Monday, July 9, 2012

ഗൂഗിള്‍ക്രോം പാസ് വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്യാം..!

, by Mufeed | tech tips



ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്രൌസറുകളുടെ കൂട്ടത്തില്‍ ഒന്നാണ് ഗൂഗിള്‍ ക്രോം എന്ന് നിങ്ങള്‍ക്ക് തന്നെ അറിയാം. ഈ വര്‍ഷം തന്നെ കഴിഞ്ഞ മാസങ്ങളിലെ ബ്രൌസര്‍ യൂസേജ് സ്റ്റാറ്റിസ്റ്റിക്സ് ആവറേജ് നോക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ബ്രൌസറും ഗൂഗിള്‍ ക്രോം ആണെന്ന് കാണാം. താഴെ നല്‍കിയിരിക്കുന്ന പട്ടിക ശ്രദ്ധിക്കുക.



ഇത്രയും കൂടുതല്‍ ഉപയോഗിക്കുന്ന ബ്രൌസറിന് ധാരാളം സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാവാം. അതിന് നമുക്ക് പ്രതേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും, സേവ് ചെയ്ത് വെക്കുന്ന പാസ് വേഡുകളുക്കും, ബുക്ക്മാര്‍ക്കുകള്‍ക്കും, ഹിസ്റ്ററികള്‍ക്കും ഒരു സെക്യൂരിറ്റിയും ഇല്ല എന്നത് ഒരു പോരായ്മ തന്നെയാണ്. അതേ ബ്രൌസര്‍ ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും അതൊക്കെ നിഷ്പ്രയാസം കാണാന്‍ കഴിയും.
എന്നാല്‍ ചെറിയ ഒരു എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ബ്രൌസറിന് മൊത്തമായി പാസ് വേഡ് നല്‍കി സുരക്ഷിതമാക്കി വെയ്ക്കാം.



മുകളില്‍ ബട്ടണ്‍ അമര്‍ത്തി ക്രോം വെബ് സ്റ്റോറില്‍ നിന്ന് എക്സ്റ്റന്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാം.




Add ബട്ടണ്‍ അമര്‍ത്തി എക്സ്റ്റന്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യുക.


ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്നു.

ഡൌണ്‍ലോഡിങ് കമ്ൽപ്പ്റ്റ് ചെയ്തതിന് ശേഷം Settings -> Tools -> Extensions ഓപ്പണ്‍ ചെയ്യുക.



Extensions പേജ് ഓപ്പണ്‍ ആയി വന്നിരിക്കുന്നു.


നമ്മള്‍ ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്ത  Simple Start up Password എക്സ്റ്റന്‍ഷന്‍ കാണാം. options ക്ലിക്ക് ചെയ്യുക.




പാസ് വേഡ് എന്‍റര്‍ ചെയ്ത് സേവ് കൊടുക്കുക.


Click OK
ശേഷം ക്രോം റീസ്റ്റാര്‍ട്ട് ചെയ്യുക.

റീസ്റ്റാര്‍ട്ടിന് ശേഷം ഇങ്ങനെ കാണാം. ഇവിടെ നമ്മള്‍ നേരത്തെ കൊടുത്ത പാസ് വേഡ് നല്‍കിയാല്‍ മാതമെ വെബ് ബ്രൌസ് ചെയ്യാനോ, മറ്റോ സാധിക്കൂ...!

6 comments:

  1. ചെറിയ ഒരു എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ബ്രൌസറിന് മൊത്തമായി പാസ് വേഡ് നല്‍കി സുരക്ഷിതമാക്കി വെയ്ക്കാം.

    ReplyDelete
  2. കൊള്ളാം.......നന്നായിട്ടുണ്ട്..........ऽ?’

    ReplyDelete
  3. Liked it . very nice

    ReplyDelete
  4. ഒരു രസത്തിനു ഇത് നല്ലതാണ് ബട്ട്‌ ആ പേജില്‍ത്തന്നെ ഉള്ള റിവ്യൂവില്‍ നോക്കിയാല്‍ അതികവും നല്ല അഭിപ്രായമല്ല ഉള്ളത് - പലര് പറഞ്ഞത് ഇത് ഉപയോഗിക്കരുത് എന്നും മറ്റും ആണ് - ബാങ്ക് , മറ്റു പേര്‍സണല്‍ ഇമ്പോര്‍ട്ടണ്ടായ വിവരങ്ങള്‍ ഉള്‍പെടെയുള്ള വെബ് സന്ദര്‍ശിക്കുന്ന ആളുകള്‍ ഇത് ഉപയോഗിക്കാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത് കാരണം ഇത് തേര്‍ഡ് പാര്‍ട്ടി അപ്പ്ളികെഷനില്‍ വരുന്നത് ഗൂഗിള്‍ യാതൊരു വിത ഉറപ്പും നല്‍കാത്ത ഒരു ടൂള്‍ ആണിത് - കാരണം അത്തരം ഒരു സംവിദാനം ഉള്‍പെടുത്താന്‍ കഴിയുമായിരുന്നെങ്കില്‍ ഗൂഗിള്‍ തന്നെ അത് അഡോണാക്കി ചെയ്യുമായിരുന്നു എന്നാലും ഇത് ഒരു പുതുമ നല്‍കുന്നു , സുരക്ഷ ഉണ്ടോ ഇല്ലയോ എന്ന് പരീക്ഷിച്ചു നോക്കും മുന്നേ സിങ്ക് ചെയ്യാത്ത ക്രോമില്‍ പരീക്ഷിക്കുന്നതാകും നല്ലത്

    ReplyDelete