Sunday, July 8, 2012

ഫേസ്ബുക്ക് തീം മാറ്റാം...!!

, by Mufeed | tech tips




മോസില്ല ഫയര്‍ഫോക്സ് ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...!
ദിവസവും കണ്ടു മടുത്ത തീമില്‍ നിന്ന് മോചനമായി...
ഫേസ്ബുക്ക് പേജ് ഇനി കളര്‍ഫുള്‍ തീമുകളെക്കൊണ്ട് നിറക്കാം, അനായാസം...!
ചെറിയ ഒരു ട്രിക്ക് ഉപയോഗിച്ച് ഇത് സാധ്യമാക്കാം. അപ്പൊ, തുടങ്ങാം.






മോസില്ല ഫയര്‍ഫോക്സ് ഓപ്പണ്‍ ചെയ്യുക. തീം മാറ്റ്ഉന്നതിനായി ഒരു ആഡ് ഓണ്‍ ഡൌണ്‍ലോഡ് ചെയേണ്ടതുണ്ട്. അതിനായി, അഡ്രസ്സ് ബാറില്‍ https://addons.mozilla.org/en-US/firefox/ എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ ചെയ്യുക. തുടര്‍ന്ന് വരുന്ന സൈറ്റിലെ സെര്‍ച് ബോക്സില്‍ Stylish എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുകയോ, ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റില്‍ നിന്ന് Stylish  സെലക്റ്റ് ചെയ്യുകയോ ചെയ്യാം.




Add to Firefox ബട്ടണ്‍ അമര്‍ത്തുക.








Install Now ബട്ടണ്‍ അമര്‍ത്തുക.






ബ്രൌസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.




റീസ്റ്റാര്‍ട്ട് ചെയ്തതിന് ശേഷം ഫേസ്ബുക്കില്‍ സൈന്‍ ഇന്‍ ചെയ്യുക. ശേഷം, ബ്രൌസറിന്‍റെ താഴെ സ്റ്റാറ്റസ് ബാറിന്‍റെ ഇടത്തേ അറ്റത്ത് ഉള്ള സ്റ്റൈലിഷ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന ലിസ്റ്റില്‍ നിന്നും 'Find styles for this site' എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.



ഉടനെ മറ്റൊരു സൈറ്റിലേക്ക് റീഡയക്ട് ചെയ്യപ്പെടും, അവിടെ നിന്ന് ഇഷ്ടമുള്ള ഫേസ്ബുക്ക് തീം സെലക്റ്റ് ചെയ്യുക. (തീമിന്‍റെ പേരില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും).



തുടര്‍ന്ന് Install with Stylish എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം.


Install ബട്ടണ്‍ അമര്‍ത്തുക.
ഇനി യാതൊന്നും ചെയ്യേണ്ടതില്ല, നേരത്തെ തുറന്ന് വെച്ച് ഫേസ്ബുക്ക് പേജ് ഒന്നു നോക്കൂ...!!!




അഭിപ്രായം അറിയിക്കാന്‍ മറക്കരുതേ...

10 comments:

  1. ദിവസവും കണ്ടു മടുത്ത തീമില്‍ നിന്ന് മോചനമായി... ഫേസ്ബുക്ക് പേജ് ഇനി കളര്‍ഫുള്‍ തീമുകളെക്കൊണ്ട് നിറക്കാം

    ReplyDelete
  2. ith timline polea parayakumo?

    ReplyDelete
  3. ഹ ഹ ഹ... ഇല്ല സഫീര്‍ക്കാ... ആ ബ്രൌസര്‍ മാത്രം ഉപയോഗിച്ചേ ഇത് നടക്കൂ... ഒഴിവാക്കാണം എന്നുണ്ടെങ്കില്‍ സ്റ്റാറ്റസ് ബാറിലെ സ്റ്റൈലിഷ് ഐകണില്‍ ക്ലിക്ക് ചെയ്ത് Turn off കൊടുത്താല്‍ മതി. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്ത് തീമുകള്‍ ആ ലിസ്റ്റില്‍ നിന്ന് തന്നെ വീണ്ടും അപ്ലേ ചെയ്യാം...

    ReplyDelete
  4. ഗുഡ്‌. ആവേശം മൂത്ത് ചെയ്തുനോക്കി. പക്ഷെ ഇത് നമുക്ക് മാത്രമേ കാണാന്‍ പറ്റൂ, അല്ലെ?

    ReplyDelete
  5. എല്ലാവർക്കും കാണുന്നരീതിയിലായിരുന്നെങ്കിൽ നന്നായേനേ..........ऽ?’

    ReplyDelete
  6. um.. pareekshanathinu vendi cheythu.. then uninstall cheythu..Anyway very good info.. :)

    ReplyDelete
  7. വളരെയധികം പ്രയോജനമുള്ള വിവരങ്ങള്‍ ....ഇനിയും ട്രിക്കുകള്‍ ഇടുക .ആശംസകള്‍

    ReplyDelete