Sunday, May 5, 2013

സാംസങ് ഗ്യാലക്സി S4 ഇന്ത്യയില്‍, 41500 രൂപയ്ക്ക്!

, by Mufeed | tech tips




ഗാഡ്ജറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട്, ഇതാ ഗ്യാലക്സി എസ് 4 ഇന്ത്യയില്‍! കൊറിയന്‍ കമ്പനിയായ സാംസങ്ങിന്‍റെ ഗ്യാലക്സി സീരീസിലെ ഏറ്റവും പുതിയ ഫോണാണ് ഗ്യാലക്സി എസ് 4. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ പ്രീ ഓര്‍ഡര്‍ ചെയ്യാമായിരുന്ന എസ്4 ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യാം, സാധനം വീട്ടിലെത്തും! ഫ്ലിപ്കാര്‍ട്ട് വഴി.
ഗ്യാലക്സി എസ്4 ന്റ്റെ സവിശേഷതകള്‍ എന്തൊക്കെയെന്ന് നോക്കാം. വളരെ വൈകിയത് കൊണ്ട് ഒരു റിവ്യൂ ഇടാന്‍ കഴിഞ്ഞിരുന്നില്ല. അറിയാത്തവര്‍ക്കായി,




ഗാഡ്ജറ്റ് ലോകം അടക്കി വാണിരുന്ന ആപ്പിളിനെപ്പോലും അമ്പരിപ്പിച്ച് കൊണ്ട് ലോകത്തിലെ ആദ്യത്തെ ഒക്റ്റ കോര്‍ (Octa Core) പ്രൊസസര്‍ ഫോണുമായാണ് എസ് 4 വരുന്നത്. കരുത്തിനോടൊപ്പം വേഗത പകരാനായി 2 ജിബി റാമും. 1.6 ജിഗാ ഹെര്‍ട്സ് ക്വാഡ് കോര്‍ കോര്‍ടെക്സ് എ15 പ്രൊസസറിനോടൊപ്പം 1.2 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ കോര്‍ടെക്സ് എ7 പ്രൊസസര്‍ കൂടി ചേര്‍ത്താണ് 8 കോര്‍  പ്രൊസസര്‍ പ്രവര്‍ത്തിക്കുന്നത്. വേഗതയിലും കരുത്തിലും എസ്4 നെ വെല്ലാന്‍ മറ്റൊരു ഫോണും ഇതുവരെ ഇറങ്ങിയിട്ടില്ല എന്ന് ചുരുക്കം.
                                                              130 ഗ്രാം മാത്രമുള്ള എസ് 4 ന് 136.6 മി.മി നീളവും, 69.8 മി.മി വീതിയും, 7.9 മി.മി കനവും ഉണ്ട്. ആന്‍ഡ്രോയിഡിന്‍റെ ഏറ്റവും പുതിയ ഒ.എസ് ആയ ജെല്ലിബീന്‍ 4.2.2 വില്‍ ഓടുന്ന ഇതിന് 1920 X 1080 ഫുള്‍ എച്ച്.ഡിയോട് കൂടിയ 5 ഇഞ്ച് സ്ക്രീന്‍ ആണുള്ളത്. 13 മെഗാപിക്സല്‍ ഉള്ള പിന്‍ ക്യാമറ ഉപയോഗിച്ച് 1920 X 1080 ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാനാവും. ഓട്ടോഫോക്കസ്, ഫ്ലാഷ്, സീറോ ഷട്ടര്‍ ലാഗ്, ഡ്യുവല്‍ ഷോട്ട്, ഡ്യുവല്‍ റെക്കോര്‍ഡിങ്, ഡ്രാമാ ഷോട്ട്, 360 ഫോട്ടോ, ആനിമേറ്റഡ് ഫോട്ടോ, എച്ച് ഡി ആര്‍, പനോരമ തുടങ്ങി നിരവധി സൌകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന പിന്‍ ക്യാമറ ഒരു ഫോട്ടോഗ്രഫി പ്രേമിയെ ഒരിക്കലും നിരാശനാക്കില്ല എന്ന് കരുതാം. ത്രീജി കോളിങിനായി 2 മെഗാപിക്സല്‍ മുന്‍ ക്യാമറയും നല്‍കിയിട്ടുണ്ട്.
16 ജിബി ഇന്‍റേര്‍ണല്‍ മെമ്മറിയോട് കൂടിവരുന്ന എസ് 4 ന്റ്റെ സ്റ്റോറേജ് മൈക്രോ എസ് ഡി വഴി 64 ജിബി വരെ ഉയര്‍ത്താം.
കണക്റ്റിവിറ്റിക്കായി എഡ്ജ്, ജി പി ആര്‍ എസ്, 42 എംബി/സെക്കന്‍റ് സ്പീഡിള്ള ത്രിജി, 802.11 a/b/g/n/ac റേഞ്ചിലുള്ള വൈഫൈ, വൈഫൈ ഹോട്ട്സ്പോട്ട്, മൈക്രോ യു എസ് ബി, ജി പി എസ്, ബ്ലൂടൂത്ത് എന്നിവ നല്‍കിയിട്ടുണ്ട്. 4 ജി സപ്പോര്‍ട്ട് കൂടെ നല്‍കിയിരുന്നെങ്കില്‍ മാര്‍ക്കറ്റിലെ ഏറ്റവും മികച്ച ഫോണ്‍ ആകുമായിരുന്നു എസ് 4 എന്നതില്‍ സംശയമില്ല. ഗാഡ്ജറ്റ് ലോകത്തെ എതിരാളികള്‍ വെറുതെ ഇരിക്കില്ല. കൂടുതല്‍ മികവുറ്റ ഫോണുകള്‍ ഇനിയും വരാനിരിക്കുന്നു...

5 comments:

  1. മുഫീദ് ഈ ഫോൺ കണ്ടോ? :)

    ReplyDelete
  2. ഇതിന്‍റെ ബാക്ക് വശം അത്ര പോരാ.
    s3 ന്‍റെ ആയിരുന്നു ഇതിലും നല്ലത്

    ReplyDelete
  3. ഒടുക്കത്തെ ചൂടാണെന്ന് പറയുന്നു, ഈ സംഭവത്തിനു..

    ReplyDelete
    Replies
    1. അതെയതെ,8 കോര്‍ പ്രൊസസര്‍ തന്നെ കാരണം.

      Delete