Wednesday, July 18, 2012

ബ്ലോഗില്‍ Older posts-ന് പകരം പേജ് നമ്പര്‍ ചേര്‍ക്കാം...!

, by Mufeed | tech tips


ബ്ലോഗേഴ്സിനുള്ള ഒരു ട്രിക്ക് ആണിത്.

മിക്കവാറും എല്ലാ ബ്ലോഗര്‍മാരും ബ്ലോഗ് ടെമ്പ്ലേറ്റ് തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ബ്ലോഗിലെ മുമ്പത്തെ പോസ്റ്റുകളിലേയ്ക്ക് എങ്ങനെ പോകാം എന്നത്. ഇത് സാധാരണ Older Posts എന്നോ, മലയാളീകരിച്ച ബ്ലോഗുകളില്‍ ‘വളരെ പഴയ പോസ്റ്റുകള്‍‘ എന്നോ ആണ് കാണിക്കാറുള്ളത്. എന്നാല്‍ ഈ സ്ഥാനത്ത് പേജ് നമ്പര്‍ കൊടുത്താലോ? കൂടുതല്‍ ഭംഗിയായിരിക്കും അല്ലേ? അതിനുള്ള ഒരു വിദ്യയാണ് ഇപ്രാവശ്യത്തെ പോസ്റ്റ്.
നമ്മുടെ ബ്ലോഗിന്‍റെ ലേ ഔട്ടിനനുസരിച്ചും, പശ്ചാത്തലത്തിനനുസരിച്ചും പേജ് നമ്പറുകള്‍ എങ്ങനെ ഡിസ്പ്ലേ ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സൌകര്യവും ഉണ്ട്.

താഴെ തന്നിരിക്കുന്ന ചിത്രം ശ്രദ്ധിക്കൂ... ‘Older Posts‘ എന്ന ടെക്സ്റ്റ് മാത്രമാണ് പഴയ പോസ്റ്റുകള്‍ കാണാനുള്ള ലിങ്ക്. ഇനി ഇത് മാറ്റി പകരം പേജ് നമ്പര്‍ നല്‍കുന്നതെങ്ങനെയാണെന്ന് നോക്കാം.


ആദ്യമായി ഇവിടെ ക്ലിക്ക് ചെയ്ത് ഈ സൈറ്റില്‍ എത്തുക.

ശേഷം നമുക്കിഷ്ടപ്പെട്ട ഒരു ഫോര്‍മാറ്റ് തെരഞ്ഞെടുക്കുക.



തെരഞ്ഞെടുത്ത സ്റ്റൈലില്‍ മാറ്റങ്ങള്‍ വരുത്താനും സൌകര്യം ഉണ്ട്.


തുടര്‍ന്ന് Generate ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


ശേഷം Add to Blogger ക്ലിക്കുക.


പുതിയ വിന്‍ഡോ ഓപ്പണ്‍ ആവും.



Select a blog ലിസ്റ്റില്‍ നിന്നും പേജ് നമ്പര്‍ ചേര്‍ക്കേണ്ട ബ്ലോഗ് സെലക്റ്റ് ചെയ്യുക. ശ്രദ്ധിക്കുക, ബ്ലോഗ് ഉണ്ടാക്കിയ ഗൂഗിള്‍ ഐ.ഡി യില്‍ സൈന്‍ ഇന്‍ ചെയ്ത് കൊണ്ട് വേണം ഇത് ചെയ്യാന്‍.
ശേഷം Add Widget  ബട്ടണ്‍ അമര്‍ത്തുക.


ഇതാ, ബ്ലോഗില്‍ Older Posts എന്നതിന് പകരമായി പേജ് നമ്പര്‍ വന്നിരിക്കുന്നു...
എല്ലാവരും അഭിപ്രായം അറിയിക്കണേ...

7 comments:

  1. ബ്ലോഗില്‍ Older Posts എന്നതിന് പകരം പേജ് നമ്പര്‍ ചേര്‍ക്കാം...!

    ReplyDelete
  2. പ്രയോജനകരമായ ഒരു പോസ്റ്റ്, എന്റെ ബ്ലോഗിലൊന്ന് പരീക്ഷിക്കണം, സഹായത്തിന് നീയും വരണം...

    ReplyDelete
  3. നന്ദി സുഹൃത്തെ.. ഞാന്‍ ആഡ് ചെയ്തു

    ReplyDelete
  4. മുഫീ.. നീ പിന്നെയും ഞങ്ങളെ പാഠം പഠിപ്പിച്ചു.. പരീക്ഷണം ഉടന്‍ കാണും.. :)

    ReplyDelete
  5. ഇത് തിരഞ്ഞു നടക്കുകയായിരുന്നു , ഇപ്പോഴാ കിട്ടിയത് , നന്ദി

    ReplyDelete