Sunday, February 23, 2014

എന്താണ് റൂട്ടിംഗ്..?

, by Mufeed | tech tips


rootഎന്താണ് റൂട്ടിംഗ് ?എന്താണ് അത് കൊണ്ടുള്ള പ്രയോജനം എന്ന് പറയാന്‍ ശ്രമിക്കാം..

Android OS മികച്ച operating system , open source എന്നിങ്ങനെ ഗുണഗണങ്ങള്‍ ഉള്ള ഒന്നാണെങ്കിലും ഫോണ്‍ കമ്പനികള്‍ നമ്മള്‍ക്ക് ഉണ്ടാക്കി തരുന്ന Android ഫോണുകള്‍ക്ക് ധാരാളം പരിമിതികളും, നിയന്ത്രണങ്ങളും ഉണ്ട്. Phone ന്റെ root access ചെയ്യാന്‍ നമ്മള്‍ക്ക് restriction ഉണ്ടാവും.
സാങ്കേതിക പരിചയം ഇല്ലാത്ത സാധാരണ ഉപഭോക്താവ് അറിയാതെ ഫോണില്‍ മാറ്റങ്ങള്‍ വരുത്തി ഫോണിനു കേടുണ്ടാക്കുന്നത് തടയാന്‍ ആണ് ഈ സംവിധാനം എന്നാണു പറച്ചില്‍..പക്ഷെ ഇതിനു ഒരു മറു വശം കൂടെ ഉണ്ട്. ഈ മൊബൈല്‍ കമ്പനി കളുടെ സ്വന്തം ആയ പല applications ഉം ഉപഭോക്താവിനെ അടിച്ചേല്‍പ്പിക്കാന്‍ ഉള്ള ഒരു തന്ത്രവും കൂടെ ഇതില്‍ ഉണ്ടെന്നു ന്യായം ആയും സംശയിക്കാം.(uninstall ചെയ്യാന്‍ പറ്റാത്ത എന്നാല്‍ നമുക്ക് ആവശ്യം ഇല്ലാത്ത, memory കവര്‍ന്നെടുക്കുന്ന രീതിയില്‍ back ground ല്‍ എപ്പോളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു പിടി apps പലപ്പോളും കണ്ടിട്ടുണ്ടാവും).


ഈ വിധ നിയന്ത്രണങ്ങള്‍ മറി കടക്കാന്‍ ഉള്ള ആദ്യ
പടി ആണ് റൂട്ടിങ്ങ് എന്ന പ്രക്രിയ.

Once rooted, the Android phone owner will have more control over many settings, features and performance of their phone. Basically, "rooting" means to get to the root of the operating system and to have the ability to make global changes.When you take your phone out of the box, while there are plenty of settings you can tweak, you can only alter what the manufacturer allows you to. By gaining root access you can modify the device's software on the very deepest level.

ഇത് കൊണ്ടുള്ള ഗുണങ്ങള്‍
1.   Rooted Devices നു വേണ്ടി മാത്രം ഉള്ള ഒട്ടനവധി കിടിലന്‍ apps ഇന്‍സ്റ്റാള്‍ ചെയ്യുകയും അവയുടെ വിവിധ സവിശേഷതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം...ചില ഉദാഹരണങ്ങള്‍ പറയാം.
 • Titanium Back up
  *ഇത് ഉപയോഗിച്ച് apps അപ്പാടെ ബാക്ക് അപ്പ്‌ ചെയ്യാം. എന്തെങ്കിലും കാരണവശാല്‍ factory reset ചെയ്യേണ്ടി വന്നാല്‍ back up ഉപയോഗിച്ച് ചുരുങ്ങിയ നേരം കൊണ്ട് ആപ്ലിക്കേഷനുകള്‍ എല്ലാം പഴയ പടി ആക്കാം. ഓരോന്നായി വീണ്ടുംഇന്‍സ്റ്റാള്‍  ചെയ്യേണ്ട. ഗെയിം ഒക്കെ കളിച്ച പ്രോസ്സസ് അതെ പടി തന്നെ തിരിച്ചു കൊണ്ട് വരാം.
  **മെമ്മറി ഒത്തിരി എടുക്കുന്ന എന്നാല്‍ സ്ഥിരം ഉപയോഗിക്കാത്ത ചില apps നെ uninstall ചെയ്യാതെ തന്നെ freeze ചെയ്യുകയും(മെമ്മറി ഉപയോഗിക്കാത്ത അവസ്ഥയില്‍ ആക്കുകയും) പിന്നീട് ആവശ്യം ഉള്ളപ്പോള്‍ സെക്കന്‍റുകള്‍ കൊണ്ട് defreeze ചെയ്തു ഉപയോഗ യോഗ്യം ആക്കുകയും ചെയ്യാം.
  ***android phones ല്‍ apps ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ default ആയിട്ട് അവ സിസ്റ്റം internal storage ഇലെക്കായിരിക്കുമല്ലോ install ആവുന്നത് ..അത് കൊണ്ട് തന്നെ ഇന്‍റേണല്‍ മെമ്മറി പെട്ടന്ന് നിറയുന്ന അവസ്ഥ ഉണ്ടാവാറുണ്ട്..എന്നാല്‍ റൂട്ട് ചെയ്ത ഫോണുകളില്‍ മേല്പറഞ്ഞ  പോലെ ഉള്ള ആപ്പ്സ്‌ വഴി സ്റ്റോറേജ്, എസ് ഡി കാര്‍ഡിലേക്ക് മാറ്റാവുന്ന ആപ്പ്സ്‌ കണ്ടു പിടിച്ചു അവയെ external storage card ലേക്ക് മാറ്റി സ്ഥലവും resources ഉം ഒക്കെ മെച്ചപ്പെടുത്താവുന്നതാണ്.
 • Adfree
  പല ഫ്രീ വേര്‍ഷന്‍ ഗെയിം കളുടെയും ആപ്സിന്‍റേയും ഏക പരിമിതി സ്ക്രോള്‍ ചെയ്തു വരുന്ന പരസ്യം മാത്രം ആണ്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ നിഷ്പ്രയാസം അത് ഒഴിവാകാന്‍ പറ്റും (ഇതും റൂട്ട് ചെയ്ത ഫോണില്‍ മാത്രേ ഉപയോഗിക്കാന്‍ സാധീക്കുകയുള്ളൂ ).
 • Setcpu
  ഫോണ്‍ ഓവര്‍ ക്ലോക്ക് ചെയ്യുകയോ under clock ചെയ്യുകയോ ഒക്കെ ചെയ്യാം.
 • Juice defender
  ബാറ്ററി ചാര്‍ജിന്‍റെ ദൈര്‍ഘ്യം ആണ് ഇതൊരു സ്മാര്‍ട്ട്‌ ഫോണ്‍ ഉപഭോക്താവിനെയും വലയ്ക്കുന്ന ഒരു ഘടകം. Battery settings tweak ചെയ്യാന്‍ ultimate സംഭവം ആണ് ഇവന്‍. പല മോഡിലും ഈസി ആയി സെറ്റ്‌ ചെയ്തു ബാറ്ററി ഉപഭോഗം നിയന്ത്രിക്കാം... കൂടാതെ advanced settings അന്യായം ആണ്... ഉദാഹരണത്തിന് നമ്മള്‍ ഉറങ്ങുന്ന സമയം സെറ്റ്‌ ചെയ്തു വെച്ചാല്‍ ആ സമയത്ത് ഫോണ്‍ ഓഫ്‌ ആവുകയും പിന്നീട് നമ്മള്‍ സെറ്റ്‌ ചെയ്ത സമയം അനുസരിച്ച് താനേ ഓണ്‍ ആവുകയും ചെയ്യും ഇങ്ങനെ പലതും ഉണ്ട്.

സിസ്റ്റം മൊത്തത്തില്‍ ബാക്കപ്പ് ചെയ്യാന്‍ കഴിയും ..ഫോണ്‍ അടിച്ചു പോവുന്ന ചില സാഹചര്യങ്ങളില്‍ അതേ പടി റിക്കവര്‍ ചെയ്യാനും കഴിയും.

2.
Ability To Flash Custom ROMs. A stock ROM is the version of the phone's operating system that  comes with your phone when you buy it. A custom ROM is a fully standalone version of the OS, including the kernel (which makes everything run), apps, services, etc - everything you need to operate the device, except it's customized by someone in some way.

 ചുരുക്കത്തില്‍ പറഞ്ഞാല്‍ കമ്പനി നമുക്ക് വെച്ച് നീട്ടുന്നതിലെ ഗാര്‍ബേജും, അനാവശ്യ കോടാലിയും, Bloatwares ഉം ഒക്കെ എടുത്തു മാറ്റി കൂടുതല്‍ പെര്‍ഫോര്‍മന്‍സ്, ബാറ്റെരി ദൈര്‍ഖ്യം, എന്നിവ തരുന്ന രീതിയില്‍ customize ചെയ്തു ചില പുലികള്‍ പുറത്തു ഇറക്കിയിരിക്കുന്ന ഓ എസ് തന്നെയാണ് ഇവ.

ഏറ്റവും വലിയ ഒരു പ്രയോജനം ആന്‍ഡ്രോയിഡിന്‍റെ പുതിയ അപ്ഡേറ്റുകളും, കമ്പനി തരാത്ത വേര്‍ഷന്‍ ഒക്കെ കിട്ടും എന്നതൊക്കെ ആണ്..ഉദാഹരണത്തിന് എന്റെ ഫോണ്‍ ഇന് officially HTC update തന്നിരിക്കുന്നത് Ginger Bread വരെ ഉള്ളൂ പക്ഷെ എന്റെ ഫോണ്‍ നു വേണ്ടി jelly bean latest അപ്ഡേറ്റ് വരെ അടങ്ങിയ custom rom ലഭ്യം ആണ്.

മറ്റു പല ഫോണിലും ഉള്ള സവിശേഷതകള്‍ അടങ്ങിയ custom rom അങ്ങോട്ടും ഇങ്ങോട്ടും മാറി ഉപയോഗിക്കാം.


themes ഉം മറ്റും ഉപയോഗിച്ച് കാഴ്ചയില്‍ ഉള്ള ഭംഗി വളരെ അധികം കൂട്ടാം...ചില custom roms ല്‍ തന്നെ inbuilt ആയി പല customizations ഉം പല apps ഇന്റെ ഘടകങ്ങളും ചേര്‍ത്തിരിക്കുന്നതിനാല്‍ പല external apps ഉം പ്രത്യേകം ആയി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി പോലും വരില്ല.

ലോകത്ത് ഒരു സാധനവും നല്ല ഗുണങ്ങള്‍ മാത്രം ആയി വരില്ലല്ലോ ..അത് പോലെ തന്നെ ഈ rooting നും അതിന്റേതായ ചില ദൂഷ്യവശങ്ങളും ഉണ്ട്...അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു സംഗതി ആണ് ഇത് എന്നും കൂടെ മനസ്സിലാക്കുക...(സത്യം പറഞ്ഞാല്‍ അതിലാണ് അതിന്റെ ഒരു ത്രില്‍).
റൂട്ട് ചെയ്‌താല്‍ warranty void ആവുമെന്നാണ് ഫോണ്‍ കമ്പനി കാരുടെ ഭാഷ്യം ..(എന്റെ അഭിപ്രായത്തില്‍ ഇത് വലിയ പ്രശ്നം ഒന്നും ഇല്ല ഒന്നും അറിയാത്ത ഭാവത്തില്‍ എന്തെരോ എന്തോ ഇന്ന് കാലത്ത് എണീറ്റ്‌ നോക്കിയപ്പോള്‍ ഫോണ്‍ ഓണ്‍ ആവുന്നില്ല എന്നും പറഞ്ഞു അങ്ങ് കൊടുത്താല്‍ മതി ഇവിടെ സര്‍വീസ്‌ സെന്ററില്‍ ഉള്ള മണ്ടന്മാര്‍ക്ക് ഇതൊന്നും തിരിച്ചറിയില്ല അവന്മാര്‍ പഴയ പടി ആക്കി തിരിച്ചു തരും).

ഈ പ്രക്രിയ ചിലപ്പോള്‍ തെറ്റായി ചെയ്‌താല്‍ ഫോണ്‍ "ബ്രിക്ക് " ചെയ്യപ്പെടാന്‍ സാധ്യത ഉണ്ട്...ന്നു വെച്ചാ ഇഷ്ടികയ്ക്ക് സമാനം എന്ന്..പിന്നെ അടുത്ത മതില്‍ കെട്ടുമ്പോള്‍ അതിനിടെല്‍ കൊണ്ട് വെക്കാനെ കൊള്ളുള്ളൂ എന്ന് തന്നെ അര്‍ത്ഥം..പക്ഷെ ഈ അവസ്ഥയിലും ഒന്നും അറിയാത്ത ഭാവത്തില്‍ ഫോണ്‍ സര്‍വീസ്‌ സെന്റ്ററില്‍ കൊടുത്ത് ശരിയാക്കി വാങ്ങിയവരെ എനിക്കറിയാം...

എന്തായാലും എന്തൊക്കെ റിസ്ക്‌ ഉണ്ടെലും its worth taking that risk.
അല്ലെ തന്നെ ആലോചിച്ചു നോക്കിയാല്‍ റിസ്ക്‌ ഇല്ലാത്ത എന്തേലും കാര്യം ഉണ്ടോ ജീവിതത്തില്‍ ?
ഓരോ ഫോണ്‍ നും ഓരോ രീതി ആയിരിക്കും റൂട്ടിംഗ് പ്രക്രിയ xda developers ഇന്റെ ഫോറത്തില്‍ തുടങ്ങി വീഡിയോ tutorial കള്‍ വരെ നെറ്റില്‍ കിട്ടും...എല്ലാം നന്നായി വായിച്ചു പഠിച്ചതിനു ശേഷം മാത്രേ ചെയ്യാന്‍ പാടുള്ളൂ...

മറ്റുള്ളവന്റെ ഫോണ്‍ ആസ്വദിച്ചു റൂട്ട് ചെയ്തു കളിക്കുന്ന ടെക്കി കളെ നേരിട്ട് കണ്ടു കിട്ടിയാല്‍ കാര്യം എളുപ്പം ഉണ്ട് .
ഓരോ ആന്‍ഡ്രോയിഡ് ഡിവൈസ് റൂട്ട് ചെയ്യാനും പല രീതികളാണ്. അത് കൊണ്ട് തന്നെ എല്ലാ ഡിവൈസും നമുക്ക് ഒരു പോലെ ചെയ്യാന്‍ സാധിക്കുകയില്ല.ഒരു ലിങ്ക് കൂടെ കിടക്കട്ടെ,
http://gizmodo.com/5982287/reasons-to-root-your-android-device


ലേഖകന്‍ : ദീപു സദാശിവന്‍.

Tags:
Root
Root android 
Root android device
How to Root android Phone, Tablet
What is rooting

31 comments:

 1. കൊള്ളാം.. വിവരങ്ങൾക്ക് നന്ദി.. ഇനി ആരുടെയെങ്കിലും ഒരു മൊബൈലെടുത്ത് ഒന്ന് റൂട്ട് ചെയ്ത് പഠിക്കണം.. :)

  ReplyDelete
  Replies
  1. ഹഹ.. വെറുതെ നമ്മളെന്തിനാ റിസ്ക് എടുക്കുന്നെ അല്ലെ...

   Delete
 2. ഇതെങ്ങിനെയെങ്കിലും പഠിക്കണം

  ReplyDelete
  Replies
  1. അതിനെന്താ..പഠിക്കാലോ

   Delete
 3. Idea is good but phone is mine.. ;)

  അതോണ്ട് വേറെ ആരുടേലും ഫോണ്‍ കിട്ടുന്നത് വരെ വെയിറ്റ് ചെയ്യാം... :D

  ReplyDelete
  Replies
  1. വല്ലവന്‍റെം റൂട്ട് ചെയ്ത് അടി മേടിച്ച് എന്‍റടുത്ത് വരരുത് :D

   Delete
 4. thanks for your information,,iam interested and i want to root my mobile,,iam using Sony xperia J s26i , can you please tell me the procedure to root ,,i will be very thankful....

  ReplyDelete
 5. me too ....my phone is smasung galaxy star s5282..............Can i install android 4.3 on my phone?...now it is 4.1.2

  ReplyDelete
  Replies
  1. Of course you can, If there is a custom rom is available for your device. Just root your Samsung galaxy star and install it.
   Happy rooting!

   Delete
 6. Da ente S3 root ചെയ്താലോ??

  ReplyDelete
 7. റൂട്ടിങ് ചെയ്യുന്ന ഒരു vedio upload ചെയ്താല്‍ നന്നായിരുന്നു

  ReplyDelete
  Replies
  1. എല്ലാ ഡിവൈസും റൂട്ട് ചെയ്യുന്നത് ഒരു പോലല്ല. അത് കൊണ്ടാണ് ഇതു വരെ റൂട്ടിംഗ് ടൂട്ടോറിയലുകളൊന്നും പോസ്റ്റ് ചെയ്യാതിരുന്നത്. ചില ഫോണുകളെങ്കിലും റൂട്ട് ചെയ്യുന്നതിന്‍റെ ടൂട്ടോറിയലുകള്‍ പൊസ്റ്റ് ചെയ്യാന്‍ ശ്രമിക്കാം. വീഡിയോ അപ് ലോഡ് ചെയ്യുന്നതിനെപറ്റി ആലോചിക്കാം. നന്ദി...

   Delete
 8. ഞാന്‍ റൂട്ട് ചെയ്തു. റാം കൂട്ടാന്‍ വല്ല മാര്‍ഗവുമുണ്ടോ? എന്‍റെ ഫോണ്‍ ഗാലക്സി എയ്സ്.

  ReplyDelete
  Replies
  1. റാം കൂട്ടാന്‍ പറ്റില്ല. വേണമെങ്കില്‍ ചില റൂട്ട് അപ്ലിക്കേഷനുകളുടെ സഹായത്താല്‍ റാം യൂസേജ് കുറച്ച് കൊണ്ടു വരാന്‍ സാധിക്കും :)

   Delete
  2. ram kottam athinu swap ennanu parayuka kurachu applications irangund ROEHSOFT RAM Expander (SWAP) pinne njan use cheyyunath simple root swap anu :) galaxy ace s 5830i anu ente phone

   Delete
 9. എനിക്ക് റൂട്ട് ചെയ്യാന്‍ അതിയായ ആഗ്രഹമുണ്ട്. പക്ഷെ ഞാന്‍ ബേങ്കിങ്ങ് ആപ്ലികേഷനും ഓണ്‍ലൈന്‍ ട്രാന്സ്ക്ഷനുകളും മുബൈലിലൂടെ ചെയ്യാറുണ്ട്. ഈ ആപ്ലികേഷന് എന്തെങ്കിലും രീതിയിലുള്ള സെക്യരിറ്റി പ്രോബ്ളം ഉണ്ടാവാന്‍ സാധ്യത ഉണ്ടോ

  ReplyDelete
  Replies
  1. No security threats unless you install apps which makes threats.

   Delete
 10. എടോ pure android ആണെങ്കിൽ ഗൂഗിൾ ലൈസൻസ് അങ്ങ് പോവും..പിന്നെ പടച്ചവാൻ വിചാരിച്ചാൽ പോലും തിരിച്ചു കിട്ടില്ല

  ReplyDelete
 11. ഹഹ.. അതൊക്കെ വെറുതെയാണു ബായ്... ഇവിടെ റൂട്ട് ചെയ്ത് IMEI വരെ പോയ ഫോണുകൾ ശരിയാക്കി എടുത്തിട്ടുണ്ട്

  ReplyDelete
  Replies
  1. Huawei Ascend P6 അല്ലേടാ ആ ഫോണ്‍..

   Delete
 12. എൻ്റെ ഫോൺ വാങ്ങീട്ട് ഇപ്പെ ആകെ 4 മാസം ആയിട്ടുള്ളൂ ഞാൻ റൂട്ട് ചെയ്യണാ ???

  Al 06

  ReplyDelete
  Replies
  1. It is your choice... If you want to enjoy benefits of rooting... :)

   Delete
 13. ഉഗ്രൻ സന്താഷം

  ReplyDelete
 14. ഉഗ്രൻ സന്താഷം

  ReplyDelete
 15. Xperia z enganeyaa root cheyyunnathu oro step um vishadeekarikkamo

  ReplyDelete
 16. അണ്ട്രോയിട് എങ്ങനെ പിസി യില്‍പ്രവര്‍ത്തിപ്പിക്കാം
  അണ്ട്രോയിട് അപ്പ്സുകള്‍ പിസി യില്‍ പ്രവര്‍ത്തിപ്പിക്കുന എമുലെട്ടരുകളെ പറ്റിയല്ല ഈ ബ്ലോഗ്‌

  പൂര്‍ണമായും നിങ്ങളുടെ പി സി എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്നാണ് അതായത് നിങ്ങളുടെ പിസി യില്‍ വിന്ടോസിനും ലിനക്സിനും എല്ലാം പകരമായിട്ട് പൂര്‍ണമായ ഒപെരടിംഗ് സിസ്റ്റം.

  പ്രധാനമായും 4 അണ്ട്രോയിട് ഒപെരടിംഗ് സിസ്റ്റം കലാണ്‍ ഉള്ളത്

  1. Android X86
  2.Phoenix OS
  3.Remix Os
  4.Console OS

  ഇവ ഓരോനിന്റെയും പ്രത്യേകതകള്‍ അടുത്ത പോസ്റ്റില്‍....

  for more info visit http://malluandroid.blogspot.com

  ReplyDelete
 17. റൂട്ടിംഗ് എങ്ങിനെ എന്ന് എനിക്ക് അയച്ച തരുമോ - സംസങ്ങ് ജെ വന്‍ ആന്നു പരീക്ഷിക്കാന്‍ ഉദ്യേശിക്കുന്ന ഫോണ്‍

  ReplyDelete
 18. നമ്മുടെ ഫോണിറ്റെ സെക്യൂരിറ്റി നഷ്ടപ്പെടുമെന്നും ഇതിന്റെ കൂടെ ഉൾപ്പെടുത്തുന്നു ,, അതിനാൽ റൂട്ട് ചെയ്ത ഫോണിൽ നെറ്റ് ബാങ്കിങ് ഒക്കെ പരമാവധി ഒഴിവാക്കുക

  ReplyDelete
 19. നമ്മുടെ ഫോണിറ്റെ സെക്യൂരിറ്റി നഷ്ടപ്പെടുമെന്നും ഇതിന്റെ കൂടെ ഉൾപ്പെടുത്തുന്നു ,, അതിനാൽ റൂട്ട് ചെയ്ത ഫോണിൽ നെറ്റ് ബാങ്കിങ് ഒക്കെ പരമാവധി ഒഴിവാക്കുക

  ReplyDelete
 20. എന്റെ ഫോൺ വാങ്ങിച്ചിട് ഒന്നര വര്ഷം ആയി മൈക്രോമാക്സ് ക്യാൻവാസ് ഫയർ4 ആണ്
  ഞാൻ ഇന്ന് കിംഗ് റൂട്ട് ഉപയോഗിച്ച റൂട്ട് ചെയ്തു
  എന്തെല്ലാം ഇത് വഴി ചെയ്യാൻ സാധിക്കും

  ReplyDelete