Sunday, May 5, 2013

കീബോര്‍ഡ് ഒരു മൌസ് ആക്കാം...!

undefined undefined, undefined by Mufeed | tech tips

തലക്കെട്ട് കണ്ട് അത്ഭുതപ്പെടേണ്ട, വിന്‍ഡോസ് നമുക്കായി ഒരുക്കി വെച്ച അത്ഭുതങ്ങളിള്‍ ചെറിയ ഒന്ന്. പ്രധാനപ്പെട്ട എന്തെങ്കിലും വര്‍ക്കുകള്‍ ചെയ്യുമ്പോള്‍ മൌസ് പണി മുടക്കിയാല്‍ നമ്മള്‍ എന്ത് ചെയ്യും? ഒന്നുകില്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്ത് നോക്കും, അല്ലെങ്കില്‍ മൌസ് കമ്പ്ലൈന്‍റ് ആണോ എന്ന് നോക്കും. രണ്ടായാലും  വര്‍ക്ക് പെട്ടന്ന് തീര്‍ക്കണം, ഒരു മൌസ് എവിടെയും കിട്ടാനും ഇല്ല. ഈ സാഹചര്യത്തില്‍ മൌസ്കീസ് (MouseKeys) എന്ന വിന്‍ഡോസ് സങ്കേതം നമ്മുടെ സഹായത്തിനെത്തുകയാണ്. ഇതിന് ഒരു സോഫ്റ്റ്വെയറും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. മൌസ് കീസ് പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
             അദ്യമായി കീബോര്‍ഡിലെ Alt+Shift+NumLock കീകള്‍ ഒരുമിച്ചമര്‍ത്തുക.





 അപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു ഡയലോഗ് ബോക്സ് ഓപ്പണ്‍ ആവും.


അതില്‍ നിന്നും ‘സെറ്റിങ്ങ്സ്’ എടുക്കുക.



Use mouse keys ടിക്ക് ചെയ്തതിന് ശേഷം സെറ്റിങ്ങ്സില്‍ ക്ലിക്കുക.



ഇവിടെ നമുക്ക് പോയിറ്ററിന്‍റെ സ്പീഡും, ആക്സലറേഷനും ക്രമീകരിക്കാം. ശേഷം ഒകെ അമര്‍ത്തുക.



ഒകെ ക്ലിക്ക് ചെയ്യാം. ഇപ്പൊള്‍ മുതല്‍ നിങ്ങള്‍ക്ക് കീബോര്‍ഡില്‍ മൌസ് ഉപയോഗിച്ച് തുടങ്ങാം. ഇതിനായി ന്യൂമറിക് കീ പാഡ് എന്ന കീബോര്‍ഡിന്‍റെ ഭാഗം ആണ് ഉപയോഗിക്കുന്നത്.  ഓരോ കീകളുടേയും ഉപയോഗം താഴെ കൊടുത്തിരിക്കുന്നു.

ഉപയോഗം കഴിഞ്ഞാല്‍ വീണ്ടും Alt+Shift+NumLock അമര്‍ത്തി മൌസ് കീസ് ക്ലോസ് ചെയ്യാം.

ഓര്‍ക്കുക, മൌസിന് പകരം മൌസ് മാത്രം :D

12 comments:

  1. കൊള്ളാം

    പക്ഷെ ഇതൊക്കെ എങ്ങനെ ഓര്‍ത്തിരിയ്ക്കുമെന്നാണ് സംശയം
    വേണ്ട് സമയത്ത് വിദ്യ മറന്നുപോയാലോ!!!

    ReplyDelete
    Replies
    1. ഹി ഹി... അജിത്തേട്ടാ ഓര്‍ത്തിരിക്കാനാല്ലേ പാട്..

      Delete
  2. ഹും കൊള്ളാം...

    ReplyDelete
  3. അഭിനന്ദനങ്ങൾ..പുതിയ ട്രിക്സ് പോരട്ടെ..

    ReplyDelete
    Replies
    1. നന്ദി നവാസ്ക്കാ...പുതിയവ വന്നു കൊണ്ടിരിക്കും.... :)

      Delete
  4. Replies
    1. നന്ദി നിതീഷ്. വീണ്ടും വരിക.

      Delete