Thursday, August 2, 2012

ഫോട്ടോഷോപ്പിലും വേഡിലും മലയാളം എഴുതാം : ഫോട്ടോഷോപ്പ് പഠിക്കാം.

, by Mufeed | tech tips


ഡ്രാഫിക് ഡിസൈനിങ് രംഗത്ത് അനന്ത സാധ്യതകളുള്ള ഒരു സോഫ്റ്റ്വെയറാണ് ഫോട്ടോഷോപ്പ് എന്ന് നമുക്കറിയാം. അഡോബ് സിസ്റ്റംസ് എന്ന കമ്പനി നിര്‍മിച്ച് വിതരണം ചെയ്യുന്ന സോഫ്റ്റ്വെയര്‍ ആണിത്. പോസ്റ്ററുകള്‍, ഫ്ലക്സുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍ തുടങ്ങി ഡിസൈനിങ് മേഖലയില്‍ എല്ലായിടത്തും ഫോട്ടോഷോപ്പിന്‍റെ സാന്നിദ്ധ്യം നമുക്ക് കാണാം. ക്രിയേറ്റ് സ്യൂട്ട് (Create Suit) എന്ന സീരീസിലെ CS 6 എന്ന വേര്‍ഷനാണ് ഇപ്പോഴത്തെ ലേറ്റസ്റ്റ് എഡിഷന്‍. മുകളില്‍ പറഞ്ഞ തരത്തിലുള്ള വര്‍ക്കുകള്‍ ചെയ്യുമ്പോള്‍ അതില്‍ നമ്മുടെ മാതൃഭാഷ കടന്നു വരിക സ്വാഭാവികമാണ്. എന്നാല്‍ ടൈപ്പ് ചെയ്യാനുള്ള ബിദ്ധിമുട്ട് മൂലം പലപ്പോഴും ഇംഗ്ലീഷില്‍ തന്നെ ചെയ്യുകയാണ് പതിവ്. ഇനി നമുക്ക് മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് എങ്ങനെ മലയാളത്തില്‍ വരുത്താം എന്ന് നോക്കാം. വളരെ സിമ്പിള്‍ ആയൊരു ട്രിക്ക് ആണിത്.
 ആദ്യമായി ഒരു കുഞ്ഞു സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യണം. മാത്രമല്ല, ML TT ഫോണ്ടുകളും ആവശ്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഇവിടെ ക്ലിക്ക് ചെയ്ത് ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാം.

ഇനി കീമാന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത ഫോണ്ടുകളും ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍, ഡൌണ്‍ലോഡ് ചെയ്ത ഫോണ്ടുകളെല്ലാം കണ്ട്രോള്‍ പാനലിലെ ഫോണ്ട്സ് എന്ന ഫോള്‍ഡ്റില്‍ പേസ്റ്റ് ചെയ്താല്‍ മതി.
ഇനി കീമാന്‍ ഓപ്പണ്‍ ചെയ്യുക.



ശേഷം ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്യുക.

File --> New എന്ന ക്രമത്തില്‍ പുതിയ ഡോക്യ്യുമെന്‍റ് ഓപ്പണ്‍ ചെയ്യുക.




ടൂള്‍ ബാറിലെ  ‘T‘ എന്ന ടൂള്‍ സെലക്റ്റ് ചെയ്യുക.



ടൈപ്പ് ചെയ്യുന്നതിന് മുമ്പ് സിസ്റ്റം ട്രേ ഒന്ന് ശ്രദ്ധിക്കൂ...നാം നേരത്തെ ഓപ്പണ്‍ ചെയ്ത കീമാന്‍ പ്രോഗ്രാം ഇവിടെ ഒരു ഐക്കണ്‍ ആയി കിടക്കുകയാണ്. ഈ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.


അപ്പോള്‍ കിട്ടുന്ന ലിസ്റ്റില്‍ നിന്നും ML_TT Keyboard(ASCII) സെലക്റ്റ് ചെയ്യുക.


ആപ്പോള്‍ കീമാന്‍ ഐക്കണ്‍ മാറിയതായി കാണാം. ഈ ഐക്കണ്‍ ആക്റ്റീവ് ആയി നില്‍ക്കുമ്പോള്‍ മാത്രമേ നമുക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കൂ...




ഇനി ടൈപ്പിങ് തുടങ്ങുന്നതിന് മുമ്പ് നാം നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്ത് വെച്ച ഏതെങ്കിലും ഒരു ഫോണ്ട് സെലക്റ്റ് ചെയ്യുക.





ഇനി ബ്ലാങ്ക് ഡോക്യുമെന്‍റിലെ ഏതെങ്കിലും ഒരു സ്ഥലത്ത് ക്ലിക്ക് ചെയ്ത് മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് നോക്കൂ...

കീമാന്‍ ഓഫ് ചെയ്യണമെങ്കില്‍ സിസ്റ്റം ട്രേയിലെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് No Keyman Keyboard സെലക്റ്റ് ചെയ്താല്‍ മതി.


മൈക്രോസൊഫ്റ്റ് വേഡിലും ഇതു പോലെ ടൈപ്പ് ചെയ്യാവുന്നതാണ്. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കുക. അത് വഴി എനിക്കും പഠിക്കം.


മംഗ്ലീഷ് ടൈപ്പിങ് സഹായി



18 comments:

  1. മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളം എഴുതാം...!!!

    ReplyDelete
  2. വളരെ നല്ല ഇന്‍ഫര്‍മേഷന്‍ താങ്ക്സ് ബ്രദര്‍

    ReplyDelete
  3. Replies
    1. ഫിറോസ്,
      മൈക്രോസൊഫ്റ്റ് വേഡിലും ഇതു പോലെ ടൈപ്പ് ചെയ്യാവുന്നതാണ്. എന്ന് ഞാന്‍ മുമ്പ് പറഞ്ഞു. മനസ്സിലായില്ലെങ്കിലും ഒന്നൂടെ പറയാം.
      വേഡ് ഓപ്പണ്‍ ചെയ്യുക. കീമാനും ഓപ്പണ്‍ ചെയ്യുക. വേഡ് വിന്‍ഡോ ആക്റ്റീവ് ആണെന്ന് ഉറപ്പ് വരുത്തി കീമാന്‍ ഐക്കണ്‍ ML TT യിലേക്ക് മാറ്റുക. വേഡില്‍ മലയാളം ഫോണ്ട് സെറ്റ് ചെയ്ത ശേഷം ടൈപ്പിങ് തുടങ്ങാം...

      Delete
  4. നല്ല ഇന്ഫോര്‍മശേന്‍...നന്ദി ...

    ReplyDelete
  5. വളരെ നല്ല പോസ്റ്റ്.........


    1000 likes

    ReplyDelete
  6. njan intall cheythu pakshe type cheyyumbol manglish varunnilla veruthey chila malayalam letters maathrame varunnullu.. pls help me

    ReplyDelete
    Replies
    1. മ്റുപടി വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.
      കീമാൻ ഐക്കൺ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ഫോട്ടോഷോപ്പ് വിൻഡോ ആക്റ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം ഐക്കൺ മാറ്റി ടൈപ്പ് ചെയ്ത് തുടങ്ങുക, അല്ലാത്ത പക്ഷം മംഗ്ലീഷിൽ ടെക്സ്റ്റ് വരില്ല

      Delete
  7. വളരെയധികം പ്രയോജനമുള്ള വിവരങ്ങള്‍ ....ഇനിയും ട്രിക്കുകള്‍ ഇടുക .ആശംസകള്‍

    ReplyDelete
  8. നന്ദി. വീണ്ടും വരിക

    ReplyDelete
  9. നല്ല ഉപകാരം വളരെ നന്ദി

    ReplyDelete
  10. വളരെ നല്ല ഉപകാരം താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് ലാഭേച്ചയില്ലാതെ പകര്‍ന്നു കൊടുക്കുന്ന താങ്കളെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ

    ReplyDelete
  11. വളരെ നല്ല ഉപകാരം താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് ലാഭേച്ചയില്ലാതെ പകര്‍ന്നു കൊടുക്കുന്ന താങ്കളെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ

    ReplyDelete
    Replies
    1. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി... വീണ്ടും വരിക

      Delete