Friday, June 22, 2012

ഫയലുകള്‍ ഇമേജില്‍ ഒളിപ്പിക്കാം...!

, by Mufeed | tech tips

നോട്ട് പാഡ് ഉപയോഗിച്ച് ഫയലുകള്‍ ഒളിപ്പിക്കുന്ന രീതി കഴിഞ്ഞ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. അത് ഇവിടെ കാണാം.
ഇന്ന് നമുക്ക് ഒരു ഇമേജില്‍ ഫയലുകള്‍ ഒളിപ്പിക്കുന്ന രീതി പഠിക്കാം. അറിയാത്തവര്‍ക്ക് വേണ്ടിയാണ് ഇത് ഇവിടെ പറയുന്നത്. അറിയാവുന്നവര്‍ ക്ഷമിക്കുക.

ആദ്യമായി ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യുക. ചെയ്യാന്‍ എളുപ്പത്തിന് സി ഡ്രൈവില്‍ തന്നെ (ഡെസ്ക്ടോപ്പില്‍ അല്ല) ഫോള്‍ഡര്‍ നിര്‍മിക്കുക.
ഞാന്‍ Test എന്ന് പേര് നല്‍കിയിരിക്കുന്നു.


ഇനി ഈ ഫോള്‍ഡറിലേയ്ക്ക് നമുക്ക് എന്‍ക്രിപ്റ്റ് ചെയ്യേണ്ട ഫയലുകളും, ഏത് ചിത്രത്തിലേക്കാണോ ചെയ്യേണ്ടത്, ആ ചിത്രവും കോപ്പി ചെയ്തിടുക.


ഇനി വിന്‍ റാര്‍ എന്ന ഉപയോഗിച്ചാണ് കളി. ഈ സോഫ്റ്റ് വെയര്‍ ഇല്ലാത്തവര്‍ താഴെ ഡൌണ്‍ലോഡ് ബട്ടണ്‍ അമര്‍ത്തി വിന്‍ റാര്‍ ഡൌണ്‍ലോഡ് ചെയ്യുക.



ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇനി എന്‍ക്രിപ്റ്റ് ചെയ്യേണ്ട ഫയലുകള്‍ എല്ലാം സെലക്റ്റ് ചെയ്യുക. 



ഇനി ഇതില്‍ ഏതെങ്കിലും ഒരു ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Add to "Test.rar"  എന്ന് സെലെക്റ്റ് ചെയ്യുക.




ഇപ്പോള്‍ Test.rar എന്ന ഒരു ഫയല്‍ ഉണ്ടായിക്കഴിഞ്ഞു.



ഇനി Start --> Run --> cmd --> OK



ഇപ്പോള്‍ കമാന്‍ഡ് പ്രൊംപ്റ്റ് നില്‍ക്കുന്നത് യൂസറ് ഫോള്‍ഡറില്‍ ആയിരിക്കും. അതായത്, C:\Documents and Settings\Administrator> എന്ന ക്രമത്തിലായിരിക്കും. ഇത് നമ്മുടെ Test എന്ന ഫോള്‍ഡറിലേക്ക് മാറണം. അതിനായി cd.. എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക. ഒന്നും കൂടി cd.. എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ ചെയ്യുക. ഇപ്പോള്‍ സി ഡ്രൈവില്‍ എത്തിക്കഴിഞ്ഞു.



ഇപ്പോള്‍ സി ഡ്രൈവിലാണ് നില്‍ക്കുന്നത്. നമ്മുടെ Test എന്ന ഫോള്‍ഡര്‍ നില്‍ക്കുന്നതും ഈ ഡയറക്റ്ററിയില്‍ തന്നെയാണ്. അത് കൊണ്ട് നമുക്ക് ആ ഫോള്‍ഡറിലേയ്ക്ക് കയറാം.

cd test എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ ചെയ്യുക.


copy/b Image.jpg + Test.rar Image.jpg എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക.
Image.jpg എന്നത് ഏത് ചിത്രത്തിലേക്കാണോ എന്‍ക്രിപ്റ്റ് ചെയ്യേണ്ടത്, ആ ചിത്രത്തിന്‍റെ പേര് ആണ് എക്സ്റ്റന്‍ഷ്നോടെ നല്‍കേണ്ടത്.


അപ്പോള്‍ മേലെക്കാണുന്നത് പോലെ വരും.

ഇനി മറ്റു ഫയലുകളെല്ലാം തന്നെ ഡിലീറ്റ് ചെയ്ത് നോക്കാം.


ഇപ്പോള്‍ ഒരു ചിത്രം മാത്രമായി. ഇതിലാണ് നമ്മള്‍ നേരത്തെ ഈ ഫോള്‍ഫറിലേക്ക് കോപ്പി ചെയ്ത ഫയലുകളൊക്കെ ഇരിക്കുന്നത്. ഇനി അവ എങ്ങനെ കാണാം എന്ന് നോക്കാം.

ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open with --> WinRAR Archiver സെലക്റ്റ് ചെയ്യുക.



ഇപ്പോള്‍ നമ്മള്‍ നേരത്തെ എന്‍ക്രിപ്റ്റ് ചെയ്ത ഫയലുകള്‍ എല്ലാം കാണാം. ആവശ്യമായവ റൈറ്റ് ക്ലിക്ക് ചെയ്ത് പുറത്തേക്ക് എക്സ്ട്രാക്റ്റ് ചെയ്തെടുക്കാം.



നിങ്ങളുടെ അഭിപ്രായമാണ് എന്‍റെ പ്രചോദനവും. ദയവായി അഭിപ്രായങ്ങള്‍ അറിയിക്കുക... നന്ദി..

12 comments:

  1. ഒരു സിമ്പിള്‍ ട്രിക്കിലൂടെ ചിത്രത്തില്‍ ഫയലുകള്‍ ഒളിപ്പിക്കാം

    ReplyDelete
  2. കൊള്ളാം ഇനിയും പോരട്ടെ..

    ReplyDelete
  3. Thank you so much man...Its awesome...keep going and give more valuable things to pepole like me...

    ReplyDelete
  4. കൊള്ളാം. ഇനിയും വരട്ടെ ഇതുപോലത്തെ ട്രിക്കുകള്‍. ആശംസകള്‍.

    ReplyDelete
  5. വളരെയധികം പ്രയോജനമുള്ള വിവരങ്ങള്‍ ....ഇനിയും ട്രിക്കുകള്‍ ഇടുക .ആശംസകള്‍

    ReplyDelete
  6. ഇത് കലക്കി , ഇനിയും ഇതുപോലുള്ള സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  7. എല്ലാവര്‍ക്കും നന്ദി. വീണ്ടും വരിക.

    ReplyDelete