Saturday, April 20, 2013

പ്ലേസ്റ്റോര്‍ ആപ്ലിക്കേഷനുകളുടെ .apk സേവ് ചെയ്യാം...!

, by Mufeed | tech tips




സുഹൃത്തുക്കളെ, ഇതാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത...

മുഖ്യധാരാ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ നിരയിലേയ്ക്ക് കടന്ന് വന്നിരിക്കുന്ന ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ച് അറിയാത്തവര്‍ ഇന്ന് നമുക്കിടയില്‍ ഉണ്ടായിരിക്കില്ല.
ഇന്ന് നമുക്ക് പുതിയ ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പരിചയപ്പെടാം.
ആന്‍ഡ്രോയില്‍ മലയാളം എഴുതുന്നതിനെക്കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ പലപ്പോഴും ആപ്ലിക്കേഷനുകള്‍ ഗൂഗിളിന്‍റെ അപ്ലിക്കേഷന്‍ സ്റ്റോര്‍ ആയ പ്ലേസ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുകയാണല്ലോ പതിവ്. ഇങ്ങനെ ഡൌണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ നേരിട്ട് ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ആവുകയാണ് ചെയ്യുന്നത്. നമ്മള്‍ ഡിവൈസ് റീസെറ്റ് ചെയ്യുകയോ അബദ്ധവശാല്‍ ആപ്ലിക്കേഷന്‍ റിമൂവ് ആവുകയോ ചെയ്താല്‍ വീണ്ടും പ്ലേസ്റ്റോറില്‍ ചെന്ന് ഡൌണ്‍ലോഡ് ചെയ്യുകതന്നെ വേണം. അതായത്, ആപ്ലിക്കേഷന്‍റെ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യേണ്ട .akp ഫയല്‍ നമുക്ക് കിട്ടുന്നില്ല. വൈറസ് ബാധ, മറ്റു സെക്യൂരിറ്റി കാരണങ്ങള്‍ കൊണ്ട് പലരും മറ്റു സൈറ്റുകളില്‍ നിന്ന് ഇന്സ്റ്റാള്‍ ഫയലായ .apk ഡൌണ്‍ലോഡ് ചെയ്യാന്‍ മടിക്കുകയാണ്. പ്ലേസ്റ്റോറില്‍ നിന്നാണെങ്കില്‍ ലേറ്റസ്റ്റ് അപ്ഡേഷനും കിട്ടും. ഇതിനൊരു പരിഹാരമാണ് SaveMaster എന്ന ആപ്ലിക്കേഷന്‍.
ഇതിലൂടെ നമ്മള്‍ ഒരു പ്രാവശ്യം പ്ലേസ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനുകളുടെ apk ഫയല്‍ സേവ് ചെയ്യാം. ആന്‍ഡ്രോയിഡ് 2.0 യ്ക്ക് മുകളിലുള്ള ഏത് വേര്‍ഷനിലും ഇത് വര്‍ക്ക് ചെയ്യും. മൊബൈലുകളിലേയ്ക്കും ടാബ്ലറ്റുകളിലേയ്ക്കും ഒറ്റ വെര്‍ഷന്‍ മാത്രം മതി.
ഇതിന്‍റെ ഇന്‍സ്റ്റലേഷനും ഉപയോഗവും നമുക്ക് നോക്കാം. ഇവിടെ കാണിച്ചിരിക്കുന്നത് ജെല്ലി ബീന്‍ ഒ.എസ് ആണ്.
അപ്പ് ഡ്രോയറില്‍ നിന്ന് പ്ലേസ്റ്റോര്‍ ഐക്കണ്‍ ടാപ്പ് ചെയ്ത് സ്റ്റോറിലെത്തുക.
NB : ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് യാതൊരു റൂട്ട് പെര്‍മിഷനും ആവശ്യമില്ല.



സെര്‍ച്ച് ബോക്സില്‍ save master എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ബട്ടണ്‍ ടാപ്പ് ചെയ്യുക.



ആദ്യം കാണുന്ന അപ്പ് സെലക്റ്റ് ചെയ്യുക.


ഇന്‍സ്റ്റാള്‍ ബട്ടണ്‍ ടാപ്പ് ചെയ്യുക.



accept & download സെലക്റ്റ് ചെയ്യുക.


 installation in progress....



ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുക.




ഇവിടെ നിങ്ങള്‍ക്ക് പ്ലേസ്റ്റോര്‍ വഴി ഡൌണ്‍ലോഡ് ചെയ്തതും, ഓഫ്ലൈന്‍ ആയി ഇന്‍സ്റ്റാള്‍ ചെയ്തതുമായ ആപ്ലിക്കേഷനുകള്‍ കാണാന്‍ സാധിക്കും.
ഒരു മൊബൈല്‍ വ്യൂ,






ഇനി സേവ് ചെയ്യാനുദ്ദേശിക്കുന്ന ആപ്ലിക്കേഷനില്‍ ടാപ്പ് ചെയ്യുക.



Save ബട്ടണ്‍ അമര്‍ത്തുക. ആപ്ലിക്കേഷന്‍ സേവ് ആയിക്കഴിഞ്ഞു..!


 ഇനി ഒന്നിലധികം ആപ്ലിക്കേഷനുകളുടെ ഇന്‍സ്റ്റാള്‍ ഫയല്‍ വേണമെങ്കില്‍ മാര്‍ക് ചെയ്ത് സേവ് ചെയ്യാവുന്നതാണ്.



മാര്‍ക് ചെയ്തതിന് ശേഷം Backup ബട്ടണ്‍ ടാപ് ചെയ്താല്‍ മതി. മാര്‍ക് ചെയ്തയത്രയും സേവ് ആയിക്കൊള്ളും.



 ഇനി സേവ് ചെയ്ത ആപ്ലിക്കേഷനുകള്‍ എങ്ങനെ കാണാം എന്ന് നോക്കാം.
 ഫോണില്‍/ടാബില്‍ ഇന്‍റേര്‍ണല്‍ മെമ്മറി ഉണ്ടെങ്കില്‍ അത്, അല്ലെങ്കില്‍ എസ് ഡി കാര്‍ഡ് ആണെങ്കില്‍ അത്, ഓപ്പണ്‍ ചെയ്യുക. ഹോം ഫോള്‍ഡറില്‍ മറ്റു ഫോള്‍ഡറുകളുടെ കൂടെ appsaver എന്നൊരു ഫോള്‍ഡര്‍ കൂടെ കാണാം. അത് ഓപ്പണ്‍ ചെയ്യുക.



ഇനി ഡിവൈസ് ഫോര്‍മാറ്റ് ചെയ്യുകയോ ആപ്ലിക്കേഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ ഒരു പ്രശ്നവും ഇല്ല, ഇവിടെ നിന്നും ആപ്ലിക്കേഷനുകള്‍ എടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.






എന്നെ സംബന്ധിച്ചിടത്തോളം ഈ ആപ്ലിക്കേഷന്‍ ഒരു അനുഗ്രഹം തന്നെ!
ഇത് ഉപകാരപ്പെട്ടെങ്കില്‍ ദയവായി അഭിപ്രായം അറിയിക്കുക. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം.

14 comments:

  1. വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്‌....

    Save Master Downloading........ :)

    ReplyDelete
    Replies
    1. നന്ദി ലിബി. വീണ്ടും വരിക.

      Delete
  2. "Better App Manager" എന്ന ആപ്ലികേഷനും വളരെ നല്ലതാണ്. Back up storage location നമുക്ക് സെലക്ട്‌ ചെയ്യാം.app ൽ  നിന്ന് തന്നെ backup storage ലേക്ക് access ഉള്ളത് കൊണ്ട് home folder ലോ മറ്റോ പോകേണ്ടതില്ല . 

    ReplyDelete
    Replies
    1. രണ്ടും ഒരേ ഉപയോഗമാണ്. പക്ഷേ നിങ്ങള്‍ പറഞ്ഞ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ ഇല്ല.

      Delete
  3. വളരെ ഉപകാരപ്രദമായ അറിവുകള്‍ ആണ് . അണ്ട്രോയിട് ഫോണ്‍ ഉപയോഗിക്കുന്ന പലര്‍ക്കും അതിന്റെ മുഴുവന്‍ ഉപയോഗങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല , ഇത്തരം പോസ്റ്റുകള്‍ അത്തരക്കാര്‍ക്ക് ഒരു മുതല്‍ക്കൂട്ടാവും എന്നതില്‍ സംശയമില്ല ..

    ReplyDelete
    Replies
    1. അതെ, ആന്‍ഡ്രോയിഡ് ഇന്ന് വളരെ അഡ്വാന്‍സ്ഡ് ആണ്. സലീംക്ക പറഞ്ഞത് പോലെ മുഴുവന്‍ സാധ്യതകളും ഇന്നും പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞില്ല.
      ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. വീണ്ടും വരിക.

      Delete
  4. അനുഗ്രഹം തന്നെ മുഫീ...

    ReplyDelete
  5. ഇങ്ങനൊരു അപ്പ്ലിക്കേഷന്‍ നോക്കി നടക്കുവായിരുന്നു...
    താങ്ക്സ് ഉണ്ട് ഭായ്‌.,..
    ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ ആപ്പ്സ്‌ പരിചയപ്പെടുത്തൂ...

    ReplyDelete
  6. Jar files simple ayi download cheyyan UC browseril sadhiqum
    download menuvile installinu pakaram save select cheyyuka.then close the app and rename the app in phone
    eg:app_jar --> app.jar
    the app will work properly............ :)

    ReplyDelete