപ്രസിദ്ധിയാര്‍ജ്ജിച്ച ഗൂഗിള്‍ തങ്ങളുടെ സ്വന്തം നെക്സസ് 7 എന്ന ടാബ് ലറ്റിലൂടെയാണ് ജെല്ലി ബീന്‍ അവതരിപ്പിക്കുന്നത്.


ടാബ് ലറ്റ് ലോകത്ത് വിപ്ലവം സൃഷ്ടിച്ച ആപ്പിള്‍, സാംസങ് കമ്പനികളുടെ ടാബ് ലറ്റുകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് നെക്സസ് 7 വരുന്നത്. അസൂസ് ആണ് നെക്സസ് 7 ന്റ്റെ ഹാര്‍ഡ് വെയര്‍ നിര്‍മാതാക്കള്‍.
1 ജിബി റാമോടുകൂടി ക്വാഡ് കോര്‍ ടെഗ്ര 3 പ്രൊസസറുമായാണ് നെക്സസ് 7 വിപണിയിലെത്തുന്നത്. 1.2 മെഗാപിക്സല്‍ ക്യാമറ ഒരു പോരായ്മ തന്നെയാണ്. ഐ പി എസ് ഡിസ്പ്ലേ ആണ് ഒരു സവിശേഷത. 8 ജിബി, 16 ജിബി സെന്‍ഡറി സ്റ്റോറേജ് ഉള്ള പ്രസ്തുത ടാബ് ലറ്റുകളുടെ വില യഥാക്രമം 11,500, 14,300 എന്നിങ്ങനെയാണ്.
    യു എസ്, കാനഡ, ഓസ്ട്രേലിയ, യുകെ എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ നെക്സസ് 7 ലഭ്യമാകും. ടാബ് ലറ്റ്, ജൂലൈ മധ്യത്തോടെ ഗൂഗിളിന്‍റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ആയ പ്ലേ സ്റ്റോറില്‍ നിന്നും വാങ്ങാം.

3 comments:

  1. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ നിരയിലേയ്ക്ക് ഇതാ പുതിയ ഒരു വേര്‍ഷന്‍ കൂടി. ഗൂഗിള്‍ തങ്ങളുടെ സ്വന്തം നെക്സസ് 7 എന്ന ടാബ് ലറ്റിലൂടെയാണ് ജെല്ലി ബീന്‍ അവതരിപ്പിക്കുന്നത്.

    ReplyDelete
  2. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ നിരയിലേയ്ക്ക് ഇതാ പുതിയ ഒരു വേര്‍ഷന്‍ കൂടി. ഗൂഗിള്‍ തങ്ങളുടെ സ്വന്തം നെക്സസ് 7 എന്ന ടാബ് ലറ്റിലൂടെയാണ് ജെല്ലി ബീന്‍ അവതരിപ്പിക്കുന്നത്.

    ReplyDelete