Thursday, June 21, 2012

നോട്ട്പാഡ് ഉപയോഗിച്ച് ഫയലുകള്‍ ലോക്ക് ചെയ്യാം...

, by Mufeed | tech tips

കൂട്ടുകാരെ,
 ഇന്ന് ഞാന്‍ ഇവിടെ നിങ്ങളുമായി പങ്ക് വെയ്ക്കുന്നത് നോട്ട്പാഡ് ഉപയോഗിച്ച് എങ്ങനെ ഫയലുകളും ഫോള്‍ഡറുകളും ലോക്ക് ചെയ്യാം എന്നതാണ്. ഈ ട്രിക്ക് ഉപയോഗിച്ച് നമുക്ക് ഏത് ഫയലുകളും, ഫോള്‍ഡറുകളും സുരക്ഷിതമായി ഒളിപ്പിക്കാം. പാസ് വേര്‍ഡോട് കൂടിത്തന്നെ. ഇതിന് മറ്റു സോഫ്റ്റ് വെയറുകള്‍ ഒന്നും തന്നെ ഉപയോഗിക്കണ്ട എന്നത് കൊണ്ട് ഏറ്റവും ലളിതമായും സുരക്ഷിതമായും മറ്റാര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്തവണ്ണം ഫയലുകള്‍ ലോക്ക് ചെയ്ത് വെയ്ക്കാം.

ആദ്യമായി Start -> All Programs -> Accessories -> Notepad എന്ന ക്രമത്തില്‍ നോട്ട്പാഡ് ഓപ്പണ്‍ ചെയ്യുക. ശേഷം താഴെ കാണുന്ന കോഡ് അതേ പോലെ നോട്ട്പാഡിലേയ്ക്ക് കോപ്പി ചെയ്തിടുക.

cls
@ECHO OFF
title Folder Locker Brought to u by cyberspace00.blogspot.in
if EXIST "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" goto UNLOCK
if NOT EXIST Locker goto MDLOCKER
:CONFIRM
echo Are you sure and want to Lock the folder(Y/N)
set/p "cho=>"
if %cho%==Y goto LOCK
if %cho%==y goto LOCK
if %cho%==n goto END
if %cho%==N goto END
echo Invalid choice.
goto CONFIRM
:LOCK
ren Locker "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
attrib +h +s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
echo Folder locked successfuly
goto End
 :UNLOCK
echo Enter password to Unlock folder
set/p "pass=>"
if NOT %pass%==mufeed goto FAIL
attrib -h -s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
ren "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" Locker
echo Folder Unlocked successfully
goto End
:FAIL
echo Invalid password
goto end
:MDLOCKER
md Locker
echo Locker created successfully
goto End
:End





നമുക്ക് വേണ്ട പാസ് വേഡ് ഇവിടെ നിന്ന് തന്നെ മാറ്റാന്‍ സാധിക്കും. അതിനായി “if NOT %pass%==mufeed goto FAIL“  ഈ വരിയിലെ mufeed മാത്രം മാറ്റി ആവശ്യമുള്ള പാസ് വേഡ് നല്‍കുക. ഒരുദാഹരണം താഴെ,



ശേഷം ഫയല്‍ സേവ് ചെയ്യുക. സേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, പേരിന്‍റെ അവസാനം .bat എന്ന് കൂടി ചേര്‍ക്കുക.



തുടര്‍ന്ന് സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.

ഇപ്പോള്‍ നമ്മള്‍ സേവ് ചെയ്തത് .bat എന്ന ഫോര്‍മാറ്റിലാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഈ ഫയല്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാനും, പാസ് വേഡ് കണ്ടെത്താനും സാധിക്കും. അത് തടയാന്‍ വേണ്ടി ഈ ഫയലിനെ ഒരു exe ഫയല്‍ ആക്കി കണ്‍വെര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. താഴെ ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് കണ്‍വര്‍ട്ടര്‍ ഡൌണ്‍ലോഡ് ചെയ്യാം.


ശേഷം പ്രോഗ്രാം ഓപ്പണ്‍ ചെയ്യുക. 


Browse ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

നേരത്തെ സേവ് ചെയ്ത് വെച്ച് ബാച് ഫയല്‍ സെലക്റ്റ് ചെയ്ത് ഓപ്പണ്‍ ക്ലിക്ക് ചെയ്യുക.




Compile ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ ബാച് ഫയലിന്‍റെ കൂടെത്തന്നെ മറ്റൊരു ഇ.എക്സ്.സി ഫയലും കൂടെ കാണാം. ഇനി ബാച് ഫയല്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്.

ഇനി ഈ exe ഫയല്‍ ഓപ്പണ്‍ ചെയ്യാം.

ഫയല്‍ ഓപ്പണ്‍ ചെയ്ത് കഴിയുമ്പോള്‍ Locker എന്ന ഒരു ഫോള്‍ഡര്‍ തനിയേ ഉണ്ടാകും.

ഈ ഫോള്‍ഡറിലേക്ക് നമുക്ക് ലോക്ക് ചെയ്യേണ്ട ഫയലുകളും ഫോള്‍ഡറുകളും കോപ്പി ചെയ്തിടുക. ശേഷം file hider ഒന്നു കൂടെ ഓപ്പണ്‍ ചെയ്യുക.


y എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ കീ അമര്‍ത്തുക. 

അപ്പോള്‍ ലോക്കര്‍ എന്ന ഫോള്‍ഡര്‍ ഹൈഡ് ആയിട്ടുണ്ടാകും.

ഇനി ലോക്ക് ചെയ്ത ഫയലുകള്‍ കാണണമെങ്കില്‍  file hider എന്ന ഫയല്‍ തുറന്ന് പാസ് വേഡ് ടൈപ്പ് ചെയ്ത് എന്‍റര്‍ അമര്‍ത്തിയാല്‍ മതിയാകും.



ഇങ്ങനെ ചെയ്യുമ്പോള്‍ ലോക്കര്‍ ഫോള്‍ഡര്‍ വീണ്ടും പ്രത്യക്ഷമാവുകയും ആവശ്യമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യാനും പുതിയവ കോപ്പി ചെയ്യാനും ഒക്കെ കഴിയും, തുടര്‍ന്ന് ഈ ഫയല്‍ തുറന്ന് y എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ ചെയ്താല്‍ മാത്രം മതി ലോക്കര്‍ ഹൈഡ് ആവാന്‍....
എങ്ങെനെയുണ്ട് ഈ വിദ്യ? 
ഇഷ്ടപ്പെട്ടെങ്കിലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കാന്‍ മറക്കരുതേ...

20 comments:

  1. കൂട്ടുകാരെ, ഇന്ന് ഞാന്‍ ഇവിടെ നിങ്ങളുമായി പങ്ക് വെയ്ക്കുന്നത് നോട്ട്പാഡ് ഉപയോഗിച്ച് എങ്ങനെ ഫയലുകളും ഫോള്‍ഡറുകളും ലോക്ക് ചെയ്യാം എന്നതാണ്. ഈ ട്രിക്ക് ഉപയോഗിച്ച് നമുക്ക് ഏത് ഫയലുകളും, ഫോള്‍ഡറുകളും സുരക്ഷിതമായി ഒളിപ്പിക്കാം. പാസ് വേര്‍ഡോട് കൂടിത്തന്നെ.

    ReplyDelete
  2. കൊള്ളാം നന്നായിട്ടുണ്ട് ആശംസകൾ.......

    ReplyDelete
  3. ചെയ്തു നോക്കിട്ട് പറയാം......:)

    ReplyDelete
  4. ithu സംഭവം കൊള്ളാലോ മുഫീ...

    ReplyDelete
  5. veeeeeeeeeeeeeeeery veeeeeeeeeeeery goooooood

    ReplyDelete
  6. Replies
    1. ഇല്ല, ഇത് വേറെ പ്രോഗ്രാം ഉപയോഗിച്ചാണ് ഹൈഡ് ചെയ്യുന്നത്. അത് ഉപയോഗിച്ച് മാത്രമേ ഷോ ചെയ്യാന്‍ പറ്റൂ.

      Delete
  7. exe.file arelum delet cheythal ella filukalum missavillea?

    ReplyDelete
    Replies
    1. ഇല്ല സഫീര്‍, ഒരു സുരക്ഷിതത്വത്തിന് വേണ്ടി നമുക്ക് തന്നെ ആ ഫയല്‍ ഡിലീറ്റ് ചെയ്യാം, പിന്നീട് ഈ ഇ എക്സ് സി ഫയല്‍ ഒന്നൊ കൂടി അവിടെ ഉണ്ടാക്കിയാല്‍ മതിയാകും.

      Delete
  8. Good one. But hide protected operating system files uncheck cheythal pani paalum.

    ReplyDelete
    Replies
    1. ഹിഡണ്‍ ഫോള്‍ഡറുകള്‍ കാണിക്കുന്ന കൂട്ടത്തില്‍ ലോക്കര്‍ ഫോള്‍ഡര്‍ വരില്ല :)

      Delete
  9. സുപെര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍

    ReplyDelete