Thursday, April 25, 2013

ഗ്യാലക്സി നോട്ട് 8 ഇന്ത്യയില്‍ - 30,900 രൂപ.

, by Mufeed | tech tips





സാംസങ്ങിന്‍റെ ഗ്യാലക്സി നോട്ട് സീരീസിലെ പുതിയ ഒരു ഗാഡ്ജറ്റ് ആയ ഗ്യാലക്സി നോട്ട് 8 പുറത്തിറക്കിയ കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഇനി നോട്ട് 8 ഇന്ത്യയിലും 30,900 രൂപയ്ക്ക്, ഗ്യാലക്സി നോട്ട് 510 എന്ന പേരില്‍ ലഭ്യമായിത്തുടങ്ങും. നിരവധി സവിശേഷതകളുമായാണ് ഗ്യാലക്സി നോട്ട് വരുന്നത്. എഴുത്തിനും വായനയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് നോട്ട് നിര്‍മിച്ചിരിക്കുന്നത് എന്ന് പേരില്‍ നിന്ന് തന്നെ മനസ്സിലാക്കാം.
ആന്‍ഡ്രോയിഡ് 4.1.2 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് 189ppi ഡെന്‍സിറ്റിയോട് കൂടി 1280 X 800 പിക്സല്‍ വലിപ്പത്തിലുള്ള 8 ഇഞ്ച് XVGA TFT ഡിസ്പ്ലേ ആണുള്ളത്.



 സ്റ്റാറ്റസ് ബാറില്‍ റീഡിംഗ് മോഡ് എന്ന ഓപ്ഷന്‍ കൂടി വായന എളുപ്പമാക്കാന്‍ നല്‍കിയിട്ടുണ്ട്.











കൂടാതെ ഫോണ്‍ കോളിന്‍റെ ഇടയില്‍ നോട്ടുകള്‍ തയ്യാറാക്കാം, ഇ-മെയില്‍ ചെക്ക് ചെയ്യാം, മാപ്പ് നോക്കാം...










പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത എസ്-നോട്ട് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡീഫോള്‍ട്ടായി നല്‍കിയിരിക്കുന്ന 10+3 ടെമ്പ്ലേറ്റുകള്‍ ഉപയോഗിച്ച് ആകര്‍ഷകമായ രീതിയില്‍ ലേഖനങ്ങളും മറ്റും തയ്യാറാക്കാം.













 നോട്ടിന്‍റെ കൂടെ നല്‍കിയിരിക്കുന്ന എസ്-പെന്‍ ഉപയോഗിച്ച് എഴുത്ത്, വായന, ചിത്രരചന,
എഡിറ്റിങ് എന്നിവ വേഗത്തിലാക്കാനും, മികവുറ്റതാക്കാനും കഴിയും. എയര്‍ വ്യൂ, എസ്-നോട്ട്, എസ് പ്ലാനാര്‍, ഹാന്‍ഡ് റൈറ്റിങ് എന്നിവയും എസ്-പെന്‍ നല്‍കുന്നു.





ക്വാഡ് കോര്‍ പ്രൊസസ്സറും 2 ജിബി റാമും മികച്ച വേഗത നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് ആംഗിളില്‍ നോക്കിയാലും നിറവ്യത്യാസം അനുഭവപ്പെടാത്ത ടി എഫ് ടി സ്ക്രീന്‍ മികച്ച വായനാനുഭവം തീര്‍ച്ചയായും നല്‍കും.
64 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താവുന്ന നോട്ട്, 16 ജിബി, 32 ജിബി എന്നീ വ്യത്യസ്ത മോഡലുകളില്‍ ലഭ്യമാണ്. a/b/g/n ബാന്‍ഡുകളിലുള്ള വൈഫൈ, ബ്ലൂടൂത്ത് 4.0 എന്നിവ മികച്ച കണക്റ്റിവിറ്റി പ്രദാനം ചെയ്യുന്നു.

 Key Specifications
  • 8 Inch XVGA TFT Display with resolution of 1280X800
  • 1.6 Ghz Quad core processor.
  • 2 GB RAM.
  • 16/32 GB internal storage.
  • MicroSD support up to 64 GB
  • 5 MP rear camera and 1.3 MP front facing camera.
  • WiFi 802 a/b/g/n
  • Bluetooth 4.0
  • USB 2.0
  • A-GPS
  • Android 4.1.2 Jellybean
  • Accelerometer, Digital compass, Proximity sensor.
  • 4,600 mAh battery.

9 comments:

  1. ഗൊള്ളാം മഹനേ ഗൊള്ളാം.. ഇനി ഇതുവാങ്ങാന്‍ ജോര്‍ജുകുട്ടി ആരു തരും എന്നതാണ് ചോദ്യം.

    ReplyDelete
  2. നല്ല വിവരണം മുഫീദ്.... ഇതൊന്ന് വാങ്ങാൻ അനുഗ്രഹം ചൊരിയുന്നു

    ReplyDelete
  3. കാശ് മുഫീദ് തരും എല്ലാവരും വരുവീൻ..

    ReplyDelete
  4. Replies
    1. ഹ്മ്മ്....കലക്കിയാ മതിയായിരുന്നു.

      Delete
  5. ഒരുപാട് നല്ല പോസ്റ്റുകള്‍ ....
    പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ ഒന്ന് ഓര്‍മിപ്പിക്കണം ...
    അസ്രൂസാശംസകള്‍

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി അസ്രുസ് ഇക്കാ..
      തീര്‍ച്ചയായും പുതിയ പോസ്റ്റ് അപ്ഡേറ്റ് അറിയിക്കാം. ഇ മെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യാന്‍ ശ്രമിക്കുമല്ലോ.

      Delete