സാംസങ്ങില്‍ നിന്നും ആന്‍ഡ്രോയിഡ് ക്യാമറ..!
നീണ്ട ഇടവേളക്ക് ആദ്യമേ ക്ഷമ ചോദിക്കട്ടെ, എയര്‍സെലുകാര് പണി നിര്‍ത്തിയതൊടെ നമ്മടെ പണി വെള്ളത്തിലായി. ‘ഇറ്റിവെട്ടേറ്റവനെ തവള കടിച്ചു’ എന്ന് പറഞ്ഞ പോലെ ദേ പിന്നാലെ സെമസ്റ്റര്‍ എക്സാമും. അതൊക്കെ പോട്ടെ, നമുക്ക് ഇന്ന് സാമസങ്ങില്‍ നിന്നുള്ള പുതിയൊരു ഗാഡ്ജറ്റായ ഗ്യാലക്സി ക്യാമിനെ പരിചയപ്പെടാം.

സ്മാര്‍ട്ട് ഫോണുകളിലൂടെ മൊബൈല്‍ ഫോണ്‍ രംഗത്ത് തരംഗം സൃഷ്ടിച്ച സാസങ്ങില്‍ നിന്നും
ഇതാ പുതിയൊരു സ്മാര്‍ട്ട് ഗാഡ്ജറ്റ് കൂടെ,
ക്യാമറയുടെ ബാക്ക് കണ്ടാല്‍ അസ്സലൊരു സ്മാര്‍ട്ട് ഫോണ്‍ തന്നെ. സാംസങ്ങിന്‍റെ സ്മാര്‍ട്ട്ഫോണ്‍ സീരീസായ ഗ്യാലക്സിയില്‍ തന്നെയാണ് സാംസങ്ങ് ഗ്യാലക്സി ക്യാം എന്ന് പേരിട്ട ക്യാമറ വിപണിയിലെത്തുന്നത്. ഇതൊരു ക്യാമറ മാത്രമല്ല, മറിച്ച് ഒരു സ്മാര്‍ട്ട് ഫോണ്‍കൂടിയാണ്. പക്ഷേ കാളിങ് സൌകര്യം മാത്രം ഇല്ല. എടുത്ത ഫോട്ടോസ് മുഴുവന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലേയ്ക്ക് അപ് ലോഡ് ചെയ്യുന്ന പുതുതലമുറയെ ലക്ഷ്യമിട്ടാവാം ഒരുപക്ഷേ ഇത്തരമൊരു ക്യാമറയുടെ നിര്‍മാണത്തിലേയ്ക്ക് സാംസങ്ങിനെ നയിച്ചത്. 3G നെറ്റ്വര്‍ക്ക് പിന്തുണയ്ക്കുന്ന ഇതില്‍ ഒരു ഫോട്ടോ എടുത്ത് നിമിഷങ്ങള്‍ കൊണ്ട് തന്നെ നെറ്റിലേയ്ക്ക് അപ് ലോഡ് ചെയ്യാനും മെയില്‍ ചെയ്യാനും സാധിക്കും.
ഗൂഗിളിന്‍റെ പ്രഥമ ടാബ് ലറ്റായ നെക്സസ് 7 ലൂടെ അവതരിച്ച ജെല്ലിബീന്‍ 4.1 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സാസംങ്ങിന്‍റെ ആന്‍ഡ്രോയിഡ് ക്യാമറ പ്രവര്‍ത്തിക്കുന്നത്.
16 മെഗാപിക്സല്‍ ശേഷിയുള്ള BSI CMOS ക്യാമറയാണ് ഗ്യാലക്സി ക്യാമില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 1.4 ജിഗാഹെര്‍ട്ട്സ് പ്രൊസസറും 21x ഒപ്റ്റിക്കല്‍ സൂം, കൂടാതെ 4.77 ഇഞ്ച് ഡിസ്പ്ലേയും ഇതിനെ മറ്റു ക്യാമറകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. 1280 X 720 റെസലൂഷനില്‍ കപ്പാസിറ്റീവ് ടച്ച് സ്ക്രീനും. കൂടാതെ ത്രീജി, വൈഫൈ, ബ്ലൂടൂത്ത്, ജി പി എസ്, 3.5 ഹെഡ്സെറ്റ് ജാക്ക്, യു എസ് ബി കണക്റ്റിവിറ്റി എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഇന്‍റേര്‍ണല്‍ മെമ്മറി 8 ജിബിയാണ്. കൂടാതെ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം.
എന്നാല്‍ ഇത് ആദ്യത്തെ ആന്‍ഡ്രോയിഡ് ക്യാമറ അല്ല. ഇതിന് മുമ്പ് നിക്കണ്‍, Coolpix S800c എന്ന ക്യാമറ പുറത്തിറക്കിയിരുന്നു. അത് ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
അമേരിക്കയില്‍ 499 ഡോളറിന് ലഭിക്കും. എങ്കിലും ഇപ്പോള്‍ 29,900 രൂപയ്ക്ക് ഇന്ത്യയില്‍ പ്രീ ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. ഏതായാലും അസ്സലൊരു സ്മാര്‍ട്ട് ക്യാമറ തന്നെ.

വായിച്ചു..
ReplyDeleteനന്ദി ഹൈന, വീണ്ടും വരിക
Deleteഇത് കലക്കും
ReplyDelete