Wednesday, August 1, 2012

1 GB/s ഇന്‍റര്‍നെറ്റ് സ്പീഡുമായി ഗൂഗിള്‍...!

, by Mufeed | tech tips


ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്‍റര്‍നെറ്റ് കണക്ഷനുമായി ഗൂഗിള്‍. ഗൂഗിള്‍ ഫൈബര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ കണക്ഷനില്‍ സെക്കന്‍റില്‍ ഒരു ജി.ബി എന്ന നിരക്കിലാണ് വേഗത. ഫൈബര്‍ ഒപ്റ്റിക് കേബിളുകളിലൂടെയാണ് ഡാറ്റ കൈമാറ്റം ചെയ്യുന്നത്. ഇതില്‍ പ്രകാശ രശ്മികളായാണ് വിവരങ്ങള്‍ അയയ്ക്കുന്നത്, വളരെ വേഗത്തില്‍ കൂടുതല്‍ ഡാറ്റ അയക്കാന്‍ കഴിയും എന്നത് ഫൈബര്‍ ഒപ്റ്റിക് കേബിളുകളുടെ ഒരു മേന്മയാണ്.
തുടക്കത്തില്‍ കാന്‍സാസ് സിറ്റി, മിസൌറി എന്നിവിടങ്ങളില്‍ കണക്ഷന്‍ ലഭ്യമാവും. അധികം വൈകാതെ എല്ലായിടത്തും വ്യാപിപ്പിക്കാനാകും. ഹൈ ഡെഫിനിഷന്‍ സ്ട്രീമിങ് വീഡിയോ എല്ലാം തടസ്സമില്ലാതെ ആസ്വദിക്കാനാകും.
70 ഡോളറാണ് പ്രതിമാസ നിരക്ക്. ഇതോടൊപ്പം തന്നെ കേബിള്‍ ടിവി സേവനവും ലഭ്യമാക്കുന്നുണ്ട് ഗൂഗിള്‍. എന്നാല്‍ ഈ സേവനത്തിന് 50 ഡോളര്‍ അധികം നല്‍കേണ്ടി വരും. ആദ്യ ദിവസങ്ങളില്‍ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ഗൂഗിളിന്‍റെ സ്വന്തം ടാബ്ലറ്റ് ആയ നെക്സസ് 7 സൌജന്യമായി നല്‍കും. ഇനി മുതല്‍ ഒട്ടും താമസമില്ലാത്ത ഡൌണ്‍ലോഡിങ്ങും ബ്രൌസിങ്ങും സാധ്യമാകും. കാത്തിരുന്നു കാണാം...

2 comments:

  1. ഇന്‍റര്‍നെറ്റ് പ്രകാശ വേഗത്തില്‍...

    ReplyDelete
  2. സന്തോഷം,ഇത്തിരി കാശ് ചെലവായാലെന്താ കടിക്ക്ണ പട്ട്യേ കിട്ടൂലോ ?
    ഇനി കളികളും മറ്റ് വീഡിയോസും കാണാല്ലോ നന്നായിട്ട്.
    ആശംസകൾ.

    ReplyDelete