Friday, May 31, 2013

സോഫ്റ്റ്വെയറുകള്‍ കീബോര്‍ഡ് വഴി ഓപ്പണ്‍ ചെയ്യാം..!

, by Mufeed | tech tips


പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളും മറ്റും വേഗത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഒരു ഷോര്‍ട്ട് കട്ട് ഉണ്ടാക്കി ഡെസ്ക്ടോപ്പിലോ സ്റ്റാര്‍ട്ട് മെനുവിലോ കൊണ്ടിടുന്നവരാണല്ലോ നമ്മളിലധികവും. എന്നാല്‍ പ്രോഗ്രാമുകള്‍ കീബോര്‍ഡ് ഷോര്‍ട്ട്കട്ട് വഴി എളുപ്പത്തില്‍ തുറക്കാന്‍ കഴിയുന്ന ഒരു വിദ്യ പരിചയപ്പെടുത്തുകയാണിവിടെ.
ആദ്യമായി ഷോര്‍ട്ട്കട്ട് ഉണ്ടാക്കേണ്ട  പ്രോഗ്രാമിന്‍റെ ഒരു ഷോര്‍ട്ട്കട്ട് ഐക്കണ്‍ എവിടെയെങ്കിലും ക്രിയേറ്റ് ചെയ്തിടുക. ശേഷം ആ ഷോര്‍ട്ട്കട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ്എടുക്കുക.

Shortcut എന്ന ടാബിന് താഴെ Shortcut key എന്നൊരു ഓപ്ഷന്‍ കാണാം. മുമ്പ് ഷോര്‍ട്ട് കട്ട് കീ സെറ്റ് ചെയ്തിട്ടില്ലെങ്കില്‍ None എന്നായിരിക്കും കാണുക.


ഇനി ‘None‘ എന്ന് എഴുതിയിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് കീ ബോര്‍ഡില്‍, ഈ പ്രോഗ്രാം തുറക്കാന്‍ വേണ്ട ഷോര്‍ട്ട് കട്ട് ആവശ്യാനുസരണം ടൈപ്പ് ചെയ്ത് നല്‍കുക.
ഒരു ഉദാഹരണം നോക്കാം,

ഇവിടെ Ctrl, Alt, I കീകള്‍ ഒരുമിച്ച് അമര്‍ത്തിയിരിക്കുന്നു. നേരത്തെ None എന്ന് കാണിച്ചിടത്ത് ഇപ്പോള്‍ ഈ കീകള്‍ ആയിരിക്കും കാണിക്കുന്നത്.

ശേഷം ഒകെ അമര്‍ത്തുക. ഇനി ഈ കീകള്‍ ഒരുമിച്ചമര്‍ത്തിയാല്‍ മതി ആ പ്രോഗ്രാം തുറക്കാന്‍.. :)
അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

5 comments: