Wednesday, February 26, 2014

സാംസംഗ് ഗ്യാലക്സി എസ്‌ 5 ഏപ്രില്‍ 11-ന് ?

, by Mufeed | tech tips


ഗാഡ്ജറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന സാംസംഗിന്‍റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്സി എസ് 5 ഏപ്രില്‍ പതിനൊന്നോപതിനൊന്നോടെ ലഭ്യമായിത്തുടങ്ങുമെന്ന് സൂചന. ബാഴ്സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ആണ് ഇതേ സംബന്ധിച്ച് പുറം ലോകമറിയുന്നത്.
ഗ്യാലക്സി എസ് 5 ന്റ്റെ പ്രതേകതകള്‍ എന്തൊക്കെ എന്ന് നോക്കാം,


 പ്രധാനമായും എടുത്തുകാണിക്കേണ്ട പ്രതേകള്‍ ഹോം ബട്ടണില്‍ പ്രതേകമായി എംബഡ് ചെയ്ത ഫിംഗര്‍ പ്രിന്‍റ് സ്കാനറും വെള്ളവും പൊടിയും ചെറുക്കാനുള്ള സങ്കേതവുമാണ്. ഫിംഗര്‍ പ്രിന്‍റ് സ്കാനര്‍ ഉപയോഗിച്ച് എട്ട് തവണ സ്വൈപ് ചെയ്ത ശേഷം പിന്നീട് ഫോണ്‍ ഈ ഫിംഗര്‍ പ്രിന്‍റ് ഉപയോഗിച്ച് ലോക്ക്/അണ്‍ലോക്ക് ചെയ്യാവുന്നതാണ്. പേപാല്‍ പേയ്മെന്‍റ് പോലെയുള്ള ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ ഒക്കെ നടത്താന്‍ നിങ്ങളുടെ വിരല്‍ ഒന്ന് സ്വൈപ് ചെയ്യുകയേ വേണ്ടൂ..!
 കൂടാതെ ഉപയോക്താവിന്‍റെ ഹാര്‍ട്ട് ബീറ്റ് അളക്കാനുള്ള ഉപകരണവും ഫോണില്‍ ലഭ്യമാണ്. സാംസങിന്‍റെ ഫിറ്റ്നസ് ആപ്ലിക്കേഷന്‍  ആയ S-health ആണ് ഇതിന് നമ്മെ സഹായിക്കുന്നത്.


                                                    മറ്റൊരു പ്രധാന സവിശേഷത ക്യാമറയാണ്. 16 മെഗാപിക്സല്‍ പിന്‍ ക്യാമറ 4K വീഡിയോ റെക്കോര്‍ഡിംഗ് ആണ് പ്രദാനം ചെയ്യുന്നത്..! ഒരു ഷോട്ടില്‍ നിന്ന് മറ്റൊരു ഷോട്ടിലേയ്ക്കുള്ള സമയം വെറും 0.3 സെക്കന്‍റ് മാത്രമാണ്. അതിവേഗം ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇത് നമ്മെ സഹായിക്കുന്നു. കൂടാതെ HDR, ഫോട്ടോ എടുത്ത ശേഷം ഫോക്കസ് മാറ്റാന്‍ സൌകര്യം തരുന്ന Selective focus എന്നിവയൊക്കെ ക്യാമറയുടെ സവിശേഷതകളാണ്. 2.1 മെഗാപിക്സല്‍ മുന്‍ ക്യാമറയും ഉണ്ട്.
                       1.5 GHz ക്വാഡ് കോര്‍, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസറും, 2 ജിബി റാമും വളരെ വേഗതയേറിയ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുമെന്ന് പ്രതീക്ഷീക്കാം. ഇതിന് തൊട്ട് മുമ്പ് എസ് ശ്രേണിയില്‍ ഇറങ്ങിയ ഗ്യാലക്സി എസ് 4 ന് ഒക്റ്റ കോര്‍ പ്രൊസസര്‍ ആയിരുന്നു.
64 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് ഉള്ള ഗ്യാലക്സി എസ്5, 32, 64 ജിബി മോഡലുകളില്‍ ലഭ്യമാകും. ആന്‍ഡ്രോയി 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാലക്സി എസ്5, 5.1 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീനോട് കൂടിയ 1980 X 1920 ഫുള്‍ എച്ച് ഡി ഡിസ്പ്ലേയോട് കൂടിയാണ് വരുന്നത്.


                                       കണക്റ്റിവിറ്റിക്കായി 4ജി, വൈഫൈ a/b/g/n/ac, ബ്ലൂടൂത്ത് 3.0, ജി പി എസ്, എന്‍ എഫ് സി, ഇന്‍ഫ്രാറെഡ് തുടങ്ങി ഒട്ടുമിക്ക സം‌വിധാനങ്ങളോടും കൂടി വരുന്ന ഗ്യാലക്സി എസ് 5 മികച്ചതും, അതിവേഗവുമായ ഡാറ്റാവിനിമയം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.
മുന്‍ വശം ഗ്യാലക്സി എസ് 4 ന്റ്റെ പോലെയാണെങ്കിലും പിന്‍ വശം ഡോട്ടഡ് റ്റെക്സ്ചറോട് കൂടിയ പ്ലാസ്റ്റിക് ആണ്. ഗ്യാലക്സി എസ് ശ്രേണിയിലെ മുമ്പത്തെ ഫോണുകളെപ്പോലെത്തന്നെ ഡിസൈനില്‍ ഒരു മാറ്റവും വരുത്താതെ കോണ്‍ഫിഗറേഷന്‍ മാത്രം മാറ്റി ഇറങ്ങുന്ന ഫോണുകള്‍ക്ക് എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്ന് കണ്ടറിയാം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Tags:
Samsung galaxy s5
Introducing Samsung galaxy s5
galaxy s5 review
galaxy s5 specs specifications

1 comments: