Saturday, December 22, 2012

ആന്‍ഡ്രോയിഡില്‍ മലയാളം ടൈപ്പ് ചെയ്യാം...!

, by Mufeed | tech tips



ആന്‍ഡ്രോയിഡ് എന്ന വാക്ക് ഇന്ന് ചിരപരിചിതമായിക്കഴിഞ്ഞു. മൊബൈല്‍, ടാബ്ലറ്റ് പ്ലാറ്റ്ഫോം രംഗത്ത് ആന്‍ഡ്രോയിഡ് ഇന്ന് മറ്റെല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളേയും പിന്തള്ളി മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ പ്രമുഖ മൊബൈല്‍ നിര്‍മാതാക്കാളും തന്നെ താന്താങ്ങളുടെ ലേറ്റസ്റ്റ് മോഡലുകളില്‍ പുതിയ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം നല്‍കാന്‍ മത്സരിക്കുകയാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ആന്‍ഡ്രോയിഡ് മൊബൈലും ടാബ്ലറ്റും ഉപയോഗിക്കുന്നവര്‍ക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ കമ്പ്യൂട്ടറിനെത്തന്നെ ആശ്രയിക്കണം.
എന്നാല്‍, പുതിയ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നമുക്ക് മലയാളം നിഷ്പ്രയാസം ടൈപ്പ് ചെയ്യാന്‍ സാധിക്കും. ഒരു വിധ ഫോണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാതെത്തന്നെ.
അതിനായി, ആദ്യംഗൂഗിളിന്‍റെ ആപ്ലിക്കേഷന്‍ സ്റ്റോര്‍ ആയ ഗൂഗിള്‍ പ്ലേ / പ്ലേ സ്റ്റോര്‍ ഓപ്പണ്‍ ചെയ്യുക. ആപ്പ് ഡ്രോയറില്‍ ഡീഫോള്‍ട്ടായി ഉണ്ടാകും.





സെര്‍ച്ച് ബോക്സില്‍ varamozhi എന്ന് റ്റൈപ്പ് ചെയ്ത് സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുക.




ശേഷം APPS എന്ന ഹെഡിങിന് താഴെയുള്ള Varamozhi Transliteration എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.



Install എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.



Accept & Download ബട്ടണ്‍ ക്ലിക്ക് ചെയൂക.



Download in progress...



Open ക്ലിക്കുക.










Type in Manglish എന്നിടത്ത് മംഗ്ലീഷില്‍, നമുക്ക് മലയാളത്തില്‍ വരുത്തേണ്ടവ എഴുതുക. എത്ര വേണമെങ്കിലും സപ്പോര്‍ട്ട് ആവുന്നതാണ്.






ഒരു ഉദാഹരണം താഴെ (ടൈപ്പ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക് ആയി മലയാളം വരുന്നതാണ്).



Copy ബട്ടണ്‍ അമര്‍ത്തുക.
ശേഷം എവിടെയാണോ മലയാളം ടൈപ്പ് ചെയ്യേണ്ടത്, അവിടെ പേസ്റ്റ് ചെയ്യുക.
ചില ഉദാഹരണങ്ങള്‍...






എല്ലാവരും അഭിപ്രായം അറിയിക്കുമല്ലോ...

26 comments:

  1. എല്ലാത്തിന്റെയും സ്ക്രീന്‍ഷോട്ട് ഉണ്ടായത് കൊണ്ട് വേഗം മനസ്സിലാക്കാന്‍ കഴിയും , കൂടുതല്‍ ആളുകള്‍ക്ക് ഉപകാരപ്പെടും ,, വളരെ നല്ല ഒരു പോസ്റ്റ്

    ReplyDelete
    Replies
    1. നന്ദി സലിംക്കാ...വീണ്ടും വരിക...

      Delete
  2. കഴിഞ്ഞ ഒരാഴ്ച ഇതൊന്നു റെഡിയാക്കാന്‍ ഞാന്‍ പെട്ട പാട്.... ഇതില്‍ പറയും പോലെ വരമൊഴി transliteration app തുറന്നു ടൈപ്പ് ചെയ്തു കോപ്പി ചെയ്യുകയല്ലാതെ നേരിട്ട് കമന്റ്‌ ബോക്സില്‍ മലയാളം ടൈപ്പ് സാധിക്കുമല്ലോ... languages and input settingsല്‍ പോയി വരമൊഴി select ചെയ്‌താല്‍ മതിയല്ലോ.... ആ സൂത്രം കൂടി ഇതില്‍ ഉള്‍പ്പെടുത്തിക്കൂടെ....

    ReplyDelete
    Replies
    1. ആ ഓപ്ഷന്‍ വര്‍ക്ക് ആവുമെങ്കിലും മംഗ്ലീഷില്‍ തന്നെയാണ് ഔട്ട്പുട്ട് വരുന്നത്. വ്യത്യസ്ത മോഡലുകളില്‍ പരീഷിച്ച് നോക്കണം

      Delete
  3. ഹ.. ഹ.. ഞാനിത് എങ്ങനെ കിട്ടും എന്ന് അന്വേഷിച്ചു നടക്കുവാരുന്നു... നന്ദി മുഫീദ്... നല്ല പോസ്റ്റ്‌....,...

    ReplyDelete
  4. മുഫീദ്‌ ഇത് പൊളിച്ചു ഡീറ്റെയിലായി എല്ലാം വിവരിച്ചു .. താങ്ക്സ്

    ReplyDelete
  5. വളരെ നല്ല പോസ്റ്റ്‌...,,, കൃത്യമായ വിവരങ്ങള്‍ ഭംഗിയായി വിവരിച്ചിരിക്കുന്നു..

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...

      Delete
  6. വളരെ ഉപകാരപ്രദമായൊരു പോസ്റ്റ്‌.

    ReplyDelete
  7. വളരെ നല്ല ലേഖനം.
    അഭിനന്ദനങ്ങൾ!

    ReplyDelete
    Replies
    1. നന്ദി ജയന്‍ ചേട്ടാ..വീണ്ടും വരിക.

      Delete
  8. നന്ദി മുഫീദ്‌ . ( ഇപ്പോഴാ ഒരു ആന്‍ഡ്രോയിഡ് ഫോനെ സ്വന്തമായത്. അപ്പോള്‍ ആവശ്യം വന്നു )

    ReplyDelete
  9. നല്ല പോസ്റ്റ്‌..വിവരങ്ങള്‍ പങ്കു വെച്ചതിനു നന്ദി

    ReplyDelete
    Replies
    1. നന്ദി ഷാജിക്കാ..വീണ്ടും വരണേ...

      Delete
  10. നന്ദി .. ഒരുപാടു ഉപകാരപ്രദം ആയി ..

    ReplyDelete
    Replies
    1. ഉപകാരപ്രദം ആയി എന്നറിഞ്ഞതില്‍ സന്തോഷം. വീണ്ടും വരിക :)

      Delete
  11. malayalam-in-english editor-ആന്‍ഡ്രോയിഡിൽ ഉണ്ട്.ഒന്നു ശ്രമിചു നോക്കൂമുഫീദ്...

    ReplyDelete
  12. പ്രിയമുഫീദ്,എന്റെ റ്റാബ്ലെറ്റിൽ ( കേർണൾ 3.1വേർഷൻ )വരമൊഴി മലായളം ടൈപ്പ് ചെയ്യാം എന്നാൽ മാറ്റർ കോപ്പിചെയ്യുബോൾ ചതുരകട്ടകളായാണ് പേസ്റ്റാവുന്നത്. റ്റാബ് മലയാളം സപ്പോർട്ട് ചെയ്യാത്തത് കൊണ്ടാണൊ?
    താങ്കൾ സാഹായിക്കുമല്ലൊ പ്രതീക്ഷയൊടെ

    ReplyDelete